Movie prime

കാണെക്കാണെ’ യുടെ ടീസർ എത്തി

 

ടോവിനോ തോമസ് നായകനാകുന്ന ചിത്രം കാണെക്കാണെ’ യുടെ ടീസർ പുറത്തിറങ്ങി. മനു അശോകനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉയരെയെന്ന സൂപ്പർ  ഹിറ്റ് ചിത്രത്തിന് ശേഷം മനു അശോകും ടോവിനോ തോമസും  ഒന്നിക്കുന്നുയെന്ന  പ്രത്യേകതയും ചിത്രത്തിന് ഉണ്ട്. ചിത്രം  ഈ മാസം 17-ന്  ഒടിടി പ്ലാറ്റഫോമിലൂടെയാകും റിലീസ് ചെയ്യുക. സോണി ലിവ് എന്ന ഒടിടി പ്ലാറ്റഫോമിലൂടെ പ്രേക്ഷകർക്ക് കാണാൻ സാധിക്കും . ഐശ്വര്യ ലക്ഷ്മിയാണ്  ചിത്രത്തിലെ നായിക. 

ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്  ബോബി-സഞ്ജയാണ്.  ഡ്രീംകാച്ചർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ടി ആര്‍ ഷംസുദ്ദീനാണ്  ചിത്രം നിർമ്മിക്കുന്നത്  .ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്   രഞ്ജിന്‍ രാജാണ്. സുരാജ് വെഞ്ഞാറമൂട്, ശ്രുതി രാമചന്ദ്രൻ, പ്രേം പ്രകാശ്, റോണി ഡേവിഡ് രാജ്, മാസ്റ്റര്‍ ആലോക് കൃഷ്ണ എന്നിവരും ചിത്രത്തിൽ   പ്രധാന  വേഷങ്ങളിൽ  എത്തുന്നുണ്ട്. ചിത്രത്തിന് വേണ്ടി ക്യാമറ  ചലിപ്പിക്കുന്നത് ആല്‍ബിനാണ്  .