Movie prime

ടൂറിസം സാങ്കേതികവിദ്യാ സമ്മേളനം കൊച്ചിയില്‍

ടൂറിസം രംഗത്തെ സാങ്കേതികവിദ്യ സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനമായ ഇന്റര്നാഷണല് കോണ്ഫറന്സ് ഓണ് ടൂറിസം ടെക്നോളജി(ഐസിടിടി)-2019 കൊച്ചിയില് നടക്കും. സെപ്തംബര് 26, 27 തിയതികളില് കൊച്ചി ലെ മെറഡിയന് കണ്വെന്ഷന് സെന്ററില് നടക്കുന്ന സമ്മേളനത്തില് ചൈനീസ് സഞ്ചാരികളെ ആകര്ഷിക്കുന്നത് സംബന്ധിച്ച് പ്രത്യേക ചര്ച്ച നടക്കും. അസോസിയേഷന് ഓഫ് ടൂറിസം ട്രേഡ് ഓര്ഗനൈസേഷന് ഓഫ് ഇന്ത്യ, സംസ്ഥാന ടൂറിസം വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് ഐസിടിടി സംഘടിപ്പിക്കുന്നത്. അഞ്ഞൂറോളം പ്രതിനിധികള് ഈ സമ്മേളനത്തില് പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ടൂറിസം രംഗത്തെ സമസ്തമേഖലകളെയും ഉള്ക്കൊള്ളിച്ചു More
 
ടൂറിസം സാങ്കേതികവിദ്യാ സമ്മേളനം കൊച്ചിയില്‍

ടൂറിസം രംഗത്തെ സാങ്കേതികവിദ്യ സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനമായ ഇന്‍റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ ടൂറിസം ടെക്നോളജി(ഐസിടിടി)-2019 കൊച്ചിയില്‍ നടക്കും.

സെപ്തംബര്‍ 26, 27 തിയതികളില്‍ കൊച്ചി ലെ മെറഡിയന്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടക്കുന്ന സമ്മേളനത്തില്‍ ചൈനീസ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത് സംബന്ധിച്ച് പ്രത്യേക ചര്‍ച്ച നടക്കും. അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ, സംസ്ഥാന ടൂറിസം വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് ഐസിടിടി സംഘടിപ്പിക്കുന്നത്. അഞ്ഞൂറോളം പ്രതിനിധികള്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.

ടൂറിസം രംഗത്തെ സമസ്തമേഖലകളെയും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഈ വേദിയില്‍ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഓണ്‍ലൈന്‍ ടൂറിസം മേഖല, ടൂര്‍ ഓപ്പറേറ്റര്‍മാര്‍ തുടങ്ങിയവരാണുള്ളത്. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ടൂറിസം രംഗത്ത് എങ്ങിനെ നേട്ടങ്ങളുണ്ടാക്കാമെന്നതാണ് ഈ സമ്മേളനത്തിന്‍റെ പ്രധാന ലക്ഷ്യം. ഇത്തരം സാങ്കേതിക പരിജ്ഞാനം ടൂറിസം മേഖലയിലെ എല്ലാ പങ്കാളികള്‍ക്കും എത്തിച്ചുകൊടുക്കാനാണ് ഐസിടിടി ഉദ്ദേശിക്കുന്നത്.

പ്രശസ്തമായ ടൂറിസം കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളെ എത്തിക്കുന്നതില്‍ സാങ്കേതികവിദ്യയ്ക്കുള്ള പങ്ക് വലുതാണെന്ന് സമ്മേളനത്തിന്‍റെ കണ്‍വീനര്‍ അനീഷ് കുമാര്‍ പി കെ പറഞ്ഞു. സാങ്കേതികവിദ്യയുടെ സഹായത്തോടെ ഈ മേഖലയിലെ ഏറ്റവും താഴേ തലത്തിലുള്ള പങ്കാളിയ്ക്കുപോലും വന്‍കിട ടൂറിസം മേഖലയുമായി ബന്ധം സ്ഥാപിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ചൈനയാണ് ഇക്കുറി ഐസിടിടിയുടെ പ്രധാന ശ്രദ്ധാകേന്ദ്രമെന്ന് അനീഷ് പറഞ്ഞു. ചൈനീസ് പ്രസിഡന്‍റ് ഒക്ടോബറില്‍ ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്. അടുത്ത കൊല്ലമാകുമ്പോഴേക്കും ചൈനീസ് സഞ്ചാരികളുടെ എണ്ണം 2017 ലെ 13.1 കോടിയില്‍ നിന്ന് 20 ശതമാനം വളര്‍ന്ന് 20 കോടിയിലെത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ചൈനീസ് ടൂറിസം വിപണിയെ ആകര്‍ഷിക്കാന്‍ സാമൂഹ്യമാധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച നയിക്കുന്നത് ബെയ്ജിംഗ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റിച്ചാര്‍ഡ് മാറ്റുസെവിക് ആണ്. ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ഹോട്ടലുകള്‍, റിസോര്‍ട്ട്, ഹോംസ്റ്റേ ഉടമകള്‍, സെര്‍ച്ച് എന്‍ജിന്‍ ഓപ്പറേറ്റര്‍മാര്‍, സമൂഹ മാധ്യമ പ്രതിനിധികള്‍, ബ്ലോഗര്‍മാര്‍ തുടങ്ങിയവര്‍ ഈ ചര്‍ച്ചയില്‍ പങ്കെടുക്കും.

ഇംപാക്ട് ഓഫ് ഇന്‍ഫ്ളുവെന്‍ഷ്യല്‍ മാര്‍ക്കറ്റിംഗ് ഇന്‍ ടൂറിസം(എല്ലി ഷെഡെന്‍, ഓസ്ട്രേലിയ), ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ആന്‍ഡ് ട്രാവല്‍ റവല്യൂഷന്‍(ഹാന്‍സ് ലോഷ്, ജര്‍മ്മനി), സീക്രട്ട് ഓഫ് സെര്‍ച്ച് എന്‍ജിന്‍ റാങ്കിംഗ്സ്(ഷേന്‍ ഡാലസ്, കെനിയ) ഹൗടു ക്രിയേറ്റ് എ ഗുഡ് സ്റ്റോറി എബൗട്ട് യുവര്‍ ബ്രാന്‍ഡ്(ജെന്‍ മോറില്ല, യുഎസ്), ഹൗ ടു യൂസ് യൂട്യൂബ് ഫോര്‍ ഡെസ്റ്റിനേഷന്‍ പ്രൊമോഷന്‍(ജെസിക്ക ഹീതര്‍ ഹ്യൂമെന്‍, യുഎസ്) പ്രോഗ്രാം ടിപ്സ് ഫോര്‍ ഇംപ്രൂവിംഗ് ഇഎടി എസ്ഇഒ(ഷോണ്‍ പാട്രിക് സി, ഫിലിപൈന്‍സ്) എന്നീ വിഷയങ്ങളിലും സെഷനുകള്‍ ഉണ്ടാകും.

വിശദവിവരങ്ങള്‍ക്കും റജിസ്ട്രേഷനും http://www.icttindia.org.