Movie prime

മൂന്ന് മാസത്തേക്ക് സൗജന്യ സേവനവുമായി സ്പോട്ടിഫൈ പ്രീമിയം

സ്വീഡന് ആസ്ഥാനമാക്കി പ്രവര്ത്തിക്കുന്ന മ്യൂസിക് സ്ട്രീമിങ് സേവനമാണ് സ്പോട്ടിഫൈ. ലോകത്ത് ഏറ്റവും കൂടുതല് ഉപയോക്താക്കളുള്ള മ്യൂസിക് സ്ട്രീമിങ് സേവനവും സ്പോട്ടിഫൈയാണ്. രണ്ട് തരം പ്ലാനാണ് സ്പോട്ടിഫൈയിലുള്ളത്. സൗജന്യ പ്ലാനും പ്രീമിയം പ്ലാനും. സൗജന്യ പ്ലാനില് പാട്ടുകള് ലഭിക്കുമെങ്കിലും പരസ്യങ്ങള് ഉണ്ടാകും. എന്നാല് പണമടച്ചു പ്രീമിയം വരിക്കാര് ആകുന്നവര്ക്ക് പരസ്യമില്ലാതെ ഇടതടവില്ലാതെ ഗാനങ്ങള് ആസ്വദിക്കാന് കഴിയും. മാസം 119 രൂപയും വര്ഷം 1189 രൂപയുടെ പ്ലാനുമാണുള്ളത്. ഇപ്പോഴിതാ സ്പോട്ടിഫൈ ഇപ്പോള് ഇന്ത്യയില് മൂന്ന് മാസത്തേക്ക് എല്ലാ ഉപയോക്താക്കള്ക്കും സൗജന്യമായി More
 
മൂന്ന് മാസത്തേക്ക് സൗജന്യ സേവനവുമായി സ്പോട്ടിഫൈ പ്രീമിയം

സ്വീഡന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മ്യൂസിക് സ്ട്രീമിങ് സേവനമാണ് സ്‌പോട്ടിഫൈ. ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള മ്യൂസിക് സ്ട്രീമിങ് സേവനവും സ്പോട്ടിഫൈയാണ്. രണ്ട് തരം പ്ലാനാണ്‌ സ്പോട്ടിഫൈയിലുള്ളത്. സൗജന്യ പ്ലാനും പ്രീമിയം പ്ലാനും. സൗജന്യ പ്ലാനില്‍ പാട്ടുകള്‍ ലഭിക്കുമെങ്കിലും പരസ്യങ്ങള്‍ ഉണ്ടാകും. എന്നാല്‍ പണമടച്ചു പ്രീമിയം വരിക്കാര്‍ ആകുന്നവര്‍ക്ക് പരസ്യമില്ലാതെ ഇടതടവില്ലാതെ ഗാനങ്ങള്‍ ആസ്വദിക്കാന്‍ കഴിയും. മാസം 119 രൂപയും വര്‍ഷം 1189 രൂപയുടെ പ്ലാനുമാണുള്ളത്.

ഇപ്പോഴിതാ സ്പോട്ടിഫൈ ഇപ്പോള്‍ ഇന്ത്യയില്‍ മൂന്ന് മാസത്തേക്ക് എല്ലാ ഉപയോക്താക്കള്‍ക്കും സൗജന്യമായി പ്രീമിയം മെമ്പര്‍ഷിപ്പ് നല്‍കുന്നു. ജൂണ്‍ 30 വരെയാണ് ഈ സേവനം സ്വന്തമാക്കാനുള്ള സമയപരിധി. നിലവില്‍ പ്രീമിയം മെമ്പര്‍ഷിപ്പ് ഉള്ളവര്‍ക്ക് ഒരു മാസത്തെ തുക അടച്ചു മൂന്ന് മാസത്തേക്ക് പ്ലാന്‍ നീട്ടാനുള്ള സൗകര്യവും ഉണ്ട്.