Movie prime

ഉയർന്ന നികുതി: ഇന്ത്യയിൽ വികസന പദ്ധതികൾ നിർത്തുന്നതായി ടൊയോട്ട

Toyota രാജ്യത്തെ ഉയർന്ന നികുതി ഘടന, വികസന പദ്ധതികൾക്ക് തടസ്സം നില്ക്കുന്നതായി ടൊയോട്ട മോട്ടോർ കോർപറേഷൻ. കാറും ബൈക്കും ഉൾപ്പെടെ മോട്ടോർ വാഹനങ്ങൾക്കെല്ലാം രാജ്യത്ത് വളരെ ഉയർന്ന നികുതിയാണ് ചുമത്തുന്നതെന്ന് ടൊയോട്ട കിർലോസ്കർ മോട്ടോർ ഇന്ത്യ വൈസ് ചെയർമാൻ ശേഖർ വിശ്വനാഥൻ ആരോപിച്ചു. ഉയർന്ന നികുതിയും തീരുവകളും വാഹനങ്ങൾ സ്വന്തമാക്കുന്നതിൽ നിന്ന് ഉപയോക്താക്കളെ തടയുന്നു. ആത്യന്തികമായി അത് ഫാക്ടറികളുടെ പ്രവർത്തനക്ഷമതയെ ബാധിക്കുന്നു. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നില്ല. Toyota ഇന്ത്യയിൽ വന്ന് നിക്ഷേപം നടത്തിയതിനു ശേഷം തങ്ങൾക്കു ലഭിക്കുന്ന More
 
ഉയർന്ന നികുതി: ഇന്ത്യയിൽ വികസന പദ്ധതികൾ നിർത്തുന്നതായി ടൊയോട്ട

Toyota

രാജ്യത്തെ ഉയർന്ന നികുതി ഘടന, വികസന പദ്ധതികൾക്ക് തടസ്സം നില്ക്കുന്നതായി ടൊയോട്ട മോട്ടോർ കോർപറേഷൻ. കാറും ബൈക്കും ഉൾപ്പെടെ മോട്ടോർ വാഹനങ്ങൾക്കെല്ലാം രാജ്യത്ത് വളരെ ഉയർന്ന നികുതിയാണ് ചുമത്തുന്നതെന്ന് ടൊയോട്ട കിർലോസ്കർ മോട്ടോർ ഇന്ത്യ വൈസ് ചെയർമാൻ ശേഖർ വിശ്വനാഥൻ ആരോപിച്ചു. ഉയർന്ന നികുതിയും തീരുവകളും വാഹനങ്ങൾ സ്വന്തമാക്കുന്നതിൽ നിന്ന് ഉപയോക്താക്കളെ തടയുന്നു. ആത്യന്തികമായി അത് ഫാക്ടറികളുടെ പ്രവർത്തനക്ഷമതയെ ബാധിക്കുന്നു. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നില്ല.

Toyota

ഇന്ത്യയിൽ വന്ന് നിക്ഷേപം നടത്തിയതിനു ശേഷം തങ്ങൾക്കു ലഭിക്കുന്ന സന്ദേശങ്ങൾ നിരാശാജനകമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. “വീ ഡോണ്ട് വാണ്ട് യു” എന്ന സന്ദേശമാണ് ഇന്ത്യ ഞങ്ങൾക്ക് നൽകുന്നത്. ഇന്ത്യ വിടും എന്നല്ല പറയുന്നതെന്നും വികസന പ്രവർത്തനങ്ങൾക്കില്ല എന്നാണ് അർഥമാക്കുന്നതെന്നും ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

1997-ലാണ് ലോകത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളിൽ ഒന്നായ ടൊയോട്ട ഇന്ത്യയിൽ പ്രവർത്തനം തുടങ്ങുന്നത്. കാർ, ഇരുചക്ര വാഹനങ്ങൾ, സ്പോർട് യൂട്ടിലിറ്റി വെഹിക്കിളുകൾ(എസ് യു വി) അടക്കമുള്ള മോട്ടോർ വാഹനങ്ങൾക്ക് 28 ശതമാനം നികുതിയാണ് ഇന്ത്യയിൽ ചുമത്തുന്നത്. അതിനു പുറമേ കാറിൻ്റെ തരം, നീളം, എഞ്ചിൻ്റെ വലിപ്പം എന്നിവ കണക്കിലെടുത്ത് ഒരു ശതമാനം മുതൽ 22 ശതമാനം വരെ വരുന്ന മറ്റു തീരുവകളും ഉണ്ട്. നാലു മീറ്റർ നീളമുള്ള, 1500 സിസി എഞ്ചിൻ എസ് യു വി ക്ക് 50 ശതമാനം വരെയാണ് നികുതിയിനത്തിൽ നൽകേണ്ടത്.

2017-ൽ ജനറൽ മോട്ടോർ കമ്പനി രാജ്യം വിട്ടത് ലോകത്തെ ഏറ്റവും ഉയർന്ന നികുതി ഘടനയെ കുറ്റപ്പെടുത്തിക്കൊണ്ടാണ്. കഴിഞ്ഞ വർഷം ഫോർഡ് മോട്ടോർ കമ്പനിയും ഇന്ത്യയിൽ കൂടുതൽ നിക്ഷേപിക്കുന്നതിൽ നിന്ന് പിൻവാങ്ങുന്നതായി പ്രഖ്യാപിച്ചിരുന്നു. മഹീന്ദ്ര ആൻ്റ് മഹീന്ദ്രയുമായുള്ള സംയുക്ത സംരംഭമാണ് ഫോർഡിൻ്റേത്. 2020-ഓടെ ലോകത്തെ എറ്റവും വലിയ മൂന്നാമത്തെ വിപണിയായി ഇന്ത്യയെ മാറ്റും എന്ന പ്രഖ്യാപിത ലക്ഷ്യമാണ് അതോടെ ഫോർഡ് കൈയൊഴിഞ്ഞത്.

ഇന്ത്യയിലെ ഉയർന്ന നികുതി വിദേശ നിക്ഷേപത്തെ നിരുത്സാഹപ്പെടുത്തുന്നതും വാഹന നിർമാതാക്കളുടെ ലാഭം ഇല്ലാതാക്കുന്നതും പുതിയ ഉത്പന്നങ്ങൾ ഇറക്കാൻ തടസ്സം നില്ക്കുന്നതുമാണെന്ന് ശേഖർ വിശ്വനാഥൻ ആരോപിച്ചു.