Movie prime

ടൂറിസം വ്യവസായം കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തണം: മന്ത്രി

നവീന സാങ്കേതിക വിദ്യയിലധിഷ്ഠിതമായ ടൂറിസം വ്യവസായത്തിന് കേരള സ്റ്റാര്ട്ടപ്പ് മിഷന്റെ സേവനങ്ങള് ഉപയോഗപ്പെടുത്താവുന്നതാണെന്ന് സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് അഭിപ്രായപ്പെട്ടു. കൊച്ചിയില് ഇന്റര്നാഷണല് കോണ്ഫറന്സ് ഓഫ് ടൂറിസം ടെക്നോളജി സമ്മേളനത്തിന്റെ(ഐസിടിടി) ഔദ്യോഗിക ഉദ്ഘാടനം നിര്വഹിക്കുകയായിരുന്നു അദ്ദേഹം. ടൂറിസം വ്യവസായത്തിന്റെ ഉന്നമനത്തിന് നവീന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതിന്റെ സാധ്യതകളാണ് ഐസിടിടി ആരായുന്നത്. കേരളത്തിലെ സ്റ്റാര്ട്ടപ്പ് അന്തരീക്ഷം വളരെ മികച്ചതാണ്. നിര്മ്മിത ബുദ്ധി, ഐ ഒ ടി, മെഷീന് ലേണിംഗ് തുടങ്ങിയവയില് അടിസ്ഥാനമായ നിരവധി സംരംഭങ്ങള് ഇവിടെയുണ്ടെന്നും അദ്ദേഹം More
 
ടൂറിസം വ്യവസായം കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തണം:  മന്ത്രി

നവീന സാങ്കേതിക വിദ്യയിലധിഷ്ഠിതമായ ടൂറിസം വ്യവസായത്തിന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ സേവനങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണെന്ന് സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. കൊച്ചിയില്‍ ഇന്‍റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓഫ് ടൂറിസം ടെക്നോളജി സമ്മേളനത്തിന്‍റെ(ഐസിടിടി) ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ടൂറിസം വ്യവസായത്തിന്‍റെ ഉന്നമനത്തിന് നവീന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതിന്‍റെ സാധ്യതകളാണ് ഐസിടിടി ആരായുന്നത്. കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷം വളരെ മികച്ചതാണ്. നിര്‍മ്മിത ബുദ്ധി, ഐ ഒ ടി, മെഷീന്‍ ലേണിംഗ് തുടങ്ങിയവയില്‍ അടിസ്ഥാനമായ നിരവധി സംരംഭങ്ങള്‍ ഇവിടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആഗോള തലത്തിലുള്ള സാങ്കേതിക വിദ്യയുടെ പ്രയോഗം എങ്ങിനെ സംസ്ഥാനത്തെ അന്തരീക്ഷത്തിലേക്ക് കൊണ്ടുവരാന്‍ സാധിക്കുമെന്നും ഇവിടുത്തെ ടൂറിസം വ്യവസായം ചിന്തിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സാങ്കേതികവിദ്യയുടെ ഉപയോഗം ടൂറിസം മേഖലയ്ക്ക് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്ന് എറണാകുളം എം പി ശ്രീ ഹൈബി ഈഡന്‍ പറഞ്ഞു. എക്കാലത്തും സാങ്കേതികവിദ്യയെ പ്രതീക്ഷയോടെയാണ് കാണുന്നത്. പാര്‍ലമന്‍റിലടക്കം പ്രവര്‍ത്തനങ്ങള്‍ ഡിജിറ്റല്‍വത്ക്കരിച്ചു കൊണ്ടിരിക്കുകയാണെന്നും ഹൈബി പറഞ്ഞു.

ചൈനീസ് വിപണിയാണ് കേരളം ഉറ്റുനോക്കുന്നതെന്ന് സമ്മേളനത്തിന്‍റെ ആരംഭത്തില്‍ സംസാരിച്ച സംസ്ഥാന ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്ജ് പറഞ്ഞു. ചൈനയ്ക്ക്‌ വേണ്ടി പ്രത്യേകമായി തന്നെ ചില വിപണന തന്ത്രങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്. ചൈനീസ് സഞ്ചാരികള്‍ക്ക് വേണ്ടി കേരളം എങ്ങിനെ ഒരുങ്ങണം എന്ന വിഷയത്തില്‍ കേരള ടൂറിസം പ്രത്യേക പരിപാടി ഒരുക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.കേരള ടൂറിസത്തിന്‍റെ ഡിജിറ്റല്‍ വിപണനം ഏറെ പ്രധാനമാണ്. ഹ്യൂമന്‍ ബൈ നേച്ചര്‍ എന്ന പ്രചാരണത്തിലൂടെ കേരള ടൂറിസത്തെ 40 ദശലക്ഷം വ്യക്തികളിലേക്കെത്തിക്കാന്‍ കഴിഞ്ഞു. ഫേസ്ബുക്കില്‍ ഏറ്റവുമധികം പേര്‍ പിന്തുടരുന്ന ലോകത്തെ നാലാമത്തെ ടൂറിസം പേജാണ് കേരളത്തിന്‍റേതെന്നും അവര്‍ പറഞ്ഞു.

കേരള ടൂറിസത്തിന്‍റെ ഉപഭോക്താക്കള്‍ എവിടെയാണെന്ന് തിരിച്ചറിയേണ്ടത് അത്യാവശ്യമാണെന്ന് കേരള ടൂറിസം ഡയറക്ടര്‍ പി ബാല കിരണ്‍ പറഞ്ഞു. കേവലം ഡിജിറ്റല്‍ വിപണനം മാത്രമല്ല അത് എങ്ങിനെ നടത്തണമെന്നും പ്രധാനമാണ്. 2017 ല്‍ നടന്ന ഐസിടിടിയിലെ നിര്‍ദ്ദേശങ്ങള്‍ വിലപ്പെട്ടതായിരുന്നു. അതിലെ നിര്‍ദ്ദേശങ്ങള്‍ കേരളത്തിന് ഏറെ പ്രയോജനപ്പെടുത്താനായി. സാഹസിക ടൂറിസത്തിന് വ്യക്തമായ മാനദണ്ഡവും സാക്ഷ്യപ്പെടുത്തലും ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന ടൂറിസം വകുപ്പിന്‍റെ സഹകരണത്തോടെ അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ(അറ്റോയി)യാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 500 ഓളം പ്രതിനിധികള്‍ പങ്കെടുക്കുന്ന ദ്വിദിന സമ്മേളനം ഇന്ന് സമാപിക്കും.