Movie prime

മുഹ്‌സിൻ എം.എൽ.എ നായകനായ തീയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

 

പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്‌സിൻ നായകനാകുന്ന  'തീ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലോക്ക് പോസ്റ്റർ പുറത്തിറങ്ങി.അനിൽ വി. നാഗേന്ദ്രനാണ്  ചിത്രം സംവിധാനം ചെയ്യുന്നത്.  റൊമാൻറിക് - ആക്ഷൻ  ത്രില്ലർ ചിത്രമാണ് തീ . സാഗര എന്ന  പുതുമുഖമാണ് ചിത്രത്തിൽ  മുഹമ്മദ് മുഹ്‌സിന്റെ നായികയായി എത്തുന്നത്.  മുഹമ്മദ് മുഹ്‌സിൻ ചിത്രത്തിൽ പത്രപ്രവർത്തകനായിട്ടാണ് വേഷമിടുന്നത് .   മുഹമ്മദ് മുഹ്‌സിനൊപ്പം  സുരേഷ് കുറുപ്പ്, കരുനാഗപ്പള്ളി എം.എൽ.എ. സി.ആര്‍. മഹേഷ്, രാജ്യസഭ എം.പി. സോമപ്രസാദ് തുടങ്ങിയ ജനപ്രധിനിതികളും ചിത്രത്തിൽ  അഭിനയിക്കുന്നുണ്ട്.    ചിത്രം അണിയിച്ചൊരുക്കുന്നത്  യൂ ക്രിയേഷൻസും വിശാരദ് ക്രിയേഷൻസും ചേർന്നാണ്.    

ചിത്രത്തിന്റെ കഥ, തിരക്കഥ, ഗാനങ്ങൾഎന്നിവയെല്ലാം ഒരുക്കുന്നത്  അനിൽ വി. നാഗേന്ദ്രൻ  തന്നെയാണ്.   മുഹമ്മദ് മുഹ്‌സിന്  പുറമെ ചിത്രത്തിൽ  മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്  ഇന്ദ്രൻസാണ് .പ്രേംകുമാർ, വിനുമോഹൻ, രമേഷ് പിഷാരടി, അരിസ്റ്റോ സുരേഷ്, ഉല്ലാസ് പന്തളം   ഋതേഷ്,  പ്രസാദ് കണ്ണൻ, വി.കെ. ബൈജു,  ജോസഫ് വിൽസൺ, സോണിയ മൽഹാർ, രശ്മി അനിൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു