Movie prime

ഈ രാജ്യത്ത് ജീവിക്കണമെങ്കിൽ ഞങ്ങളുടെ ആചാരങ്ങളെ പിന്തുടരേണ്ടിവരും – ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്തി ബി ജെ പി എം എൽ എ

പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരെ പ്രക്ഷോഭം നയിക്കുന്ന മതന്യൂനപക്ഷങ്ങളെ വിരട്ടി കർണാടക ബി ജെ പി നേതാവ്. എം എൽ എ കൂടിയായ സോമശേഖര റെഡ്ഢിയാണ് ഈ രാജ്യത്ത് ജീവിക്കണമെങ്കിൽ ന്യൂനപക്ഷങ്ങൾ തങ്ങളുടെ ആചാരങ്ങളെ പിന്തുടരേണ്ടിവരുമെന്ന് ഭീഷണി മുഴക്കിയത്. നിങ്ങൾ ന്യൂനപക്ഷമാണ്. ഭൂരിപക്ഷം തെരുവിലിറങ്ങിയാൽ എന്താവും ന്യൂനപക്ഷത്തിന്റെ അവസ്ഥയെന്ന് ആലോചിക്കണം. മുസ്ലിമുകൾക്ക് റെഡ്ഢി മുന്നറിയിപ്പ് നൽകി. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് നടത്തിയ റാലിയിലാണ് ന്യൂനപക്ഷങ്ങൾക്കെതിരെ കനത്ത ഭീഷണി മുഴക്കുന്ന വാക്കുകൾ റെഡ്ഢി More
 
ഈ രാജ്യത്ത് ജീവിക്കണമെങ്കിൽ ഞങ്ങളുടെ ആചാരങ്ങളെ പിന്തുടരേണ്ടിവരും – ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്തി ബി ജെ പി എം എൽ എ

പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരെ പ്രക്ഷോഭം നയിക്കുന്ന മതന്യൂനപക്ഷങ്ങളെ വിരട്ടി കർണാടക ബി ജെ പി നേതാവ്. എം എൽ എ കൂടിയായ സോമശേഖര റെഡ്ഢിയാണ് ഈ രാജ്യത്ത് ജീവിക്കണമെങ്കിൽ ന്യൂനപക്ഷങ്ങൾ തങ്ങളുടെ ആചാരങ്ങളെ പിന്തുടരേണ്ടിവരുമെന്ന് ഭീഷണി മുഴക്കിയത്. നിങ്ങൾ ന്യൂനപക്ഷമാണ്. ഭൂരിപക്ഷം തെരുവിലിറങ്ങിയാൽ എന്താവും ന്യൂനപക്ഷത്തിന്റെ അവസ്ഥയെന്ന് ആലോചിക്കണം. മുസ്ലിമുകൾക്ക് റെഡ്ഢി മുന്നറിയിപ്പ് നൽകി. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് നടത്തിയ റാലിയിലാണ് ന്യൂനപക്ഷങ്ങൾക്കെതിരെ കനത്ത ഭീഷണി മുഴക്കുന്ന വാക്കുകൾ റെഡ്ഢി പ്രയോഗിച്ചത്.

ഡിസംബർ 11 -നാണ് പൗരത്വ ഭേദഗതി നിയമം പാർലമെന്റ് പാസാക്കിയത്. പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ മൂന്നു രാജ്യങ്ങളിൽ നിന്നുള്ള അഭയാർഥികളായ ഹിന്ദു, ബുദ്ധ, സിഖ്, ജൈന, പാർസി, ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് പൗരത്വം അനുവദിക്കാനും മുസ്ലിമുകളെ ഒഴിവാക്കാനും ലക്ഷ്യമിടുന്ന നിയമ ഭേദഗതി നിഗൂഢ ലക്ഷ്യങ്ങളോടെയാണ് കേന്ദ്ര സർക്കാർ കൊണ്ടുവന്നിരിക്കുന്നത് എന്നാണ് ബി ജെ പി ഒഴികെയുള്ള രാഷ്ട്രീയ കക്ഷികൾ ആരോപിക്കുന്നത്.

മതേതര രാഷ്ട്രമായ ഇന്ത്യയിൽ മതവിവേചനം ഭരണഘടനാ ലംഘനമാണ്. കഴിഞ്ഞ മൂന്നാഴ്ചകളായി രാജ്യത്തിൻറെ വിവിധഭാഗങ്ങളിലായി പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭങ്ങൾ നടക്കുകയാണ്. ഉത്തർപ്രദേശ്(19), അസം(5), കർണാടക(2) എന്നിവിടങ്ങളിലായി 26 പേർ കൊല്ലപ്പെട്ടു. ഇന്നലെ ബെംഗളൂരുവിൽ രണ്ടിടങ്ങളിലായി നടന്ന റാലികളിൽ പതിനായിരങ്ങളാണ് പങ്കെടുത്തത്.

ദേശീയ പൗരത്വ രജിസ്റ്റർ തയ്യാറാക്കുന്നതിലൂടെ രാജ്യത്തെ പൗരന്മാരെയും അനധികൃത കുടിയേറ്റക്കാരെയും വേർതിരിക്കാമെന്നാണ് കേന്ദ്ര സർക്കാർ കണക്കുകൂട്ടുന്നത്. അസമിൽ കഴിഞ്ഞ വർഷം ഇത് നടപ്പാക്കിയിരുന്നു. കൃത്യമായ രേഖകൾ ഹാജരാക്കാൻ കഴിയാഞ്ഞതിനാൽ 19 ലക്ഷം പൗരന്മാരാണ് അസമിൽ പൗരത്വ പട്ടികക്ക് പുറത്തായത്.