Movie prime

വെളുപ്പിച്ച് വെളുപ്പിച്ച് പല്ലിനെ ഇല്ലാതാക്കരുതേ

നന്നായി അടുക്കിക്കെട്ടിയതുപോലുള്ള തൂവെള്ള പല്ലുകൾ ഒരു വ്യക്തിയുടെ ആകർഷണീയത വർധിപ്പിക്കുമെന്നതിൽ സംശയമില്ല. നമ്മുടെ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്നതിൽ വൃത്തിയുള്ള, നിരയൊത്ത പല്ലുകൾക്കും നല്ലൊരു പങ്കുണ്ട്. അതുകൊണ്ട് തന്നെയാണ് വിപണിയിൽ ഇറങ്ങുന്ന ദന്ത സംരക്ഷണോൽപ്പന്നങ്ങൾക്ക് ഇന്ന് ആവശ്യക്കാർ ഏറിവരുന്നത്. എന്നാൽ പല്ലുകൾ കൃത്രിമമായി വെളുപ്പിക്കുന്നത് അവയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. അമേരിക്കയിൽ നടന്ന പഠനത്തിലാണ് പുതിയ കണ്ടെത്തൽ. പല്ല് വെളുപ്പിക്കാൻ ഉപയോഗിക്കുന്ന ഉത്പന്നങ്ങളിൽ ഹൈഡ്രജൻ പെറോക്സൈഡിന്റെ അധിക സാന്നിധ്യമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇവ പല്ലിലെ ഇനാമലിനു More
 
വെളുപ്പിച്ച് വെളുപ്പിച്ച്  പല്ലിനെ ഇല്ലാതാക്കരുതേ

നന്നായി അടുക്കിക്കെട്ടിയതുപോലുള്ള തൂവെള്ള പല്ലുകൾ ഒരു വ്യക്തിയുടെ ആകർഷണീയത വർധിപ്പിക്കുമെന്നതിൽ സംശയമില്ല. നമ്മുടെ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്നതിൽ വൃത്തിയുള്ള, നിരയൊത്ത പല്ലുകൾക്കും നല്ലൊരു പങ്കുണ്ട്. അതുകൊണ്ട് തന്നെയാണ് വിപണിയിൽ ഇറങ്ങുന്ന ദന്ത സംരക്ഷണോൽപ്പന്നങ്ങൾക്ക് ഇന്ന് ആവശ്യക്കാർ ഏറിവരുന്നത്.

എന്നാൽ പല്ലുകൾ കൃത്രിമമായി വെളുപ്പിക്കുന്നത് അവയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. അമേരിക്കയിൽ നടന്ന പഠനത്തിലാണ് പുതിയ കണ്ടെത്തൽ. പല്ല് വെളുപ്പിക്കാൻ ഉപയോഗിക്കുന്ന ഉത്പന്നങ്ങളിൽ ഹൈഡ്രജൻ പെറോക്സൈഡിന്റെ അധിക സാന്നിധ്യമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇവ പല്ലിലെ ഇനാമലിനു താഴെയുള്ള പ്രോട്ടീൻ സമ്പന്നമായ ഡെന്റീൻ ടിഷ്യുവിനെ ഇല്ലാതാക്കുന്നു.

മൂന്ന് പാളികൾ ചേർന്നാണ് പല്ല് രൂപം കൊണ്ടിരിക്കുന്നത്. പുറം ഭാഗത്തെ ഇനാമൽ, അടിഭാഗത്തുള്ള ഡെന്റീൻ പാളി, മൂന്നാമത്തേത് പല്ലിന്റെ വേരും മോണയുമായി ബന്ധിപ്പിക്കുന്ന ടിഷ്യു. പല്ലിന്റെ ഇനാമലിനെ ചുറ്റിപ്പറ്റി ധാരാളം പഠനങ്ങൾ മുൻപ് നടന്നിരുന്നു. എന്നാൽ പുതിയ പഠനങ്ങൾ പ്രോട്ടീനുകൾ ധാരാളം അടങ്ങിയ ഡെന്റീൻ പാളികളെ കുറിച്ചാണ്.

ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിക്കുന്നതിലൂടെ ഡെന്റീൻ പാളികളിൽ അടങ്ങിയിട്ടുള്ള പ്രോട്ടീനുകളെ ചെറിയ ശകലങ്ങളാക്കി ദ്രവിപ്പിക്കുന്നതായി

പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. പരീക്ഷണങ്ങളിൽ, ഗവേഷകർ ശുദ്ധകൊലാജിനെ ഹൈഡ്രജൻ പെറോക്സൈഡുമായി ലയിപ്പിക്കുകയും, അതിന്ശേഷം ജെൽ ഇലക്ട്രോഫോറെസിസ് സാങ്കേതികത ഉപയോഗിച്ച് പ്രോട്ടീനെ വിശകലനം നടത്തുകയും ചെയ്തു.

പരീക്ഷണത്തിന് ഉപയോഗിച്ച ഹൈഡ്രജൻ പെറോക്സൈഡ് കൊലാജിൻ പ്രോട്ടീനുകളെ ഇല്ലാതാക്കുന്നു എന്നാണ് കണ്ടെത്തൽ. നമ്മുടെ പല്ലുകളിലെ ഏറ്റവും അത്യാവശ്യ പ്രോട്ടീനുകളായ കൊലാജിനുകളാണ് ഇതുവഴി ഇല്ലാതാകുന്നത്. കൊലാജിനും മറ്റ് പ്രോട്ടീനുകളും പുനരുജ്ജീവിപ്പിക്കാനാവുമോ എന്നത് സ്ഥിരീകരിക്കപ്പെടാത്തതിനാൽ നാശം ശാശ്വതമാണോ എന്ന കാര്യം ഇനിയും അജ്ഞാതമായി തുടരുന്നു.