Movie prime

വീഡിയോ: ഓൺലൈൻ പഠനത്തിലൂടെ സ്മാര്‍ട്ടായി നമ്മടെ തൃശൂർ ക്ടാങ്ങള്‍

Thrissur കോവിഡ് 19 കാലത്ത് വിദ്യാഭ്യാസ മേഖല കണ്ടെത്തിയ മാർഗ്ഗമാണ് ഓൺലൈൻ ക്ലാസുകൾ. വിക്ടേഴ്സ് ചാനലും അതുപോലെ ഓൺലൈൻ വീഡിയോ അപ്ളിക്കേഷൻസും ഉൾപ്പെടുത്തിക്കൊണ്ട് ആണ് ക്ലാസുകൾ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്.ആദ്യം കുറച്ചു അനിശ്ചിതത്വം വന്നെങ്കിലും ഇപ്പോൾ ഓൺലൈൻ ക്ലാസുകൾ മികച്ച രീതിയിൽ സംസ്ഥാനത്ത നടന്നു വരുന്നുണ്ട്. എന്നാൽ സംസ്ഥാനത്തിൽ തന്നെ ഏറ്റവും നല്ല രീതിയിൽ ഓൺലൈൻ സംവിധാനം ഉപയോഗിക്കുന്ന ജില്ല എന്ന ഖ്യാതി തൃശ്ശൂര് സ്വന്തമാക്കിയിരിക്കുന്നു. Thrissur പി ടി എ യോഗങ്ങൾ,കുട്ടികൾക്കുള്ള കൗൺസിലിങ്ങുകൾ തുടങ്ങി ഒരു വിധം More
 
വീഡിയോ: ഓൺലൈൻ പഠനത്തിലൂടെ സ്മാര്‍ട്ടായി നമ്മടെ തൃശൂർ ക്ടാങ്ങള്‍

Thrissur

കോവിഡ് 19 കാലത്ത് വിദ്യാഭ്യാസ മേഖല കണ്ടെത്തിയ മാർഗ്ഗമാണ് ഓൺലൈൻ ക്ലാസുകൾ. വിക്ടേഴ്‌സ് ചാനലും അതുപോലെ ഓൺലൈൻ വീഡിയോ അപ്ളിക്കേഷൻസും ഉൾപ്പെടുത്തിക്കൊണ്ട് ആണ് ക്ലാസുകൾ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്.ആദ്യം കുറച്ചു അനിശ്ചിതത്വം വന്നെങ്കിലും ഇപ്പോൾ ഓൺലൈൻ ക്ലാസുകൾ മികച്ച രീതിയിൽ സംസ്ഥാനത്ത നടന്നു വരുന്നുണ്ട്. എന്നാൽ സംസ്ഥാനത്തിൽ തന്നെ ഏറ്റവും നല്ല രീതിയിൽ ഓൺലൈൻ സംവിധാനം ഉപയോഗിക്കുന്ന ജില്ല എന്ന ഖ്യാതി തൃശ്ശൂര്‍ സ്വന്തമാക്കിയിരിക്കുന്നു. Thrissur

പി ടി എ യോഗങ്ങൾ,കുട്ടികൾക്കുള്ള കൗൺസിലിങ്ങുകൾ തുടങ്ങി ഒരു വിധം എല്ലാ സംവിധാങ്ങളും കുട്ടികൾക്കു ഓൺലൈൻ വഴി നൽകാനുള്ള വലിയ ശ്രമങ്ങളാണ് നമ്മുടെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ് സി രവീന്ദ്രനാഥിന്‍റെ നേതൃത്വത്തിൽ തൃശ്ശൂരിൽ നടന്നു വരുന്നത്.

തൃശൂർ ജില്ലയിൽ ഇനി ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ ടി വി ഇല്ലാത്ത 350 ഓളം കുട്ടികള്‍ മാത്രമേ ബാക്കിയുള്ളൂ. അവർക്ക് വേണ്ടി കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ടുള്ള ക്ലാസ് മുറികൾ വിവിധ സംഘടനകൾ തയ്യാറാക്കിയിട്ടുണ്ട്.
മാത്രമല്ല ഇ കുട്ടികൾക്ക് വേണ്ട ടി വി യോ മൊബൈലോ നല്കാൻ താത്പര്യമുള്ളവർക്ക് അത് എത്തിച്ചു കൊടുക്കാനുള്ള സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.അതിരപ്പിള്ളി,മലക്കപ്പാറ തുടങ്ങിയ ഒറ്റപ്പെട്ട മേഖലയിലെ വിദ്യാർഥികളിലേക്കും വേണ്ട സൗകര്യങ്ങൾ എത്തിക്കാൻ ജില്ലാ വിദ്യാഭ്യാസ വകുപ്പിന് കഴിഞ്ഞു.

മറ്റു ജില്ലകളേക്കാൾ ഒരുപടി മുന്നിലാണ് ഇപ്പോൾ തൃശൂർ ജില്ലയിലെ ഓൺലൈൻ വിദ്യാഭ്യാസ സമ്പ്രദായം .ഇപ്പോള്‍ മറ്റു ജില്ലകൾ സ്മാര്‍ട്ടായ തൃശ്ശൂരിനെ മാതൃകയാക്കി പ്രവർത്തിക്കാൻ തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞു.