Movie prime

കുട്ടികളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനുള്ള  മികച്ച ഭക്ഷണം 

 

കുട്ടികളുടെ  പരിപാലനത്തിൽ ഏറ്റവും വെല്ലുവിളി ഉയർത്തുന്നത് അവരുടെ  ഭക്ഷണ കാര്യം തന്നെയാണ്. കുട്ടികൾ വേണ്ടത്ര ഭക്ഷണം കഴിച്ചോ ,പോഷകങ്ങൾ ആവശ്യത്തിന് അവർക്ക് ലഭിക്കുന്നുണ്ടോ തുടങ്ങി നിരവധി ചോദ്യങ്ങളാണ് നമ്മൾ മാതാപിതാകളുടെ മുന്നിലുള്ളത്. പ്രത്യേകിച്ച് ഈ കോവിഡ്  കാലഘട്ടത്തിൽ .അനുദിനം കുട്ടികളിൽ കോവിഡ് 19 കേസുകളുടെ വർദ്ധനവും വാക്‌സിൻ ഇല്ലാത്തതും വലിയ ആശങ്കകൾ തന്നെയാണ് ഉണ്ടാക്കുന്നത്. ഇതിന് ഒരു  പോവഴി എന്നത് കുട്ടികളിലെ രോഗപ്രതിരോധ സംവിധാനം  കൂടതൽ മെച്ചപ്പെടുത്തണം എന്നതാണ്. 

കുട്ടികളിലെ  അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിനും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും നല്ല ആരോഗ്യകരമായ ഭക്ഷണ ക്രമം സഹായിക്കും.കുട്ടികൾക്ക്  പോഷക സമ്പുഷ്ടമായ ഭക്ഷണം നൽകുന്നത്തിലൂടെ  അവരുടെ ആരോഗ്യം   വർദ്ധിക്കുകയും   പ്രതിരോധശേഷി ശക്തി പ്രാപിക്കുകയും ചെയ്യുന്നു. അതിന്  ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ടത്   എന്തൊക്കെയെന്ന് നോക്കാം.

മുട്ട

egg

മുട്ടയിൽ  സെലിനിയം പോലുള്ള ധാതുക്കളും  പോഷകങ്ങളും അടങ്ങിയിട്ടുണ്ട് .  അവ കുഞ്ഞുങ്ങളുടെ ഹൃദയം, പേശി, ചർമ്മം എന്നിവ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കും.  , വളർച്ചയ്ക്കും വികാസത്തിനും ആവശ്യമായ എ, ബി 2 (റിബോഫ്ലേവിൻ), വിറ്റാമിനുകൾ,  അസ്ഥി വികസനത്തിന് ആവശ്യമുള്ള കാൽസ്യം,  രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന  കെ ഘടകങ്ങൾ എന്നിവ  മുട്ടയിൽ ധാരാളം അടങ്ങിയിട്ടുണ്ട് .പ്രഭാത ഭക്ഷണത്തിനോടൊപ്പമോ ഉച്ച ഭക്ഷണത്തിനൊപ്പമോ മുട്ട  കുട്ടികൾക്ക് നൽകുന്നതാണ് നല്ലത് .

പച്ചക്കറികൾ 

നമ്മുടെ വീട്ടിൽ തന്നെ വളർത്താവുന്ന പച്ചക്കറികൾ നട്ടു വളർത്തി  കുട്ടികൾക്ക്  കൊടുക്കുന്നത് വളരെ നല്ലതാണ് .  പച്ചിലക്കറികളായ കറിവേപ്പില, മുരിങ്ങയില, മല്ലി, പാലക് തുടങ്ങിയവയിൽ നാരുകളും ധാതുക്കളും ഇരുമ്പ്‌, സിങ്ക് എന്നിവ  അടങ്ങിയിട്ടുണ്ട്.ഇവയെല്ലാം  കുട്ടികളുടെ ഭക്ഷണത്തിൽ ഉൾപെടുത്തുക.

ഉണങ്ങിയ പഴങ്ങൾ, പരിപ്പ്, നട്സ് 

nuts

ബദാം, വാൽനട്ട്, കശുവണ്ടി, അത്തിപ്പഴം, ഉണക്കമുന്തിരി, ആപ്രിക്കോട്ട് എന്നിവയിൽ  ഫാറ്റി ആസിഡുകൾ, ഒമേഗ -3എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട് ., ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും തലച്ചോറിന്റെ വികാസത്തിന് സഹായിക്കുകയും ചെയ്യുന്നു

മഞ്ഞൾ

മഞ്ഞളിൽ കുർക്കുമിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്, ഇത് അലർജി, ആസ്ത്മ, മറ്റ് പല രോഗങ്ങൾക്ക്  എതിരെ പ്രവർത്തിക്കുന്നു .അതിനാൽ കുഞ്ഞുങ്ങളുടെ ഭക്ഷണത്തിൽ മഞ്ഞൾ  ഇട്ട് കൊടുക്കുന്നത്\ വളരെ നല്ലതാണ്. 

manjal

 മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ 

  • ഗാഡ്‌ജെറ്റ് ഉപയോഗം കുറച്ച്  നല്ല ഉറക്കം ഉറപ്പുവരുത്തുക  .
  • നല്ല ശുചിത്വം പാലിക്കേണ്ട ആവശ്യകത കുഞ്ഞുങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്തുക .
  • അസ്ഥികളുടെ ആരോഗ്യവും പ്രതിരോധശേഷിയും മെച്ചപ്പെടുത്തുന്നതിന് സൂര്യപ്രകാശവും  വ്യായാമവും പ്രധാനമാണ്.
  • പഞ്ചസാര കൂടുതൽ അടങ്ങിയ ഭക്ഷണക്രമം കുട്ടികളിലെ പ്രതിരോധശേഷി ഇല്ലാതാക്കുന്നു. 
  • പഞ്ചസാര അടിസ്ഥാനമാക്കിയുള്ള ഭക്ഷണങ്ങളായ ചോക്ലേറ്റുകൾ, മധുരപലഹാരങ്ങൾ, സോസുകൾ, പഴച്ചാറുകൾ,  ലഘുഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുക അല്ലെങ്കിൽ പരിമിതപ്പെടുത്തുക.