Movie prime

കാൻ ചലച്ചിത്രോത്സവം ജൂലൈയിലേക്ക് മാറ്റി

Cannes മെയ് 11 മുതൽ 22 വരെ നടത്താനാണ് നിശ്ചയിച്ചിരുന്നത് Cannes പകർച്ചവ്യാധി മൂലമുള്ള പ്രതിസന്ധികൾ തുടരുന്നതു മൂലം കാൻ ചലച്ചിത്രമേള ജൂലൈവരെ മാറ്റിവെയ്ക്കുകയാണെന്ന് സംഘാടകർ അറിയിച്ചു. പുതിയ ഷെഡ്യൂൾ പ്രകാരം എഴുപത്തി നാലാമത് മേള നടക്കുന്നത് ജൂലൈ 6 മുതൽ 17 വരെയാണ്. മെയ് 11 മുതൽ 22 വരെ നടത്താനാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. കോവിഡ് മൂലം കഴിഞ്ഞ വർഷത്തെ പരിപാടികൾ റദ്ദാക്കിയിരുന്നു. ഒക്ടോബറിൽ ഏതാനും ഹ്രസ്വചിത്രങ്ങൾ മാത്രമാണ് പ്രദർശിപ്പിച്ചത്. എ ലിസ്റ്റിൽ ഉൾപ്പെട്ട പ്രഗത്ഭരായ More
 
കാൻ ചലച്ചിത്രോത്സവം  ജൂലൈയിലേക്ക് മാറ്റി

Cannes
മെയ് 11 മുതൽ 22 വരെ നടത്താനാണ് നിശ്ചയിച്ചിരുന്നത് Cannes

പകർച്ചവ്യാധി മൂലമുള്ള പ്രതിസന്ധികൾ തുടരുന്നതു മൂലം കാൻ ചലച്ചിത്രമേള ജൂലൈവരെ മാറ്റിവെയ്ക്കുകയാണെന്ന് സംഘാടകർ അറിയിച്ചു. പുതിയ ഷെഡ്യൂൾ പ്രകാരം എഴുപത്തി നാലാമത് മേള നടക്കുന്നത്
ജൂലൈ 6 മുതൽ 17 വരെയാണ്. മെയ് 11 മുതൽ 22 വരെ നടത്താനാണ് നേരത്തേ നിശ്ചയിച്ചിരുന്നത്.

കോവിഡ് മൂലം കഴിഞ്ഞ വർഷത്തെ പരിപാടികൾ റദ്ദാക്കിയിരുന്നു. ഒക്ടോബറിൽ ഏതാനും ഹ്രസ്വചിത്രങ്ങൾ മാത്രമാണ് പ്രദർശിപ്പിച്ചത്. എ ലിസ്റ്റിൽ ഉൾപ്പെട്ട പ്രഗത്ഭരായ സിനിമാതാരങ്ങളും സംവിധായകരും
നിർമാതാക്കളും ഒന്നുമില്ലാതെ തികച്ചും അനാർഭാടമായാണ് ഈവൻ്റ് നടന്നത്.

ഹോളിവുഡിലെ സൂപ്പർതാരങ്ങൾ ഉൾപ്പെടെ പങ്കെടുക്കുന്ന ലോകോത്തര ചലച്ചിത്ര മേളയാണ് വർഷം തോറും മെഡിറ്ററേനിയൻ നഗരമായ കാനിൽ നടന്നുവരുന്നത്. രണ്ടാഴ്ചത്തെ മേളയിൽ സിനിമാ ലോകത്തെ ഉന്നതരും സെലിബ്രിറ്റികളും സംവിധായകരും നിർമാതാക്കളുമെല്ലാം ഒത്തുചേരാറുണ്ട്. കാനിൽ അവസരം ലഭിച്ചാൽ ലോകത്തെ മറ്റെല്ലാ മേളകളിലും സിനിമ കാണിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. കലാമൂല്യമുള്ള സിനിമകളുടെ ലോകത്തിലെ ഏറ്റവും വലിയ വ്യവസായ വിപണിയായാണ് കാൻ ഫിലിം ഫെസ്റ്റിവലിനെ സിനിമാ ലോകം കണക്കാക്കുന്നത്.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതുമുതൽ കാൻ മേളയെ സംബന്ധിച്ച അനിശ്ചിതത്വങ്ങൾ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ജി 20 ഉൾപ്പെടെ ഇൻ്റർനാഷണൽ ഈവൻ്റുകൾ അരങ്ങേറുന്ന ലോകത്തെ വൻകിട റിസോർട്ട് നഗരമായാണ് കാൻ അറിയപ്പെടുന്നത്. വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ആഡംബര ഹോട്ടലുകളും റെസ്റ്റൊറന്റുകളും ബാറുകളും കടൽത്തീര കഫേകളും ഉൾപ്പെടെ നഗരത്തിലെ പ്രധാനപ്പെട്ട ഇടങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്.

1946-ൽ ആണ് മേളയ്ക്ക് തുടക്കം കുറിച്ചത്. ബിഗ് ഫൈവ് ഫിലിം ഫെസ്റ്റിവലുകളിൽ ഒന്നാം സ്ഥാനമാണ് കാനിനുള്ളത്. ഇറ്റലിയിലെ വെനീസ് ഫിലിം ഫെസ്റ്റിവൽ, ജർമനിയിലെ ബെർലിൻ മേള, കാനഡയിലെ ടൊറൻ്റോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, അമേരിക്കയിലെ സൺഡാൻസ് ചലച്ചിത്രോത്സവം എന്നിവയാണ് ബിഗ് ഫൈവിൽ ഉൾപ്പെട്ട മറ്റ് മേളകൾ. പാം ദി ഓർ, ഗ്രാൻ്റ് പ്രിക്സ്, ജൂറി പ്രൈസ് എന്നിവയാണ് മേളയിൽ നൽകുന്ന ശ്രദ്ധേയമായ പുരസ്കാരങ്ങൾ.