in

ലോകത്തെ ആദ്യ ഗെയ്മിങ് സ്മാർട്ഫോൺ റെഡ് മാജിക് 3 ഇന്ത്യയിൽ അവതരിപ്പിച്ചു

കൊച്ചി: ലോക പ്രശസ്ത സ്മാർട്ട് ഫോൺ നിർമാതാക്കളായ നൂബിയ ലോകത്തെ ആദ്യ ഗെയ്മിങ് സ്മാർട്ട് ഫോണായ റെഡ് മാജിക് 3 അവതരിപ്പിച്ചു. ജൂൺ 27 മുതൽ ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാകും. ഗെയ്മിങ് പ്രേമികളുടെ എണ്ണം നാൾക്കുനാൾ വർധിച്ചുവരുന്ന മലയാളികൾക്കിടയിൽ റെഡ് മാജിക് 3 ഒരു തരംഗമായി മാറുമെന്നാണ് വിലയിരുത്തൽ.

ആക്റ്റീവ് ലിക്വിഡ് കൂളിംഗ് ടർബോ ഫാൻ എന്ന നൂതന സാങ്കേതിക വിദ്യയാണ് ഫോണിന്റെ ഏറ്റവും ആകർഷണീയമായ ഫീച്ചറുകളിൽ ഒന്ന്. തുടർച്ചയായി മണിക്കൂറുകളോളം ഗെയ്മിങ്ങിൽ സമയം ചിലവഴിക്കുന്നവരെ സംബന്ധിച്ച് മനസ്സ് തണുപ്പിക്കുന്ന ഫീച്ചറായിരിക്കും ‘ചൂടാവാത്ത’ ഫോൺ. ഒപ്പം നൂതനമായ ഗെയിം ബൂസ്റ്റ് ബട്ടനുമുണ്ട്. 27 വാട്ടിന്റെ അതിവേഗ ചാർജിങ് ഉറപ്പാക്കുന്ന 5000 എം എ എച്ച് കരുത്തൻ ബാറ്ററി പവർ ഉപയോക്താക്കളെ കൈയിലെടുക്കും. പത്ത് മിനിറ്റ് ചാർജ് ചെയ്താൽ ഒരു മണിക്കൂറോളം ഗെയിം കളിക്കാനാവും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. വലിപ്പം കൂടിയ 6.65 ഇഞ്ച് ആമൊലെഡ് ഡിസ്‌പ്ലേയിലെ 90 ഹെര്‍ട്‌സ് റിഫ്രഷ് റെയ്റ്റും 2.5 ഡി കോർണിങ് ഗോറില്ലാ ഗ്ലാസും ഫോണിന്റെ ആകർഷണീയത വർധിപ്പിക്കുന്നു.

സ്‌നാപ്ഡ്രാഗണ്‍ 855 പ്രോസസ്സര്‍, ഇരട്ട ഫ്രണ്ട് ഫെയ്‌സിങ് സ്റ്റീരിയോ സ്പീക്കറുകൾ, 16.8 ദശലക്ഷം കളറുകളോടെ അത്യാകർഷകമായ കസ്റ്റമൈസ്ഡ് ആർ ജി ബി ലൈറ്റിങ്, തടസ്സം കൂടാതെ ഗെയിം ആസ്വദിക്കാനുള്ള നോട്ടിഫിക്കേഷൻ ബ്ലോക്കിങ് എന്നിവയും റെഡ് മാജിക് 3 യെ ഉപയോക്താക്കൾക്ക് പ്രിയങ്കരമാക്കും. 48 മെഗാ പിക്സലാണ് പിൻകാമറ, 16 മെഗാ പിക്സൽ മുൻകാമറയും. പിൻകാമറയുടെ 8 കെ ഫീച്ചർ മങ്ങിയ വെളിച്ചത്തിൽപോലും മിഴിവുറ്റ ഫോട്ടോകളും വീഡിയോകളും നൽകുന്നവയാണ്. സിനിമാറ്റിക് സൗണ്ട് ക്വാളിറ്റി നൽകുന്ന 3 ഡി സൗണ്ട് ടെക്‌നോളജി, ഹെഡ് ഫോൺ ഇല്ലാതെ തന്നെ അനുഭവവേദ്യമാകും എന്നതാണ് മറ്റൊരു സവിശേഷത.

215 ഗ്രാം തൂക്കമുള്ള ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 9.1 ഓറിയോ ആണ്. ഇയർ ഫോൺ, ചാർജിങ് ഡോക്, ഗെയിം കൺട്രോളർ, പവർബാങ്ക് എന്നിവയും ഫോണിനൊപ്പം അവതരിപ്പിച്ചിട്ടുണ്ട്. സാധ്യമായതിൽ ഏറ്റവും മികച്ച ഗെയ്മിങ് അനുഭവമായിരിക്കും റെഡ് മാജിക് നൽകുന്നതെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു. 8 ജി ബി റാം 128 ജി ബി ഇന്റേണൽ, 12 ജി ബി റാം 256 ജി ബി ഇന്റേണൽ വേരിയന്റുകളിൽ ഫോൺ ലഭ്യമാണ്. 8-128 വേർഷന് 35,999 രൂപയോളം വില വരും, 12-256 വേർഷന് ഏതാണ്ട് 46,999 രൂപയും.

റെഡ് മാജിക് 3, ഗെയ്മിങ് എക്സ്പീരിയൻസിൽ പൊളിച്ചെഴുത്തുകൾ കൊണ്ടുവരുമെന്നും ഗെയ്മിങ് ഇഷ്ടപ്പെടുന്ന എല്ലാ വിഭാഗം ഉപയോക്താക്കളുടെയും ഇഷ്ട ഫോണായി മാറുമെന്നും നൂബിയ ഇന്ത്യ ഇകൊമേഴ്സ് ബിസിനസ് വൈസ് പ്രസിഡന്റ് പാൻ ഫോറസ്റ്റ് അഭിപ്രായപ്പെട്ടു. ഗെയ്മിങ്, മൾട്ടിമീഡിയ എക്സ്പീരിയൻസിൽ അടിമുടി മാറ്റങ്ങൾ കൊണ്ടുവരുന്ന റെഡ് മാജിക്കിന്റെ സ്‌നാപ് ഡ്രാഗൺ 855 പ്രൊസസർ, വേഗതയും പെർഫോമൻസും ഗംഭീരമാക്കുമെന്ന് ക്വാൽകോം ഇന്ത്യ പ്രസിഡന്റ് രാജൻ വഗാടിയ പറഞ്ഞു. റെഡ് മാജിക് 3 യുടെ കടന്നുവരവോടെ പ്രീമിയം ഗെയ്മിങ് വിഭാഗത്തിൽ സ്മാർട്ട് ഫോണുകളുടെ പുതിയൊരു അധ്യായം രചിക്കപ്പെടുകയാണെന്ന് ഫ്ലിപ്കാർട്ട് മൊബൈൽ വിഭാഗം സീനിയർ ഡയറക്ടർ ആദിത്യ സോണി അഭിപ്രായപ്പെട്ടു. 

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

മസ്തിഷ്കജ്വര മരണനിരക്ക് 127 ആയി; നിതീഷ് കുമാറിന് നേരെ കരിങ്കൊടി കാണിച്ചു

കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാൻ മാലിന്യ ലഘൂകരണം: സിസ്സ സെമിനാർ  ജൂൺ 20 ന്