Movie prime

ഇന്ന് അന്താരാഷ്ട്ര അപസ്മാര ദിനം: രോഗികളെ പരിചരിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഇന്ന് അന്താരാഷ്ട്ര അപസ്മാര ദിനമാണ്. എല്ലാവർഷവും ഫെബ്രുവരിയിലെ രണ്ടാമത്തെ തിങ്കളാഴ്ചയാണ് അന്താരാഷ്ട്ര അപസ്മാര ദിനമായി ആചരിക്കുന്നത്. അപസ്മാരത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രത്യേക പരിപാടികളാണ് ഇന്ന് ലോകമെമ്പാടും അരങ്ങേറുന്നത്. Epilepsy Day അപസ്മാര രോഗികളോട് അമിതമായ സഹതാപത്തോടെ പെരുമാറരുത് എന്നാണ് വിദഗ്ധർ പറയുന്നത്. തുല്യരെന്ന നിലയിലാണ് അവരെ കാണേണ്ടത്. ജീവിതശൈലിയിലെ മാറ്റങ്ങളും വൈദ്യസഹായവും വഴി കൈകാര്യം ചെയ്യാൻ കഴിയുന്ന രോഗമാണ് അപസ്മാരം. അപസ്മാരം ഒരു ന്യൂറോളജിക്കൽ അവസ്ഥയാണ്. ഈ രോഗാവസ്ഥയുടെ കാഠിന്യം ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും. More
 
ഇന്ന് അന്താരാഷ്ട്ര അപസ്മാര ദിനം: രോഗികളെ പരിചരിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഇന്ന് അന്താരാഷ്ട്ര അപസ്മാര ദിനമാണ്. എല്ലാവർഷവും
ഫെബ്രുവരിയിലെ രണ്ടാമത്തെ തിങ്കളാഴ്ചയാണ് അന്താരാഷ്ട്ര അപസ്മാര ദിനമായി ആചരിക്കുന്നത്. അപസ്മാരത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രത്യേക പരിപാടികളാണ് ഇന്ന് ലോകമെമ്പാടും അരങ്ങേറുന്നത്. Epilepsy Day

അപസ്മാര രോഗികളോട് അമിതമായ സഹതാപത്തോടെ പെരുമാറരുത് എന്നാണ് വിദഗ്ധർ പറയുന്നത്. തുല്യരെന്ന നിലയിലാണ് അവരെ കാണേണ്ടത്. ജീവിതശൈലിയിലെ മാറ്റങ്ങളും വൈദ്യസഹായവും വഴി കൈകാര്യം ചെയ്യാൻ കഴിയുന്ന രോഗമാണ് അപസ്മാരം.

അപസ്മാരം ഒരു ന്യൂറോളജിക്കൽ അവസ്ഥയാണ്. ഈ രോഗാവസ്ഥയുടെ കാഠിന്യം ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും. അപസ്മാരം വരുന്ന സമയം രോഗികൾക്കും അവരെ പരിചരിക്കുന്നവർക്കും വല്ലാത്തൊരു മാനസികാവസ്ഥ സൃഷ്ടിക്കുന്നുണ്ട്. ഭയപ്പെടുത്തുന്നതും ആശയക്കുഴപ്പമുണ്ടാക്കുന്നതുമായ അവസ്ഥയാണത്. അതിനാൽ അപ്രതീക്ഷിതമായ സാഹചര്യം കൈകാര്യം ചെയ്യാൻ രോഗത്തെപ്പറ്റി ശരിയായ അവബോധവും ധാരണയും ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്.

കൃത്യസമയത്ത് മരുന്ന് കഴിക്കാനും നന്നായി ഭക്ഷണം കഴിക്കാനും നന്നായി ഉറങ്ങാനും ഡോക്ടറുടെ നിർദേശപ്രകാരമുള്ള വ്യായാമം ചെയ്യാനും അപസ്മാര രോഗിയെ നിരന്തരം ഓർമപ്പെടുത്തേണ്ടതുണ്ട്.

രോഗികളെ പരിചരിക്കാനും മറ്റും കെയർ ഗിവർമാരുടെ ഒരു പിന്തുണാ ഗ്രൂപ്പ് രൂപീകരിക്കുന്നത് നന്നായിരിക്കും. ഇത് സമാനമായ അനുഭവങ്ങളും സമാന ചിന്താഗതികളുമുള്ള വ്യക്തികളെ കണ്ടുമുട്ടാൻ സഹായിക്കും. കൂടാതെ വിവിധ തരം രോഗാവസ്ഥകളെപ്പറ്റി ശരിയായ അവബോധം സൃഷ്ടിക്കാൻ സഹായിക്കുകയും ചെയ്യും.

രോഗിയുമായി അടുത്ത് ഇടപഴകാനും അവരുടെ ഉത്കണ്ഠയെ പരമാവധി കുറയ്ക്കാനും ആരോഗ്യകരമായ മനസ്സ് പരുവപ്പെടുത്താനും ഉതകുന്ന പ്രവർത്തനങ്ങളാണ് കെയർ ഗിവർമാർ നടത്തേണ്ടത്.

അമിതമായ നിയന്ത്രണങ്ങൾ രോഗിയിൽ അടിച്ചേൽപ്പിക്കരുത്. അനിയന്ത്രിതമായ ജാഗ്രത പുലർത്തുന്നത് അവരെ സംബന്ധിച്ച് അസ്വസ്ഥജനകമാണ്. അപസ്മാര ബാധിതരിൽ അമിതമായ ഉത്കണ്ഠയ്ക്കും അത് കാരണമായേക്കാം.

ദിവസേനയുള്ള കാര്യങ്ങൾ ഒരു ഡയറിയിൽ കുറിച്ചുവെയ്ക്കുന്നത് നല്ലതാണ്. രോഗിയുടെ വിവിധ ആക്റ്റിവിറ്റികൾ, മരുന്ന് കഴിക്കൽ, ഭക്ഷണക്രമം തുടങ്ങിയ കാര്യങ്ങൾ എഴുതി വെയ്ക്കാം. ഏത് അടിയന്തിര സാഹചര്യത്തെയും നേരിടാൻ ഇത് സഹായിക്കും.

രോഗിക്ക് പൂർണമായ പിന്തുണ നൽകാനാണ് പരിചരിക്കുന്നവർ ശ്രദ്ധിക്കേണ്ടത്. ഒരു പുതിയ സംഗീത ഉപകരണം പഠിക്കാനോ, നൃത്തം അഭ്യസിക്കാനോ, പൂന്തോട്ട പരിപാലനത്തിലോ, പെയിന്റിംഗ് മുതലായ ഹോബികൾ വളർത്തിയെടുക്കാനോ അവർ താത്പര്യം കാണിച്ചെന്നു വരാം. ഇത്തരം കാര്യങ്ങളിൽ രോഗികൾക്ക് അകമഴിഞ്ഞ പിന്തുണ നൽകി ശരിയായ രീതിയിൽ പ്രോത്സാഹിപ്പിക്കേണ്ടത് ഏവരുടേയും കടമയാണ്.