Movie prime

ലോക ചോക്ലേറ്റ് ദിനത്തിൽ ചോക്ലേറ്റിന്റെ ഗുണങ്ങൾ അറിയാം

chocolate പ്രായഭേദമന്യേ നാമെല്ലാവരും ചോക്ലേറ്റ് ഇഷ്ടപ്പെടുന്നവരാണ് . മാത്രമല്ല രുചികരമായ ഒരു ഭക്ഷണമെന്നതിൽ ഉപരി ആരോഗ്യപരമായ ചില ഗുണങ്ങളും ചോക്ലേറ്റിന് ഉണ്ട് . ആന്റിഓക്സിഡന്റുകളുടെ നല്ല ഉറവിടമാണ് ചോക്ലേറ്റ്, ഹൃദ്രോഗങ്ങളെ കുറയ്ക്കാൻ സഹായിക്കുന്നു , എന്നാൽ മറ്റേതൊരു ഭക്ഷണത്തെയും പോലെതന്നെ, അമിതമായി ചോക്ലേറ്റ് കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ജൂലൈ 7 ലോക ചോക്ലേറ്റ് ദിനമായി ആചരിക്കുന്ന ഈ സന്ദർഭത്തിൽ ഡാർക്ക് ചോക്ലേറ്റ് കൊണ്ട് ആരോഗ്യത്തിന് ലഭിക്കുന്ന 7 ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം. chocolate തിയോബ്രോമ വൃക്ഷത്തിന്റെ More
 
ലോക ചോക്ലേറ്റ് ദിനത്തിൽ ചോക്ലേറ്റിന്റെ ഗുണങ്ങൾ അറിയാം

chocolate

പ്രായഭേദമന്യേ നാമെല്ലാവരും ചോക്ലേറ്റ് ഇഷ്ടപ്പെടുന്നവരാണ് . മാത്രമല്ല രുചികരമായ ഒരു ഭക്ഷണമെന്നതിൽ ഉപരി ആരോഗ്യപരമായ ചില ഗുണങ്ങളും ചോക്ലേറ്റിന് ഉണ്ട് . ആന്റിഓക്‌സിഡന്റുകളുടെ നല്ല ഉറവിടമാണ് ചോക്ലേറ്റ്, ഹൃദ്രോഗങ്ങളെ കുറയ്ക്കാൻ സഹായിക്കുന്നു , എന്നാൽ മറ്റേതൊരു ഭക്ഷണത്തെയും പോലെതന്നെ, അമിതമായി ചോക്ലേറ്റ് കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ജൂലൈ 7 ലോക ചോക്ലേറ്റ് ദിനമായി ആചരിക്കുന്ന ഈ സന്ദർഭത്തിൽ ഡാർക്ക് ചോക്ലേറ്റ് കൊണ്ട് ആരോഗ്യത്തിന് ലഭിക്കുന്ന 7 ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം. chocolate

ലോക ചോക്ലേറ്റ് ദിനത്തിൽ ചോക്ലേറ്റിന്റെ ഗുണങ്ങൾ അറിയാം

തിയോബ്രോമ വൃക്ഷത്തിന്റെ ( Theobroma tree ) കൊക്കോ വിത്തുകളിൽ നിന്നാണ് ചോക്ലേറ്റ് ഉണ്ടാക്കുന്നത് , ഇത് ദ്രാവക, ഖര അല്ലെങ്കിൽ പൊടി എന്നിങ്ങനെ മൂന്ന് രൂപത്തിലാണ് ലഭിക്കുക. ഇരുണ്ട രൂപത്തിൽ , പാൽ രൂപത്തിൽ അല്ലെങ്കിൽ വൈറ്റ് ചോക്ലേറ്റ് എന്നിങ്ങനെ മൂന്ന് പൊതുരൂപങ്ങളായി ഇത് വീണ്ടും വിഭജിക്കപ്പെടുന്നു . ഓരോന്നിനും ഓരോ ഉപയോഗവും ഗുണവുമാണ് ഉള്ളത്.

1. പോഷകഗുണം
ഡാർക്ക് ചോക്ലേറ്റിൽ ഉയർന്ന അളവിൽ കൊക്കോ ഉണ്ട് , കൂടാതെ പോഷകങ്ങൾ, നാരുകൾ, ധാതുക്കൾ എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട് . 100 ഗ്രാം ബാർ ചോക്ലേറ്റിൽ 70 ഗ്രാം കൊക്കോ, 11 ഗ്രാം ഫൈബർ, ദൈനദിനം ശരീരത്തിന് ആവശ്യമുള്ള 67 ശതമാനം ഇരുമ്പ് , 58 ശതമാനം മഗ്നീഷ്യം, 89 ശതമാനം ചെമ്പ് , 98 ശതമാനം മാംഗനീസിനുള്ള , കൂടാതെ ധാരാളം പൊട്ടാസ്യം, ഫോസ്ഫറസ്, സിങ്ക്, സെലിനിയം എന്നിവയും അടങ്ങിയിട്ടുണ്ട് . കഫീൻ, തിയോബ്രോമിൻ( theobromine )തുടങ്ങിയ ഉത്തേജക ഘടകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. 600 കലോറിയും മിതമായ അളവിൽ പഞ്ചസാരയും അടങ്ങിയിരിക്കുന്നതിനാൽ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണ്.

2. ആന്റിഓക്‌സിഡന്റുകൾ

ലോക ചോക്ലേറ്റ് ദിനത്തിൽ ചോക്ലേറ്റിന്റെ ഗുണങ്ങൾ അറിയാം

അസംസ്കൃതമായാ കൊക്കോയിൽ നല്ല അളവിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട് . ഡാർക്ക് ചോക്ലേറ്റിൽ ജൈവപരമായ ഘടകങ്ങൾ ആന്റിഓക്‌സിഡന്റുകളെ ജീവശാസ്ത്രപരമായി ഉത്തേജിപ്പിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്നു . പോളിഫെനോൾസ്, ഫ്ളവനോളുകൾ, കാറ്റെച്ചിനുകൾ എന്നിവയും ഡാർക്ക് ചോക്ലേറ്റിൽ ഉൾപ്പെടുന്നു

3.രക്തചംക്രമണത്തിനും രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു
മിതമായ അളവിൽ കഴിക്കുന്നത്തിലൂടെ , ഡാർക്ക് ചോക്ലേറ്റിലെ ഫ്ളവനോളുകൾ നൈട്രിക് ഓക്സൈഡ് (NO) ഉൽ‌പാദിപ്പിക്കുകയും എൻഡോതെലിയത്തെ , ധമനികളുടെ പാളികൾ എന്നിവയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു . ശാന്തമാക്കുവാൻ ധമനികളിലേക്ക് സിഗ്നലുകൾ അയച്ചുകൊടുക്കുകയാണ് നൈട്രിക് ഓക്സൈഡിന്റെ പ്രവർത്തനം , ഇതിലൂടെ രക്തയോട്ടത്തിനുള്ള തടസങ്ങൾ കുറയ്ക്കുകയും രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ചെയ്യുന്നു. എന്നാൽ ഉയർന്ന രക്തസമ്മർദ്ദമുള്ള ആളുകളിൽ ഇത് എല്ലായ്പ്പോഴും പ്രവർത്തിക്കുകയില്ലായെന്നും പഠനങ്ങൾ ചൂണ്ടികാണിക്കുന്നു.

4. എച്ച്ഡിഎൽ വർദ്ധിപ്പിക്കുകയും ഓക്സിഡേഷനിൽ നിന്ന് എൽഡിഎലിനെ സംരക്ഷിക്കുകയും ചെയ്യുന്നു

കൊക്കോ പൗഡറിന് നല്ല കൊളസ്ട്രോളായ ലിപ്പോപ്രോട്ടീൻ (എച്ച്ഡിഎൽ) വർദ്ധിപ്പിക്കാനും , ചിത കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നതായി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. . ഡാർക്ക് ചോക്ലേറ്റിന് ഇൻസുലിൻ പ്രതിരോധം കുറയ്ക്കാൻ സഹായിക്കുന്നത്തിലൂടെ , പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ പല രോഗങ്ങൾക്കുള്ള സാധ്യത ഇല്ലാതാക്കുന്നു .

5. ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു

ലോക ചോക്ലേറ്റ് ദിനത്തിൽ ചോക്ലേറ്റിന്റെ ഗുണങ്ങൾ അറിയാം

ഡാർക്ക് ചോക്ലേറ്റിൽ എൽഡിഎല്ലിന്റെ ഓക്സീകരണത്തിൽ നിന്ന് സംരക്ഷിക്കുന്ന സംയുക്തങ്ങൾ ഉണ്ട്, ഇത് ദീർഘകാലാടിസ്ഥാനത്തിൽ ധമനികളിൽ കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നത് കുറയ്ക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു . ആഴ്ചയിൽ രണ്ടോ അതിലധികമോ തവണ ചോക്ലേറ്റ് കഴിക്കുന്നത് ധമനികളിൽ കാൽസ്യംഅടിഞ്ഞുകൂടുന്നതിന്റെ അളവ് 32 ശതമാനം കുറയ്ക്കുന്നു . ഡാർക്ക് ചോക്ലേറ്റ് ആഴ്ചയിൽ 5 തവണയിൽ കൂടുതൽ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത 57 ശതമാനം കുറക്കുന്നതായി പഠനങ്ങളിൽ പറയുന്നു .

6. സൂര്യനിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു
ഡാർക്ക് ചോക്ലേറ്റിൽ ധാരാളം ബയോ ആക്റ്റീവ് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തിന് വളരെ നല്ലതാണ്.കൂടാതെ ഇതിൽ അടങ്ങിയിരിക്കുന്ന ഫ്ളവനോളുകൾ സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷിക്കുകയും ചർമ്മത്തിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുകയും, സാന്ദ്രതയും ജലാംശം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

7. മസ്തിഷ്ക പ്രവർത്തനം മെച്ചപ്പെടുത്തുന്നു

തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് ഡാർക്ക് ചോക്ലേറ്റ് സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു, അഞ്ച് ദിവസം ഉയർന്ന ഫ്ളവനോൾ അടങ്ങിയ കൊക്കോ കഴിക്കുന്നത് തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുന്നു . ഇതുകൂടാതെ, കൊക്കോ പ്രായമായവരിൽ വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്താനും സംസാരം സ്പുടമാക്കുകയും ചെയ്യുന്നു . തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്ന കഫീൻ, തിയോബ്രോമിൻ തുടങ്ങിയ ഉത്തേജക വസ്തുക്കൾ കൊക്കോയിൽ അടങ്ങിയിരിക്കുന്നു .