Movie prime

തെരുവ് നായ്ക്കള്‍ക്ക് പരിശീലനം നല്‍കി സേനയുടെ ഭാഗമാക്കാനൊരുങ്ങി ബംഗ്ളൂരു പൊലീസ്

തെരുവ് നായകളുടെ സേവനവും പൊലീസില് ലഭ്യമാക്കാനായി പദ്ധതിയുമായി ബംഗളൂരു പൊലീസ്. രാത്രി പെട്രോളിംഗ് സമയത്തും പൊലീസ് സ്റ്റേഷന് കാവലിനും ഇവയെ ഉപയോഗിക്കാനാണ് പദ്ധതി. തുടക്കത്തില് പദ്ധതി സൗത്ത് സോണിലെ 17 സ്റ്റേഷനുകളിലാണ് നടപ്പാക്കുക. അതിനായി തെരുവ് നായകളുമായി ഇണങ്ങുന്നതിനായി പൊലീസുകാര് ഇവയ്ക്ക് ഭക്ഷണം നല്കാന് തുടങ്ങി. ഡെപ്യൂട്ടി കമ്മിഷണര് രോഹിണി കതോച് സെപാട്ടിന്റെയാണ് ഈ ആശയം. അറുപതോളം തെരുവ് നായകള് പൊലീസ് സ്റ്റേഷന് പരിസരങ്ങളിലുണ്ട്. നേരത്തെ ഇവയ്ക്ക് ഭക്ഷണം നല്കിയിരുന്നത് ഇവിടുത്തെ പ്രദേശവാസികളായിരുന്നു. ഇപ്പോള് പൊലീസുകാര് ഇവയ്ക്ക് More
 
തെരുവ് നായ്ക്കള്‍ക്ക് പരിശീലനം നല്‍കി സേനയുടെ ഭാഗമാക്കാനൊരുങ്ങി ബംഗ്ളൂരു പൊലീസ്

തെരുവ് നായകളുടെ സേവനവും പൊലീസില്‍ ലഭ്യമാക്കാനായി പദ്ധതിയുമായി ബംഗളൂരു പൊലീസ്. രാത്രി പെട്രോളിംഗ് സമയത്തും പൊലീസ് സ്റ്റേഷന്‍ കാവലിനും ഇവയെ ഉപയോഗിക്കാനാണ് പദ്ധതി. തുടക്കത്തില്‍ പദ്ധതി സൗത്ത് സോണിലെ 17 സ്റ്റേഷനുകളിലാണ് നടപ്പാക്കുക. അതിനായി തെരുവ് നായകളുമായി ഇണങ്ങുന്നതിനായി പൊലീസുകാര്‍ ഇവയ്ക്ക് ഭക്ഷണം നല്‍കാന്‍ തുടങ്ങി.

ഡെപ്യൂട്ടി കമ്മിഷണര്‍ രോഹിണി കതോച് സെപാട്ടിന്‍റെയാണ് ഈ ആശയം. അറുപതോളം തെരുവ് നായകള്‍ പൊലീസ് സ്റ്റേഷന്‍ പരിസരങ്ങളിലുണ്ട്. നേരത്തെ ഇവയ്ക്ക് ഭക്ഷണം നല്‍കിയിരുന്നത് ഇവിടുത്തെ പ്രദേശവാസികളായിരുന്നു. ഇപ്പോള്‍ പൊലീസുകാര്‍ ഇവയ്ക്ക് ഭക്ഷണം നല്‍കുന്നു. ഇവയെ ഇനി ഡിപ്പാര്‍ട്ട്മെന്റിന്റെ നായ പരിശീലന കേന്ദ്രത്തില്‍ അയയ്ച്ചു പ്രാഥമിക പരിശീലനം നല്‍കും. അത് വഴി രാത്രി പട്രോളിംങ്ങിനും മറ്റും ഇവ പൊലീസിനെ സഹായിക്കും. അതിനെക്കാളുപരി മറ്റുള്ള കൂടിയ ഇനം പോലീസ് നായകളെ അപേക്ഷിച്ച് ഇവയ്ക്ക് പരിപാലന ചെലവും കുറവായിരിക്കുമെന്ന് രോഹിണി ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മാധ്യമത്തോട് പറഞ്ഞിരുന്നു.