Movie prime

കൊറോണ വൈറസിൽ നിന്നും ഇറ്റലിയിലെ ഡോക്ടർമാരെ ഇനി ‘ടോമി’ രക്ഷിക്കും

അവൻ മാസ്ക് ധരിക്കില്ല, പക്ഷെ കൊറോണ വൈറസിൽ നിന്നും അവൻ ജീവനുകൾ രക്ഷിക്കും..ആരാണെന്നല്ലേ? കൊറോണ വൈറസ് താണ്ഡവമാടുന്ന ഇറ്റലിയിൽ ഡോക്ടർമാരെ സഹായിക്കാൻ വികസിപ്പിച്ചെടുത്ത നേഴ്സ് റോബോട്ടാണ് ടോമി. നിലവിൽ ഏറ്റവും കൂടുതൽ ആളുകൾ വൈറസ് ബാധ മൂലം മരിച്ച രാജ്യമാണ് ഇറ്റലി. 4000 ആരോഗ്യ പ്രവർത്തകർക്കും 66 ഡോക്ടർമാർക്കും കോവിഡ് ബാധിച്ചിരുന്നു. കോറോണക്കെതിരെ പോരാടാൻ സർക്കാർ ആശുപത്രിക്ക് നൽകിയ ആറു റോബോട്ടുകളിൽ ഒന്നാണ് ടോമി. വടക്കൻ ലംബാർഡിയിലെ സിർക്കോളോ ഹോസ്പിറ്റലിലാണ് ടോമിയും കൂട്ടരും സേവനം ആരംഭിച്ചത്. മനുഷ്യർക്ക് More
 
കൊറോണ വൈറസിൽ നിന്നും ഇറ്റലിയിലെ ഡോക്ടർമാരെ ഇനി ‘ടോമി’ രക്ഷിക്കും

അവൻ മാസ്ക് ധരിക്കില്ല, പക്ഷെ കൊറോണ വൈറസിൽ നിന്നും അവൻ ജീവനുകൾ രക്ഷിക്കും..ആരാണെന്നല്ലേ? കൊറോണ വൈറസ് താണ്ഡവമാടുന്ന ഇറ്റലിയിൽ ഡോക്ടർമാരെ സഹായിക്കാൻ വികസിപ്പിച്ചെടുത്ത നേഴ്സ് റോബോട്ടാണ് ടോമി.

നിലവിൽ ഏറ്റവും കൂടുതൽ ആളുകൾ വൈറസ് ബാധ മൂലം മരിച്ച രാജ്യമാണ് ഇറ്റലി. 4000 ആരോഗ്യ പ്രവർത്തകർക്കും 66 ഡോക്ടർമാർക്കും കോവിഡ് ബാധിച്ചിരുന്നു.

കോറോണക്കെതിരെ പോരാടാൻ സർക്കാർ ആശുപത്രിക്ക് നൽകിയ ആറു റോബോട്ടുകളിൽ ഒന്നാണ് ടോമി. വടക്കൻ ലംബാർഡിയിലെ സിർക്കോളോ ഹോസ്പിറ്റലിലാണ് ടോമിയും കൂട്ടരും സേവനം ആരംഭിച്ചത്.

കൊറോണ വൈറസിൽ നിന്നും ഇറ്റലിയിലെ ഡോക്ടർമാരെ ഇനി ‘ടോമി’ രക്ഷിക്കും

മനുഷ്യർക്ക് സമ്പർക്കത്തിലൂടെ വൈറസ് ബാധിക്കും. പക്ഷെ റോബോട്ടുകൾക്ക് അത് പ്രശ്‌നമല്ല. രോഗം ബാധിക്കാത്ത മറ്റൊരു നേഴ്സിനെ പോലെയാണ് ടോമി എന്ന് ഹോസ്പിറ്റൽ ഡയറക്ടർ പറഞ്ഞു.

ഒരു കൊച്ചു കുട്ടിയുടെ വലുപ്പമുള്ള റോബോട്ട് രോഗികളെ പരിചരിക്കുമ്പോൾ ഡോക്ടർമാർക്ക് അത്യാസന്ന നിലയിലുള്ള രോഗികളെ നോക്കാൻ സാധിക്കുമെന്നാണ് ഇതിന്റെ മെച്ചം.

റോബോട്ടിന്റെ ടച്ച് സ്‌ക്രീനിൽ രോഗികൾക്ക് സന്ദേശങ്ങൾ റെക്കോർഡ് ചെയ്യാനും അത് ഡോക്ടർമാർക്ക് അയയ്ക്കാനും സാധിക്കും. കൂടാതെ രോഗിയുടെ വിവരങ്ങൾ മെഷീനിൽ നിന്നും എടുത്തു പഠിക്കാനും ടോമിക്ക് സാധിക്കും.

ഹോസ്പിറ്റലിലെ ഒരു ഡോക്ടറുടെ മകന്റെ പേരാണ് ടോമി. ആ പേരാണ് റോബോട്ടിന് നൽകിയത്.

ഏറ്റവും പ്രധാന സവിഷേത എന്തെന്നൽ ടോമിക്കും കൂട്ടർക്കും മറ്റുള്ളവരെ പോലെ ക്ഷീണമോ മടുപ്പോ തോന്നില്ല എന്നതാണ്. അതിനാൽ എത്ര സമയം വേണമെങ്കിലും ജോലി ചെയ്യാൻ അവർക്ക് സാധിക്കും.