Healthy Mind
in

മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കൂ

 Healthy Mind

മാനസിക ആരോഗ്യമുണ്ടെങ്കിലെ ആരോഗ്യമുള്ള ഒരു  ജീവിതം നമുക്ക് ലഭിക്കുകയുള്ളു . മാനസിക ആരോഗ്യം നമുക്ക് വിലകൊടുത്തോ മരുന്നുകൾ കഴിച്ചോ നേടാൻ കഴിയുന്ന ഒന്നല്ല .അതിനായി നാം സ്വയം ശ്രമിക്കുകയാണ് വേണ്ടത് .ഒരാളുടെ മാനസിക  ആരോഗ്യം അവരുടെ  ചിന്തകളെ , പെരുമാറ്റത്തെ , വെല്ലുവിളികൾ കൈകാര്യം ചെയ്യുന്നതിൽ , സമ്മർദ്ദത്തെ നേരിടുന്ന രീതി , ജീവിതത്തിലെ പ്രയാസങ്ങളിൽ നിന്നും തിരിച്ചടികളിൽ നിന്നും കരകയറുക തുടങ്ങിയ കാര്യങ്ങളെ വളരെ ഏറെ  സ്വാധീനിക്കുന്നു. ശക്തമായ മാനസികാരോഗ്യമെന്നാല്‍ ഒരാൾക്ക് നിരാശയും സമ്മർദ്ദവും ഉണ്ടാവുകയില്ലെന്നല്ല  അർത്ഥം, മാനസിക ആരോഗ്യമുള്ളവർക്ക് ജീവിതത്തിലെ  ഏത് പ്രതികൂല സാഹചര്യങ്ങളിൽ നിന്നും വേഗത്തിൽ കരകയറാനുള്ള കഴിവ് ഉണ്ടെന്നാണ്. നമുക്ക് മാനസിക ആരോഗ്യം തരുന്ന ചില പൊടികൈകൾ ഉണ്ട് അവ എന്തൊക്കെ എന്ന് നോക്കാം .  Healthy Mind

അടുക്കളത്തോട്ടത്തിൽ ചെറുസസ്യങ്ങൾ വളർത്തുക 

തോട്ടക്കൃഷി പോലുള്ളവ നമ്മുടെ മാനസികാരോഗ്യം മെച്ചപ്പെടുന്നതിന് വളരെ അധികം സഹായിക്കുന്നുയെന്ന് വർഷങ്ങളായി നടക്കുന്ന നിരവധി പഠനങ്ങളിൽ വ്യക്തമാക്കുന്നു. നമ്മൾ  ചെടികളെ പരിപാലിക്കുക, വിത്തുകൾ വിതയ്ക്കുക, നനയ്ക്കൽ എന്നിവ നമ്മുടെ മനസ്സിനെ സമ്മർദ്ദത്തിൽ നിന്ന് അകറ്റുകയും മനസിനെ  ശാന്തമായി ഇരിക്കാൻ സഹായിക്കുന്നു. വീട്ടിനുള്ളിൽ വളർത്തുന്ന ചെടികളെ പരിപാലിക്കുന്നത് വഴി മാനസിക  സമ്മർദ്ദം കുറയുന്നതിനോടൊപ്പം നമ്മുടെ  ശരീരത്തിലെ  ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുകയും  കൂടുതൽ സമാധാനവും ശാന്തതയും നമുക്ക് ലഭിക്കുമെന്ന്  ജേണൽ ഓഫ് ഫിസിയോളജിക്കൽ ആന്ത്രോപോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നു. 

മണ്ണിന് പോലും നമ്മുടെ  മാനസികാരോഗ്യത്തെ നല്ല രീതിയിൽ സ്വാധീനിക്കാനുള്ള കഴിവ് ഉണ്ട് .  ആന്റീഡിപ്രസന്റെ ഗുളികകൾ തലച്ചോറിൽ ഉണ്ടാക്കുന്ന അതേ ഫലം തന്നെയാണ് മണ്ണിൽ നിന്ന് നമുക്ക് ലഭിക്കുന്നത്. മണ്ണിൽ കാണപ്പെടുന്ന മൈകോബാക്ടീരിയം വാക്സെ  ( Mycobacterium vaccae )എന്ന ബാക്ടീരിയയ്ക്ക് തലച്ചോറിലെ  സന്തോഷം ഉണ്ടാക്കുന്ന  രാസവസ്തുവായ സെറോട്ടോണിന്റെ ഉത്പാദനത്തെ പ്രേരിപ്പിക്കുകയും മാനസിക ഉന്മേഷം ഉണ്ടാവാൻ  സഹായിക്കുകയും ചെയ്യും. വീട്ടിനുള്ളിൽ ചെറുസസ്യങ്ങൾ വളർത്തുന്നത് നമ്മുടെ മാനസിക ആരോഗ്യം  കൂടുതൽ മെച്ചപ്പെടുത്തുന്നു.  2-3 ഇഞ്ച് ഉയരമുള്ള ഔഷധസസ്യങ്ങള്‍ അല്ലെങ്കില്‍ വിത്തിൽ നിന്ന് ഉണ്ടാവുന്ന തളിർ ഇലകൾ എന്നിവയാണ്  മൈക്രോഗ്രീനുകൾ എന്ന്  പറയുന്നത് . സാധാരണ നിലയിൽ  മരങ്ങൾ വളരുന്നതിനും ഫലം ഉണ്ടാവുന്നതിനും  രണ്ടോ മൂന്നോ വർഷം കാത്തിരിക്കേണ്ടിവരും . എന്നാൽ  മൈക്രോഗ്രീനുകൾ അങ്ങനെയല്ല കുറച്ച് സമയം  കൊണ്ട് തന്നെ അതിന്റെ  ഫലം നമുക്ക്  ഉപയോഗിക്കാൻ സാധിക്കും . ഇത് വല്ലാത്ത മാനസിക സംതൃപ്തിയാണ് തരുന്നത്.    മൈക്രോ ഗ്രീനുകളായ ബേസിൽ, പയർ ,മുള്ളഞ്ചീര, കാബേജ്, ചീര,പച്ചടിക്കീര എന്നിവ ഇൻഡോർ പൂന്തോട്ടപരിപാലനത്തിനുള്ള മികച്ച ചെടികളാണ്. അവ വേഗത്തിൽ വളരുന്നത് കാണുമ്പോള്‍ നമ്മുടെ തലച്ചോറിന് സ്വതവേയുള്ള സംതൃപ്തിയാണ് തരുന്നത്. 

പാചകത്തിൽ താൽപര്യം വളർത്തുക 

പാചകം  പോലുള്ള ക്രിയാത്മക കാര്യങ്ങളിൽ സമയവും ഊർജ്ജവും ചെലവഴിക്കുന്നവർക്ക് അവരുടെ ദൈനംദിന ജീവിതത്തിൽ സന്തോഷവും സമാധാനവും  കൂടുതൽ ലഭിക്കുന്നതായി  ജേണൽ ഓഫ് പോസിറ്റീവ് സൈക്കോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ കണ്ടെത്തി. വാസ്തവത്തിൽ,നിരവധി പെരുമാറ്റ വ്യവസ്ഥകൾക്കും  മാനസിക ആരോഗ്യ പ്രശ്‍നങ്ങളായ  ഉത്കണ്ഠ, വിഷാദം, ഭക്ഷണ ക്രമത്തിലെ പ്രശ്‍നങ്ങൾ  തുടങ്ങിയവയ്ക്കും  പാചകസംബന്ധമായ ചികിത്സ  വളരെ ഗുണകരമാണെന്ന് പഠനങ്ങൾ ചൂണ്ടികാണിക്കുന്നു .

ഇതിലൂടെ  മനസ്സിന്  ‘ബിഹേവിയറൽ ആക്റ്റിവേഷൻ’ എന്ന് വിളിക്കുന്ന ഒരു തരം തെറാപ്പിയാണ് ലഭിക്കുന്നത്. ഇത് ഉത്കണ്ഠ, വിഷാദം എന്നിവ  ചികിത്സിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നു. പാചകം ചെയ്യുന്നതിലൂടെ നമ്മുടെ ക്രിയാത്മക വാസന വർധിക്കുകയും ക്ഷമ കൂടുകയും ചെയ്യുന്നു. അതിലൂടെ നമ്മുടെ  മാനസിക ആരോഗ്യം മെച്ചപ്പെട്ട നിലയിലേയ്ക്ക് ഉയരുന്നു . 

 മറ്റുള്ളവർ‌ക്കായി പാചകം ചെയ്യുമ്പോൾ‌, അത് നമ്മുടെ ആത്മാഭിമാനം വളർത്തിയെടുക്കാനും ഒരുമ എന്നീ വികാരങ്ങള്‍ വളർത്തുവാനും സഹായിക്കുന്നു. പാചകത്തില്‍ മുഴുകുമ്പോൾ, നമ്മുടെ മനസ്സ് സമ്മർദ്ദത്തിൽ  നിന്ന് അകന്നു നില്‍ക്കുന്നു. പാചകത്തിന്റെ മറ്റ് മികച്ച ഗുണങ്ങൾ എന്തൊക്കെയെന്ന്  വച്ചാൽ , ഇത് നമ്മുടെ മനസ്സിന് ഉന്മേഷം നൽകുകയും  ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിനും സഹായിക്കുന്നു ഇതിലൂടെ  നമ്മുടെ മാനസിക ക്ഷേമത്തിന് ആക്കം കൂട്ടുന്നു.

വൃത്തിയും അടുക്കുംചിട്ടയും 

നമ്മുടെ താമസസ്ഥലങ്ങൾ വൃത്തിയും വെടിപ്പുമുള്ളതായി സൂക്ഷിക്കുന്നത് മാനസികമായും വൈകാരികമായും നമ്മളെ ഉന്മേഷവാന്മാരായി ഇരിക്കാൻ സഹായിക്കുന്നു . കാലിഫോർണിയ യൂണിവേഴ്സിറ്റി നടത്തിയ ഒരു പഠനത്തിൽ, “ “അലങ്കോലപ്പെട്ട” വീടുകളിൽ താമസിക്കുന്ന ആളുകളിൽ സ്ട്രെസ് ഹോർമോണായ ‘കോർട്ടിസോൾ’ ഉയർന്ന തോതിൽ ഉത്പാദിപ്പിക്കുന്നതായി  കണ്ടെത്തിയിട്ടുണ്ട് . കാര്യങ്ങൾ ക്രമരഹിതമാണെന്ന് തോന്നുകയും, അതില്‍ നിന്ന് നമുക്ക് ഉത്കണ്ഠയും സമ്മർദ്ദവും ഉണ്ടാകുന്നു . അതിനാൽ അടുക്കും ചിട്ടയോടുകൂടി  വൃത്തിയായി വീടും ചുറ്റുപാടും സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്.വൃത്തിയാക്കുന്നതിന്  ആദ്യം തെരഞ്ഞെടുക്കേണ്ടത് അടുക്കളയാണ് . കാരണം  അടുക്കളയാണ് ഒരു  വീട്ടിൽ ഏറ്റവുമധികം അലങ്കോലമാകുന്ന സ്ഥലം.

ഒബ്സസീവ്-കംപൾ‌സീവ് ഡിസോർ‌ഡർ‌ (ഒസിഡി) ഉള്ള ആളുകൾ‌ക്ക്  ആവശ്യമില്ലാത്ത വസ്തുക്കൾ കളഞ്ഞ് അടുക്കും ചിട്ടയോടുകൂടി വൃത്തിയാക്കി വയ്ക്കുന്നത് ‌ താൽ‌ക്കാലികമായി  ആശ്വാസം പകരുന്നു. ഇത്  നമ്മുടെ  ജോലി സ്ഥലത്തും മറ്റും ശരിയായ തീരുമാനമെടുക്കാനും പ്രശ്‍നങ്ങൾ പരിഹരിക്കാനും ഇതുപകരിക്കുന്നു. സാധനങ്ങൾ വലിച്ച് വാരി  ഇട്ടിരിക്കുന്നതിലൂടെ  കാര്യങ്ങൾ വ്യക്തമായി  കാണുന്നതിന് തടസം നേരിടുന്നു , അതിനാൽ ഇത് വൃത്തിയാക്കുന്നത് കൂടുതൽ വ്യക്തതയോടെ ചിന്തിക്കാനും പ്രവർത്തിക്കാനും നമ്മളെ  പ്രാപ്തരാക്കുകയും സഹായിക്കുകയും ചെയ്യുന്നു. 

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

LDF

എൽഡിഎഫ് സർക്കാരിന്റെ തെറ്റുകൾ

News Anchor

പല്ല് പോയാൽ പുല്ലാണ്… ലൈവിനിടയിൽ പല്ല് അടർന്നുപോന്നിട്ടും കൂസലില്ലാതെ വാർത്താ വായന തുടർന്ന്  ന്യൂസ് റീഡർ- വീഡിയോ കാണാം