Movie prime

അയാളുണ്ടാക്കുന്ന ഇരുട്ട് ഇന്ത്യയെ വിഴുങ്ങുകയാണ്

മതവെറിയുടെയും സങ്കുചിത ദേശീയതയുടെയും പ്രചാരകനായതുകൊണ്ട് നരേന്ദ്രമോദിക്ക് ഉള്ള വെളിച്ചം കെടുത്തണമെന്നു തോന്നിയതിൽ അത്ഭുതമില്ല. മോദിയുടെ പ്രതീകാത്മകതകൾക്ക് പോലും വേണം ഊതിക്കെടുത്തിയുണ്ടാക്കിയ ഇരുട്ടിന്റെ രംഗപടം പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് പ്രമോദ് പുഴങ്കരയുടെ ഫേസ് ബുക്ക് കുറിപ്പ്. മാനവനാഗരികതയുടെ ആധുനികതയുടെ വെളിച്ചത്തിലേക്ക് നടക്കാതെ ജാതീയതയുടെയും മതവെറിയുടേയും ചൂഷണത്തിന്റെയും ഇരുട്ടിലേക്ക് ഇന്ത്യയെ വരിഞ്ഞുമുറുക്കിയാഴ്ത്തുന്ന മതവെറിയുടെയും സങ്കുചിത ദേശീയതയുടെയും പ്രചാരകനായതുകൊണ്ട് നരേന്ദ്ര മോദിക്ക് ഉള്ള വെളിച്ചം കെടുത്തണമെന്നു തോന്നിയതിൽ അത്ഭുതമില്ല. മോദിയുടെ പ്രതീകാത്മകതകൾക്ക് പോലും വേണം ഊതിക്കെടുത്തിയുണ്ടാക്കിയ ഇരുട്ടിന്റെ രംഗപടം. വെളിച്ചം മറച്ച More
 
അയാളുണ്ടാക്കുന്ന ഇരുട്ട് ഇന്ത്യയെ വിഴുങ്ങുകയാണ്

മതവെറിയുടെയും സങ്കുചിത ദേശീയതയുടെയും പ്രചാരകനായതുകൊണ്ട് നരേന്ദ്രമോദിക്ക് ഉള്ള വെളിച്ചം കെടുത്തണമെന്നു തോന്നിയതിൽ അത്ഭുതമില്ല. മോദിയുടെ പ്രതീകാത്മകതകൾക്ക് പോലും വേണം ഊതിക്കെടുത്തിയുണ്ടാക്കിയ ഇരുട്ടിന്റെ രംഗപടം

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് പ്രമോദ് പുഴങ്കരയുടെ ഫേസ് ബുക്ക് കുറിപ്പ്.

മാനവനാഗരികതയുടെ ആധുനികതയുടെ വെളിച്ചത്തിലേക്ക് നടക്കാതെ ജാതീയതയുടെയും മതവെറിയുടേയും ചൂഷണത്തിന്റെയും ഇരുട്ടിലേക്ക് ഇന്ത്യയെ വരിഞ്ഞുമുറുക്കിയാഴ്ത്തുന്ന മതവെറിയുടെയും സങ്കുചിത ദേശീയതയുടെയും പ്രചാരകനായതുകൊണ്ട് നരേന്ദ്ര മോദിക്ക് ഉള്ള വെളിച്ചം കെടുത്തണമെന്നു തോന്നിയതിൽ അത്ഭുതമില്ല. മോദിയുടെ പ്രതീകാത്മകതകൾക്ക് പോലും വേണം ഊതിക്കെടുത്തിയുണ്ടാക്കിയ ഇരുട്ടിന്റെ രംഗപടം.

വെളിച്ചം മറച്ച നിലാവിന്റെ സൗന്ദര്യത്തെക്കുറിച്ചു ടാഗോർ പറയുന്നുണ്ട്. കാതങ്ങൾ നീണ്ടുകിടക്കുന്ന നിശബ്ദതയിൽ ഒരു മെഴുകുതിരിവെട്ടത്തിൽ വായിക്കുകയായിരുന്നു അദ്ദേഹം. വിജനനിശബ്ദതയുടെ മൗനത്തിനിടയ്ക്ക് മെഴുകുതിരി കെടുത്തിയ ടാഗോർ കണ്ണുതുറന്നത് ആകാശത്തിന്റെ അതിരുകളെ കവിഞൊഴുകിയെത്തുന്ന അഭൗമമായ നിലാവെളിച്ചത്തിലേക്കാണ്. “ഹാ, സൗന്ദര്യത്തിന്റെ തേജസ്സേ, ആകാശത്തെ വെളിച്ചത്താൽ നിറയ്ക്കുന്ന നിനക്ക് എങ്ങനെയാണ് ഒരു മെഴുകുതിരിയുടെ ചെറുനാളത്തിനു പിറകിലൊളിക്കാൻ കഴിയുന്നത്” എന്നദ്ദേഹം ചോദിക്കുന്നു. (The evening was lonely for me, and I was reading a book till my heart became dry, and it seemed to me that beauty was a thing fashioned by the traders in words. Tired I shut the book and snuffed the candle. In a moment the room was flooded with moonlight. Spirit of Beauty, how could you, whose radiance over brims the sky, stand hidden behind a candle’s tiny flame?)

ജലവും നിലാവും മതിഭ്രമമുണ്ടാക്കിയ സൗന്ദര്യദർശനത്തിനുള്ള അകക്കണ്ണൊന്നും വംശഹത്യയുടെ ആസൂത്രകനുണ്ടാകണമെന്നു നാം വൃഥാ മോഹിക്കേണ്ടതില്ല. അയാളുണ്ടാക്കുന്ന ഇരുട്ട് ഇന്ത്യയെ വിഴുങ്ങുകയാണ്. അതിൽ നിന്നും പുറത്തുകടക്കാൻ അനുസരണയുടെ ചിരാതുകളല്ല പോരാട്ടത്തിന്റെ പന്തങ്ങളാണ്.

മാനവരാശി നേരിടുന്ന മഹാമാരിയുടെ വെല്ലുവിളിയെ കേവലം വ്യക്തിപൂജയുടെയും സങ്കുചിത ദേശീയതയുടെയും കെട്ടുകാഴ്ചയാക്കി മാറ്റുകയാണ് മോദി. Epidemic ശരീരത്തെ ബാധിക്കുന്ന വൈറസ് മാത്രമല്ല അത് സമൂഹത്തെ ബാധിക്കുന്ന വൈറസ് കൂടിയാകും. ദേശീയത അത്തരത്തിലൊന്നാണ് എന്ന് ടാഗോർ പറയുന്നുണ്ട്. “This nationalism is a cruel epidemic of evil that is sweeping over human world of the present age, eating into its moral vitality”. ദേശമെന്ന സങ്കൽപ്പനമുയർത്തുന്ന ഭീഷണികളെക്കുറിച്ചു ടാഗോർ പറയുന്നു, “When this organisation of politics and commerce, whose other name is Nation, becomes all powerful at the cost of the harmony of the higher social life, then it is an evil day for humanity.”

വിശ്വമാനവികതയുടെയും സാർവ്വദേശീയതയുടെയും പന്തങ്ങളാണ് നാം കൊളുത്തേണ്ടത്. അതിനു ഒരു വെളിച്ചവും കെടുത്തേണ്ടതില്ല. ഇരുളാ വിഴുങ്ങ് എന്ന പോലുള്ള നീതിരാഹിത്യത്തിന്റെ അധോതലങ്ങളിലേക്ക് നമ്മെ വലിച്ചിടുമ്പോൾ വെളിച്ചം കെടുത്താതെത്തന്നെ വേണം അതിനെ പ്രതിരോധിക്കാൻ.

ഇരുട്ടിൽ തെളിഞ്ഞ നിലാവിന്റെ സൗന്ദര്യത്തിനും ഉൾക്കാഴ്ചയ്ക്കും ടാഗോറിൽ നിന്നും മോദിയിലെത്തുമ്പോൾ വിശ്വമാനവികതയിൽ നിന്നും ക്ഷുദ്രമതവെറിയിലേക്കും സങ്കുചിത ദേശീയതയിലേക്കുമുള്ള ഇരുട്ടിന്റെ പാതാളങ്ങളിലേക്കുള്ള ദൂരമുണ്ട്. വെറും ദൂരമല്ല, പ്രകാശവർഷങ്ങൾ.