Movie prime

ടിക് ടോക് ഇന്ത്യയിൽ ഡാറ്റ സെന്റർ സ്ഥാപിക്കും

ഹ്രസ്വ വീഡിയോ ഷെയറിങ് ആപ്പായ ടിക് ടോക് ഇന്ത്യയിൽ ഡാറ്റ സെന്റർ സ്ഥാപിക്കുമെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു. ഉപയോക്താക്കളുടെ വിവരങ്ങൾ രാജ്യത്തിനകത്തുതന്നെ സൂക്ഷിക്കണം എന്ന നിലപാട് കേന്ദ്ര സർക്കാർ കർക്കശമാക്കിയ സാഹചര്യത്തിലാണ് ഡാറ്റ സെന്റർ സ്ഥാപിക്കാനുള്ള നീക്കത്തിലേക്ക് കമ്പനി കടക്കുന്നത്. ബീജിംഗ് ആസ്ഥാനമായ ബൈറ്റ് ഡാൻസ് ആണ് ടിക് ടോക്കിന്റെ മാതൃസ്ഥാപനം. പൗരന്മാരുടെ ഡാറ്റ സുരക്ഷ ഉറപ്പാക്കാനുള്ള സർക്കാർ നടപടിക്രമങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിൽ ഒരു ഡാറ്റ സെന്റർ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് തങ്ങളെന്ന് വക്താക്കൾ അറിയിച്ചു. 100 More
 
ടിക് ടോക് ഇന്ത്യയിൽ ഡാറ്റ സെന്റർ സ്ഥാപിക്കും

ഹ്രസ്വ വീഡിയോ ഷെയറിങ് ആപ്പായ ടിക് ടോക് ഇന്ത്യയിൽ ഡാറ്റ സെന്റർ സ്ഥാപിക്കുമെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു. ഉപയോക്താക്കളുടെ വിവരങ്ങൾ രാജ്യത്തിനകത്തുതന്നെ സൂക്ഷിക്കണം എന്ന നിലപാട് കേന്ദ്ര സർക്കാർ കർക്കശമാക്കിയ സാഹചര്യത്തിലാണ് ഡാറ്റ സെന്റർ സ്ഥാപിക്കാനുള്ള നീക്കത്തിലേക്ക് കമ്പനി കടക്കുന്നത്. ബീജിംഗ് ആസ്ഥാനമായ ബൈറ്റ് ഡാൻസ് ആണ് ടിക് ടോക്കിന്റെ മാതൃസ്ഥാപനം.

പൗരന്മാരുടെ ഡാറ്റ സുരക്ഷ ഉറപ്പാക്കാനുള്ള സർക്കാർ നടപടിക്രമങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിൽ ഒരു ഡാറ്റ സെന്റർ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് തങ്ങളെന്ന് വക്താക്കൾ അറിയിച്ചു. 100 മില്യൺ അമേരിക്കൻ ഡോളറാണ്‌ കമ്പനി ഇതിനായി മാറ്റിവെയ്ക്കുന്നത്. മൂന്നു വർഷത്തിനകം ഇന്ത്യയിൽ ഒരു ബില്യൺ അമേരിക്കൻ ഡോളർ നിക്ഷേപിക്കാനുള്ള തീരുമാനത്തിൽ ഇതുകൂടി ഉൾപ്പെടുത്തും. ആറു മുതൽ പതിനെട്ട് മാസം വരെ വരെയുള്ള കാലയളവിനുള്ളിൽ ഡാറ്റ സെന്റർ നിലവിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുന്നൂറ് ദശലക്ഷം ഉപയോക്താക്കളാണ് രാജ്യത്ത് ടിക് ടോക്കിനുള്ളത്. നിലവിൽ കസ്റ്റമേഴ്സിന്റെ വിവരങ്ങൾ സൂക്ഷിക്കുന്നത് യു എസിലും സിംഗപ്പൂരിലുമുള്ള ഡാറ്റ സെന്ററുകളിലാണ്.

അശ്ളീല കണ്ടന്റുകൾ ഉണ്ടെന്ന ആരോപണത്തിന്റെ പേരിൽ കഴിഞ്ഞ ഏപ്രിലിൽ മദ്രാസ് ഹൈക്കോടതി ടിക് ടോക്കിന് നിരോധനം ഏർപ്പെടുത്തിയിരുന്നെങ്കിലും പിന്നീടത് നീക്കം ചെയ്തിരുന്നു. നൂറ്റമ്പതോളം രാജ്യങ്ങളിൽ എഴുപത്തഞ്ചോളം ഭാഷകളിൽ ടിക് ടോക് പ്രചാരത്തിലുണ്ടെന്നാണ് കണക്ക്.