Movie prime

അമ്പലമുക്കിലെ വിശേഷങ്ങളിലെ ആദ്യ ഗാനം പുറത്തിറങ്ങി

 

ഗോകുൽ സുരേഷ് നായകനാകുന്ന 'അമ്പലമുക്കിലെ വിശേഷങ്ങൾ'  എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടു . ജയറാം കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബി.കെ ഹരിനാരായണന്റെ വരികൾക്ക്  രഞ്ജിൻ രാജാണ്  സംഗീതം പകർന്നിരിക്കുന്നത്.  ‘നന്നാവാൻ’ എന്ന്  തുടങ്ങുന്ന  ഗാനം ആലപിച്ചിരിക്കുന്നത്  സന്നിധാനന്ദൻ ആണ്. പാലക്കാടിന്റെ  മനോഹാരിത നിറഞ്ഞുനിൽക്കുന്ന ഗാനമാണ് ഇത് . ചാന്ദ് ക്രിയേഷൻസിന്റെ  ബാനറിൽ ജെ. ശരത്ചന്ദ്രൻ നായറാണ് ചിത്രം നിർമ്മിക്കുന്നത് .ചിത്രത്തിന്റെ  കഥ, തിരക്കഥ ഒരുക്കിരിക്കുന്നത്  ജയറാം കൈലാസാണ് .ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് അബ്ദുള്‍ റഹീമാണ് .

ഗോകുൽ സുരേഷിന് പുറമെ  ലാൽ, ധർമജൻ ബോൾഗാട്ടി, മേജർ രവി, ഗണപതി, ബിജുക്കുട്ടൻ, സുധീർ കരമന, അനീഷ് ജി മേനോനും, മറീനാ മൈക്കിൾ, ഷെഹീൻ സിദ്ധിഖ്‌  , മനോജ് ഗിന്നസ്സ്, ഹരികൃഷ്ണന്‍, മുരളി ചന്ദ്, ഷാജു ശ്രീധര്‍, നോബി,  ഉല്ലാസ് പന്തളം, അസീസ് വോഡാഫോണ്‍, സുനില്‍ സുഖദ, കൂട്ടിയ്ക്കല്‍ ജയചന്ദ്രന്‍,ഇഷ്നി, സോനാ നായര്‍, ശ്രേയാണി, ബിനോയ് ആൻറണി, വനിത കൃഷ്ണചന്ദ്രന്‍, അശ്വനി, സൂര്യ  എന്നിവരും   ചിത്രത്തിൽ അണിനിരക്കുന്നുണ്ട് .ഗോകുൽ സുരേഷിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം ഉൾട്ടയാണ് . 'അമ്പലമുക്കിലെ വിശേഷങ്ങൾ ഉൾപ്പെടെ അഞ്ചോളം ചിത്രങ്ങൾ ഗോകുലിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്