Movie prime

സീരിയൽ പ്രവർത്തകരുടെ ആവശ്യം പരിഗണിക്കുമെന്ന് സർക്കാരിന്റെ ഉറപ്പ്

ലോക്ക് ഡൗൺ കാരണം ബുദ്ധിമുട്ടിലായ സീരിയൽ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അടിയന്തിര ദുരിതാശ്വാസ സഹായം നൽകണമെന്ന് സർക്കാരുമായി നടത്തിയ ചർച്ചയിൽ മലയാളം ടെലിവിഷൻ ഫ്രട്ടേണിറ്റി ആവശ്യപ്പെട്ടു. മന്ത്രിമാരായ എ. കെ ബാലൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഫ്രെട്ടേണിറ്റി ചെയർമാൻ ജി. ജയകുമാർ, വൈസ് ചെയർമാൻ എസ്.കാർത്തികേയൻ, ജനറൽ സെക്രട്ടറി പി.സുരേഷ് ഉണ്ണിത്താൻ എന്നിവർ പങ്കെടുത്തു. ഫ്രട്ടേണിറ്റി ഉന്നയിച്ച ആവശ്യങ്ങൾ തികച്ചും ന്യായമാണെന്നും അത് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും ഗവൺമെന്റിന്റെ ഭാഗത്തു നിന്നും അനുഭാവ പൂർണ്ണമായ നടപടിയുണ്ടാവുമെന്നും മന്ത്രി More
 
സീരിയൽ പ്രവർത്തകരുടെ ആവശ്യം പരിഗണിക്കുമെന്ന് സർക്കാരിന്റെ ഉറപ്പ്

ലോക്ക് ഡൗൺ കാരണം ബുദ്ധിമുട്ടിലായ സീരിയൽ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അടിയന്തിര ദുരിതാശ്വാസ സഹായം നൽകണമെന്ന് സർക്കാരുമായി നടത്തിയ ചർച്ചയിൽ മലയാളം ടെലിവിഷൻ ഫ്രട്ടേണിറ്റി ആവശ്യപ്പെട്ടു. മന്ത്രിമാരായ എ. കെ ബാലൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഫ്രെട്ടേണിറ്റി ചെയർമാൻ ജി. ജയകുമാർ, വൈസ് ചെയർമാൻ എസ്.കാർത്തികേയൻ, ജനറൽ സെക്രട്ടറി പി.സുരേഷ് ഉണ്ണിത്താൻ എന്നിവർ പങ്കെടുത്തു.

ഫ്രട്ടേണിറ്റി ഉന്നയിച്ച ആവശ്യങ്ങൾ തികച്ചും ന്യായമാണെന്നും അത് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും ഗവൺമെന്റിന്റെ ഭാഗത്തു നിന്നും അനുഭാവ പൂർണ്ണമായ നടപടിയുണ്ടാവുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. സംഘടന ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിക്കാമെന്ന് അറിയിച്ച മന്ത്രി എ. കെ ബാലൻ, സാംസ്കാരിക ക്ഷേമനിധി ബോർഡ് നൽകുന്ന ദുരിതാശ്വാസ സഹായത്തിന് പുറമേ മറ്റ് ഏജൻസികളിൽ നിന്ന് സഹായം ലഭ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് ഭാരവാഹികൾക്ക് ഉറപ്പ് നൽകി