Movie prime

'അണ്ണാത്തെ'യിലെ ഫസ്റ്റ്  ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി 

 

കാത്തിരിപ്പിന് വിരാമം 'അണ്ണാത്തെ'യിലെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വന്നു.സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനെ കേന്ദ്ര കഥാപാത്രമാക്കി സിരുതൈ ശിവ സംവിധാനം ചെയ്യുന്ന അണ്ണാത്തയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്ന് രാവിലെയാണ് പുറത്തിറങ്ങിയത്.  സണ്‍ പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന ചിത്രം ദീപാവലി സ്‌പെഷ്യല്‍ ആയി നവംബര്‍ 4 ആം തിയതി റിലീസ് ചെയ്യും . സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് സ്റ്റൈലിലുള്ള ഒരു മാസ് എന്റര്‍ടെയ്നര്‍ ആയിരിക്കുമെന്നാണ് ഫസ്റ്റ്്  ലുക്ക് പോസ്റ്റര്‍ നല്‍കുന്ന സൂചന.

രജനികാന്ത് പ്രധാനകഥാപാത്രമായ ഗ്രാമത്തലവനായാണ് ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ കീര്‍ത്തി സുരേഷും നയന്‍താരയുമാണ് നായികമാര്‍. ദര്‍ബാറിന് ശേഷം നയന്‍താര വീണ്ടും രജനിയുടെ നായികയായെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട കൂടാതെ ഖുശ്ബുവും മീനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജഗപതി ബാബുവും ജാക്കി ഷ്രോഫും ചിത്രത്തില്‍ വില്ലന്മാരാകുമെന്ന് പ്രതീക്ഷിക്കുന്നു. പ്രകാശ് രാജ്, സൂരി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നു.

സിരുതൈ ശിവയുടെ മുന്‍ ചിത്രമായ 'വിശ്വാസത്തിലെ സംഘീതത്തിനു ദേശീയ അവാര്‍ഡ് ലഭിച്ച ഡി ഇമ്മന്‍ ആണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്.ചിത്രത്തിന്റെ ഛായാഗ്രഹണം വെട്രി പളനിസ്വാമിയാണ്. ഇന്ന് വൈകുന്നേരം ആറുമണിക്കാണ് ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ റിലീസ്.