Movie prime

വീഡിയോ: ഈ ക്ഷേത്രങ്ങളിൽ പ്രസാദമായി നൽകുന്നത് കഞ്ചാവ്

Marijuana ഇന്ന് നമ്മൾ ഏറ്റവും കൂടുതൽ കേൾക്കുന്ന വാർത്ത ലഹരി ഉപഭോഗവും ലഹരി കടത്തുമാണ്.സിനിമ മേഖല വരെ ലഹരി ഉപഭോഗത്തിൽ കുരുങ്ങി നട്ടം തിരിയുകയാണ്.നമ്മുടെ അന്വേഷണ ഏജസികളെല്ലാം ലഹരി ഉപഭോഗം തടയാൻ രാജ്യമെങ്ങും വട്ടമിട്ടു പറക്കുകായാണ്.എന്നാൽ വിശ്വാസത്തിൻറെ പേരിൽ യഥേഷ്ടം കഞ്ചാവ് വലിച്ചു വിടുകയാണ് ചിലർ. ദൈവസന്നിധിയിൽ നിന്ന് കിട്ടുന്ന കഞ്ചാവിന് ദൈവീകതയുണ്ടത്രേ.Marijuana കിഴക്കൻ കർണാടകയിലെ ശരണ,ആരൂഢ,ശപ്ത,അവധൂത,എന്നീ ആചാരങ്ങൾ അനുഷ്ഠിക്കുന്ന ചില ക്ഷേത്രങ്ങളിലാണ് കഞ്ചാവ് പ്രസാദമായി നൽകുന്നത്.ഇക്കൂട്ടരെ സംബന്ധിച്ചു കഞ്ചാവ് ഭക്തരിൽ ജ്ഞാനോദയം ഉണർത്തുന്നതാണ്. കർണാടകയിലെ യദ്ഗീർ More
 
വീഡിയോ: ഈ ക്ഷേത്രങ്ങളിൽ പ്രസാദമായി നൽകുന്നത് കഞ്ചാവ്

Marijuana

ഇന്ന് നമ്മൾ ഏറ്റവും കൂടുതൽ കേൾക്കുന്ന വാർത്ത ലഹരി ഉപഭോഗവും ലഹരി കടത്തുമാണ്.സിനിമ മേഖല വരെ ലഹരി ഉപഭോഗത്തിൽ കുരുങ്ങി നട്ടം തിരിയുകയാണ്.നമ്മുടെ അന്വേഷണ ഏജസികളെല്ലാം ലഹരി ഉപഭോഗം തടയാൻ രാജ്യമെങ്ങും വട്ടമിട്ടു പറക്കുകായാണ്.എന്നാൽ വിശ്വാസത്തിൻറെ പേരിൽ യഥേഷ്ടം കഞ്ചാവ് വലിച്ചു വിടുകയാണ് ചിലർ. ദൈവസന്നിധിയിൽ നിന്ന് കിട്ടുന്ന കഞ്ചാവിന് ദൈവീകതയുണ്ടത്രേ.Marijuana

കിഴക്കൻ കർണാടകയിലെ ശരണ,ആരൂഢ,ശപ്ത,അവധൂത,എന്നീ ആചാരങ്ങൾ അനുഷ്ഠിക്കുന്ന ചില ക്ഷേത്രങ്ങളിലാണ് കഞ്ചാവ് പ്രസാദമായി നൽകുന്നത്.ഇക്കൂട്ടരെ സംബന്ധിച്ചു കഞ്ചാവ് ഭക്തരിൽ ജ്ഞാനോദയം ഉണർത്തുന്നതാണ്.

കർണാടകയിലെ യദ്ഗീർ ജില്ലയിലെ മൗനേശ്വര ക്ഷേത്രത്തിൽ ദർശനത്തിനു വരുന്ന ഭക്തർക്കു ചെറിയ പാക്കറ്റുകളിൽ കഞ്ചാവ് നൽകുന്നുണ്ട്.ജനുവരി മാസത്തിലെ ആണ്ട് മേളയിൽ നിരവധി ഭക്തരാണ് ഇവിടെ ദർശനത്തിനു എത്തിച്ചേരാറുള്ളത്.പൂജ കർമങ്ങൾ കഴിഞ്ഞാൽ ഭക്തർക്ക് കഞ്ചാവ് വലിച്ചു ജ്ഞാനോദയം നേടാം.

ഇവിടെ എത്തുന്ന ഭക്തരും സ്വാമിമാരും പറയുന്നത് കഞ്ചാവ് വലിച്ചാൽ ആത്മീയതയുടെ ഉത്തുങ്കശ്രിംഗ ത്തിലെത്താൻ കഴിയുമെന്നാണ്.റിച്ചൂർ ജില്ലയിലെ അംഭാ മഠത്തിലും ഇത്തരത്തിലുള്ള ആചാരമുണ്ട്.ശരണ ആചാരത്തിൽ വിശ്വസിക്കുന്ന മഹേന്ദേഷ് എന്നയാൾ പറയുന്നത് റായ്ച്ചൂരിലെയും യദ്ഗിരിയിലെയും പല ക്ഷേത്രങ്ങളിലും കഞ്ചാവ് പ്രസാദമായി നല്കുന്നുണ്ട്.കഞ്ചാവ് ലഹരിക്ക് അടിമയാക്കില്ലെന്നും അനന്തമായ ആനന്ദം നൽകുമെന്നും,ദിവസങ്ങളിലോ ആഴ്ചകളിലോ കഞ്ചാവ് ഇപയോഗിക്കുന്നത് ആരോഗ്യത്തിന് നല്ലതെന്നുമാണ് ഇദ്ദേഹത്തിന്റെ വാദം.സിദ്ധവാത ദാമ ശിവയോഗി ആശ്രമത്തിലെ ആചാര്യനായ സിദ്ധരാമേശ്വര ശിവയോഗി പറയുന്നത് കഞ്ചാവ് വിശുദ്ധമാണെന്നും ധ്യാന സമയങ്ങളിൽ ഏകാഗ്രത നേടാൻ കഞ്ചാവ് സഹായിക്കുമെന്നുമാണ്.

എവിടെ നിന്നാണ് ക്ഷേത്രത്തിലേക്കുള്ള കഞ്ചാവ് വരുന്നതെന്ന് വ്യക്തമല്ല. ക്ഷേത്രങ്ങളിലും മഠങ്ങളിലും കഞ്ചാവുണ്ടാകുമെന്ന് കരുതുന്നില്ലെന്നും എന്നാൽ വിവരം ലഭിച്ചാൽ അന്വേഷണം നടത്തുമെന്നും റിച്ചൂർ എസ.പി. പ്രകാശ് നിത്യം അറിയിച്ചു.