Movie prime

തിക്രിയിൽ വീണ്ടും കർഷക ആത്മഹത്യ

Tikri കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കർഷകർക്കിടയിൽ ആത്മഹത്യ വർധിക്കുന്നു. ഹരിയാനയിലെ രോഹ്തക്കിൽ നിന്നുള്ള 42-കാരൻ തിക്രി അതിർത്തിയിൽ ആത്മഹത്യ ചെയ്തു. ഇതോടെ സമരഭൂമിയിൽ ആത്മഹത്യ ചെയ്ത കർഷകരുടെ എണ്ണം അഞ്ചായി. നൂറു കണക്കിന് കർഷകർ തണുപ്പും രോഗവും മൂലം മരണമടഞ്ഞതിന് പുറമേയാണിത്.Tikri ജയ് ഭഗ് വാൻ റാണ എന്ന കർഷകനാണ് സൾഫസ് ഗുളികകൾ കഴിച്ച് ആത്മഹത്യ ചെയ്ത്. രണ്ടാഴ്ച മുമ്പാണ് റോഹ്തക്കിലെ പകാസ്മ ഗ്രാമത്തിൽ നിന്നുള്ള റാണ സുഹൃത്തുക്കൾക്കൊപ്പം തിക്രിയിലെ സമരഭൂമിയിൽ എത്തിയത്. More
 
തിക്രിയിൽ വീണ്ടും കർഷക ആത്മഹത്യ

Tikri
കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കർഷകർക്കിടയിൽ ആത്മഹത്യ വർധിക്കുന്നു. ഹരിയാനയിലെ രോഹ്തക്കിൽ നിന്നുള്ള 42-കാരൻ തിക്രി അതിർത്തിയിൽ ആത്മഹത്യ ചെയ്തു. ഇതോടെ സമരഭൂമിയിൽ ആത്മഹത്യ ചെയ്ത കർഷകരുടെ എണ്ണം അഞ്ചായി. നൂറു കണക്കിന് കർഷകർ തണുപ്പും രോഗവും മൂലം മരണമടഞ്ഞതിന് പുറമേയാണിത്.Tikri

ജയ് ഭഗ് വാൻ റാണ എന്ന കർഷകനാണ് സൾഫസ് ഗുളികകൾ കഴിച്ച് ആത്മഹത്യ ചെയ്ത്. രണ്ടാഴ്ച മുമ്പാണ് റോഹ്തക്കിലെ പകാസ്മ ഗ്രാമത്തിൽ നിന്നുള്ള റാണ സുഹൃത്തുക്കൾക്കൊപ്പം തിക്രിയിലെ സമരഭൂമിയിൽ എത്തിയത്. മാതാപിതാക്കളും മൂന്ന് സഹോദരന്മാരും ഉള്ള റാണ വിവാഹിതനാണ്. 11 വയസ്സുള്ള ഒരു മകളുണ്ട്.

ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. താൻ ഒരു ചെറിയ മനുഷ്യനാണെന്നും കാർഷിക നിയമങ്ങൾക്കെതിരെ ആയിരക്കണക്കിന് മനുഷ്യരാണ് തെരുവിൽ സമരം ചെയ്യുന്നതെന്നും കുറിപ്പിൽ പറയുന്നു. ഒന്നോ രണ്ടോ സംസ്ഥാനങ്ങളുടെ മാത്രം പ്രശ്നമായാണ് സർക്കാർ ഇതിനെ കാണുന്നത്. എന്നാൽ രാജ്യം മുഴുവനുമുള്ള കർഷകരെ സമരഭൂമിയിൽ കാണാം. മുഴുവൻ സംസ്ഥാനങ്ങളിലെയും കർഷക നേതാക്കൾ ഡൽഹിയിൽ എത്തണമെന്നും അവരുടെ അഭിപ്രായം രേഖപ്പെടുത്തണമെന്നും സമരത്തിൽ പങ്കാളികളാകണമെന്നും കത്തിലുണ്ട്.

സമരത്തിൽ പങ്കെടുക്കാൻ വീട്ടിൽനിന്ന് പോകാൻ കഴിഞ്ഞിരുന്ന ഏക വ്യക്തിയാണ് തൻ്റെ മകനെന്നും അവൻ ആത്മഹത്യ ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും റാണയുടെ പിതാവ് തക്ദിർ (75) പറഞ്ഞു. തങ്ങൾ സ്വന്തമായി ഭൂമിയില്ലാത്തവരാണ്. അരി, ഗോതമ്പ് കർഷകരെ കൃഷിപ്പണിയിൽ സഹായിക്കുകയാണ് ചെയ്യുന്നത്. സമരം കഴിഞ്ഞ് തിരിച്ചെത്താം എന്നു പറഞ്ഞാണ് ജയ് വീട്ടിൽ നിന്ന് ഇറങ്ങിയത്. എന്നാൽ അവൻ എന്നന്നേക്കുമായി തങ്ങളെ വിട്ടുപിരിഞ്ഞു. സർക്കാർ ഈ നിയമങ്ങൾ പിൻവലിച്ചേ തീരൂ. ഞങ്ങളുടെ മക്കളെ ഇനിയും ഞങ്ങൾക്ക് നഷ്ടപ്പെടുത്തരുത്.

ആത്മഹത്യ ചെയ്ത കർഷകൻ്റെ കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് കർഷക സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു. കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി നൽകണം. പ്രക്ഷോഭത്തിൽ പങ്കാളികളായി ജീവൻ നഷ്ടമായവർക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ടുള്ള പ്രത്യേക സ്മൃതി പരിപാടി റിപ്പബ്ലിക് ദിനത്തിൽ നടത്തുന്ന ട്രാക്റ്റർ റാലിയിൽ
സംഘടിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു.