Movie prime

ട്രഷറിയില്‍ നിന്ന് രണ്ടു കോടി തട്ടിയെടുക്കാന്‍ ജീവനക്കാര്‍ ധൈര്യപ്പെടുന്ന കാലമായി: ഡോ. ആസാദ്

dr.Asad മണലും ജലവും വനവും പാറയും വയലും മലയും ഉള്പ്പെടെയുള്ള പൊതു വിഭവങ്ങള് കൊള്ളയടിക്കുന്നതിനു പുറമെയാണ് പൊതുജനങ്ങളുടെ നികുതിപ്പണം ഊറ്റുന്ന ദുര്വൃത്തി അരങ്ങേറുന്നത്. അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളുടെ കൊള്ളപ്പലിശയൂറ്റലിനും പുറമേയാണിത്.dr. Asad വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്ന് രണ്ടു കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിനെതിരെ ഡോ. ആസാദ് ഫേസ്ബുക്കിൽ. പോസ്റ്റ് പൂർണ രൂപത്തിൽ താഴെ ………… വഞ്ചിയൂര് സബ് ട്രഷറിയിലാണ് സംഭവം. ദുരിതാശ്വാസ ഫണ്ടില്നിന്ന് ഒരു കോടിയോളം രൂപ തട്ടിയെടുത്ത എറണാകുളം കലക്ടറേറ്റ് സംഭവം പുറത്തു വന്നിട്ട് More
 
ട്രഷറിയില്‍ നിന്ന് രണ്ടു കോടി തട്ടിയെടുക്കാന്‍ ജീവനക്കാര്‍ ധൈര്യപ്പെടുന്ന കാലമായി: ഡോ. ആസാദ്

dr.Asad

മണലും ജലവും വനവും പാറയും വയലും മലയും ഉള്‍പ്പെടെയുള്ള പൊതു വിഭവങ്ങള്‍ കൊള്ളയടിക്കുന്നതിനു പുറമെയാണ് പൊതുജനങ്ങളുടെ നികുതിപ്പണം ഊറ്റുന്ന ദുര്‍വൃത്തി അരങ്ങേറുന്നത്. അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളുടെ കൊള്ളപ്പലിശയൂറ്റലിനും പുറമേയാണിത്.dr. Asad

വഞ്ചിയൂർ സബ്‌ ട്രഷറിയിൽ നിന്ന്‌ രണ്ടു കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിനെതിരെ ഡോ. ആസാദ് ഫേസ്ബുക്കിൽ.

പോസ്റ്റ് പൂർണ രൂപത്തിൽ താഴെ

…………

വഞ്ചിയൂര്‍ സബ് ട്രഷറിയിലാണ് സംഭവം. ദുരിതാശ്വാസ ഫണ്ടില്‍നിന്ന് ഒരു കോടിയോളം രൂപ തട്ടിയെടുത്ത എറണാകുളം കലക്ടറേറ്റ് സംഭവം പുറത്തു വന്നിട്ട് അധികനാളായില്ല. പൊതു ഖജനാവിലെ കോടികള്‍ ആര്‍ക്കും തട്ടിയെടുക്കാമെന്ന തോന്നല്‍ വളരുകയാണോ?

കോര്‍പറേറ്റുകളും കണ്‍സള്‍ട്ടന്‍സികളും അവരുടെ ദല്ലാളരും പൊതുഖജനാവിനു ചുറ്റും വട്ടമിട്ടാണിരിപ്പ്. അവരുടെ തട്ടിപ്പുകള്‍ കോടിക്കണക്കിനു രൂപയുടെ ഒഴുക്കായി ജനം അറിയുന്നുണ്ട്. മണലും ജലവും വനവും പാറയും വയലും മലയും ഉള്‍പ്പെടെയുള്ള പൊതു വിഭവങ്ങള്‍ കൊള്ളയടിക്കുന്നതിനു പുറമെയാണ് പൊതുജനങ്ങളുടെ നികുതിപ്പണം ഊറ്റുന്ന ദുര്‍വൃത്തി അരങ്ങേറുന്നത്. അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളുടെ കൊള്ളപ്പലിശയൂറ്റലിനും പുറമേയാണിത്.

കുത്തഴിഞ്ഞിരിക്കുന്നൂ മൂല്യസംഹിതകള്‍. കുത്തഴിഞ്ഞിരിക്കുന്നൂ ഭരണ വ്യവഹാരം. ധാര്‍മ്മിക ബോധവും പ്രത്യയശാസ്ത്ര സ്ഥൈര്യവും ഇച്ഛാശക്തിയുമുള്ള നേതൃത്വവും കൈമോശം വന്നിരിക്കുന്നു. ആരെയാണ് വിശ്വസിക്കുക? ചുറ്റും വികേന്ദ്രീകരിക്കപ്പെടുന്ന കൊള്ളയും അഴിമതിയും മാത്രം. നാം എങ്ങനെ അതിജീവിക്കും?

പ്രശ്നം വ്യക്തികളുടേതായി ചുരുക്കേണ്ടതില്ല. കെട്ടഴിഞ്ഞ വ്യവസ്ഥയും മൂല്യബോധവും തിരുത്തി തിരിച്ചുറപ്പിക്കണം. അതേ വഴിയുള്ളു.