Movie prime

വെയിലിന്റെ ട്രെയിലർ പുറത്തിറങ്ങി

veyil വിവാദങ്ങൾക്കും സംവാദങ്ങൾക്കും ഒടുവിൽ വെയില് എന്ന ചിത്രത്തിന്റെ ട്രെയിലർ എത്തി. ഷെയ്ന് നിഗം നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശരത് ആണ്. ചിങ്ങം ഒന്നിന് തന്നെ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങുമെന്ന് നേരത്തെ തന്നെ നിർമാതാവ് ജോബി ജോര്ജ്ജ് പ്രേക്ഷകരെ അറിയിച്ചിരുന്നു. ശരത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നുണ്ട് .veyil ഈ ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കെ നായകനായ ഷെയ്ന് നിഗം മുടി മുറിച്ചതുമായി ബന്ധപ്പെട്ടാണ് വിവാദങ്ങൾക്ക് More
 
വെയിലിന്റെ ട്രെയിലർ പുറത്തിറങ്ങി

veyil

വിവാദങ്ങൾക്കും സംവാദങ്ങൾക്കും ഒടുവിൽ വെയില്‍ എന്ന ചിത്രത്തിന്‍റെ ട്രെയിലർ എത്തി. ഷെയ്ന്‍ നിഗം നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശരത് ആണ്. ചിങ്ങം ഒന്നിന് തന്നെ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങുമെന്ന് നേരത്തെ തന്നെ നിർമാതാവ് ജോബി ജോര്‍ജ്ജ് പ്രേക്ഷകരെ അറിയിച്ചിരുന്നു. ശരത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നുണ്ട് .veyil

ഈ ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കെ നായകനായ ഷെയ്ന്‍ നിഗം മുടി മുറിച്ചതുമായി ബന്ധപ്പെട്ടാണ് വിവാദങ്ങൾക്ക് തുടക്കം കുറിക്കുന്നത്. ഷെയ്ന്‍ മുടി മുറിച്ചതിനാൽ ചിത്രത്തിലെ കഥാപാത്രത്തിന് തുടര്‍ച്ച നഷ്‍ടപ്പെട്ടുവെന്നായിരുന്നു ജോബി ജോര്‍ജ്ജ് പറഞ്ഞത്.എന്നാൽ സംഭവത്തിനെ തുടർന്ന് ജോബി ജോര്‍ജ്ജ് , ഷെയ്ന്‍ നിഗത്തിന് എതിരെ വധഭീഷണി മുഴക്കിയെന്ന് വെളിപ്പെടുത്തി ഷെയ്ൻ നിഗം രംഗത്തെത്തിയിരുന്നു. താരസംഘടനയായ അമ്മ ഉൾപ്പെടെ സിനിമ മേഖലയിലെ നിരവധി സംഘടനകൾ പ്രശ്‌നത്തിൽ ഇടപെട്ടിരുന്നു.