Movie prime

ആദ്യ ട്രാന്‍സ്‌മെന്‍ ഫിഷ് ബ്രീഡറെന്ന നേട്ടവും സ്വന്തമാക്കി ഹൃത്വിക്

Transgender ഇന്ത്യയിലെ ആദ്യ ട്രാന്സ്മെന് വാര്ത്താ അവതാരകനെന്ന ഖ്യാതി നേടിയ ഹൃത്വിക് ഭാര്യയും ഇന്ത്യയിലെ ആദ്യ ട്രാന്സ്ജെന്ണ്ടര് സംരംഭകയുമായ തൃപ്തി ഷെട്ടിയുടെ വഴിയില്. അലങ്കാര മത്സ്യക്കൃഷിയിലൂടെ സംരംഭക രംഗത്തേക്ക് ഹൃത്വിക് ചുവടു വയ്ക്കുന്നത്. ഇന്ത്യയിലെ ആദ്യ ട്രാന്സ്മെന് ഫിഷ് ബ്രീഡറെന്ന നേട്ടം ഇനി ഹൃത്വിക്കിന് സ്വന്തം.Transgender ”ചെറുപ്പം മുതലേ മീന് വളര്ത്തലില് അതീവ താല്പര്യമുണ്ടായിരുന്നു. അന്ന് ഗപ്പിയെയൊക്കെ മേടിച്ചു വളര്ത്തിയിരുന്നു. പക്ഷെ അത് വിപുലമാക്കാനുള്ള സാഹചര്യവും സന്ദര്ഭവും ഒന്നുമില്ലായിരുന്നു. ബന്ധുക്കളുടെ വീടുകളില് മാറി മാറി താമസത്തിനിടയില് ഇതൊന്നും More
 
ആദ്യ ട്രാന്‍സ്‌മെന്‍ ഫിഷ് ബ്രീഡറെന്ന നേട്ടവും സ്വന്തമാക്കി ഹൃത്വിക്

Transgender

ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌മെന്‍ വാര്‍ത്താ അവതാരകനെന്ന ഖ്യാതി നേടിയ ഹൃത്വിക് ഭാര്യയും ഇന്ത്യയിലെ ആദ്യ ട്രാന്‍സ്ജെന്‍ണ്ടര്‍ സംരംഭകയുമായ തൃപ്തി ഷെട്ടിയുടെ വഴിയില്‍. അലങ്കാര മത്സ്യക്കൃഷിയിലൂടെ സംരംഭക രംഗത്തേക്ക് ഹൃത്വിക് ചുവടു വയ്ക്കുന്നത്. ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌മെന്‍ ഫിഷ് ബ്രീഡറെന്ന നേട്ടം ഇനി ഹൃത്വിക്കിന് സ്വന്തം.Transgender

ആദ്യ ട്രാന്‍സ്‌മെന്‍ ഫിഷ് ബ്രീഡറെന്ന നേട്ടവും സ്വന്തമാക്കി ഹൃത്വിക്

”ചെറുപ്പം മുതലേ മീന്‍ വളര്‍ത്തലില്‍ അതീവ താല്‍പര്യമുണ്ടായിരുന്നു. അന്ന് ഗപ്പിയെയൊക്കെ മേടിച്ചു വളര്‍ത്തിയിരുന്നു. പക്ഷെ അത് വിപുലമാക്കാനുള്ള സാഹചര്യവും സന്ദര്‍ഭവും ഒന്നുമില്ലായിരുന്നു. ബന്ധുക്കളുടെ വീടുകളില്‍ മാറി മാറി താമസത്തിനിടയില്‍ ഇതൊന്നും നടന്നില്ല. പക്ഷെ ഈ മോഹം ഞാന്‍ എന്നും മനസില്‍ സൂക്ഷിച്ചു. അങ്ങനെ തൃപ്തിയുമായുള്ള വിവാഹത്തിന് ശേഷമാണ് എനിക്ക് സ്വന്തമായി ഒരു മുറി കിട്ടുന്നത്. അപ്പോഴാണ്‌ ഞാന്‍ എന്‍റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനൊരുങ്ങിയത്.” ഹൃത്വിക് പറഞ്ഞു.

ആദ്യ ട്രാന്‍സ്‌മെന്‍ ഫിഷ് ബ്രീഡറെന്ന നേട്ടവും സ്വന്തമാക്കി ഹൃത്വിക്
ഹൃത്വിക്കും തൃപ്തിയും

ഇപ്പോള്‍ മുറിക്കുള്ളില്‍ നിരത്തി വച്ച കുപ്പികളില്‍ ഫൈറ്റര്‍ മീനുകളുടെ ഇനങ്ങളായ ബ്ലാക്ക് സാമുറായും റെഡ് ഡ്രാഗണും പിന്നെ ഫ്‌ളവറോണും പല ഇനം ഗപ്പിയുമായെല്ലാം നീന്തിത്തുടിക്കുകയാണ്.

ജീവിക്കാനുള്ള ഓട്ടത്തിനിടയില്‍ പഠനകാലത്ത് തന്നെ പരിഭാഷ ചെയ്ത് പണം കണ്ടെത്തിയിരുന്ന ഹൃത്വിക് ബിബിഎ പഠനത്തിനുശേഷം ഫ്രീലാന്‍സ് കണ്ടന്റ് റൈറ്ററായി ജോലി നോക്കി. അതിനിടെയായിരുന്നു ട്രാന്‍സ്‌ജെന്‍ഡര്‍ സംരംഭക തൃപ്തി ഷെട്ടിയുമായി ഹൃത്വിക്കിന്റെ വിവാഹം. തൃപ്തി ഷെട്ടിക്ക് ശേഷം ഭര്‍ത്താവ് ഹൃത്വിക്കും സംരംഭകനായതോടെ ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സംരംഭക ദമ്പതികളായി ഇവര്‍ മാറി.

ആദ്യ ട്രാന്‍സ്‌മെന്‍ ഫിഷ് ബ്രീഡറെന്ന നേട്ടവും സ്വന്തമാക്കി ഹൃത്വിക്

ഫൈറ്ററും ഗപ്പിയുമാണ് പ്രധാനമായും ഉള്ളത്. മത്സ്യങ്ങളെ പരിപാലിച്ച് ബ്രീഡ് ചെയ്ത് കുഞ്ഞുങ്ങളുണ്ടാക്കി. കൗതുകത്തിന് ആ കാഴ്ചകള്‍ ഹൃത്വിക്ക് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു. അതോടെ ഹൃത്വിക്ക് ബ്രീഡ് ചെയ്‌തെടുത്ത അലങ്കാര മത്സ്യങ്ങളെ തേടി നിരവധിയാളുകളെത്തി. ആവശ്യക്കാരുടെ എണ്ണം വര്‍ധിച്ചതോടെയാണ് മത്സ്യകുഞ്ഞുങ്ങളെ ബ്രീഡ് ചെയ്യുന്നത് വരുമാന മാര്‍ഗമായി ഹൃത്വിക്ക് സ്വീകരിച്ചത്. വീടിനുള്ളിലാണ് ബ്രീഡിങ് ഫാം ഒരുക്കിയിരിക്കുന്നത്. ഇപ്പോള്‍ ഫൈറ്റര്‍, ഗപ്പി, ഫ്‌ളവറോണ്‍, ഏയ്ഞ്ചല്‍ എന്നീ മീനുകളും ഹൃത്വിക് ബ്രീഡ് ചെയ്യുന്നുണ്ട്.

അലങ്കാര മത്സ്യവില്‍പ്പനയ്ക്ക് പ്രത്യേക സീസണ്‍ ഇല്ലാത്തതിനാല്‍ കോവിഡ് കാലത്തും നിരവധി പേരാണ് അലങ്കാര മത്സ്യങ്ങളെ തേടിയെത്തുന്നത്. കോവിഡ് കാലത്ത് അടച്ചിടേണ്ടി വന്ന ഒരു മാസകാലം മാറ്റി നിര്‍ത്തിയാല്‍ മത്സ്യങ്ങളെ തേടിയെത്തുന്നവരില്‍ കുറവ് സംഭവിച്ചിട്ടില്ലെന്ന് ഹൃത്വിക്ക് പറഞ്ഞു. കേരളത്തില്‍ ഫൈറ്റര്‍ ബ്രീഡര്‍മാര്‍ കുറവായതും ഗുണമായി. മൊത്തമായും ചില്ലറയായും മീനുകള്‍ വില്‍ക്കുന്നുണ്ട്. തൃപ്തിയും ഹൃത്വിക്കും ആലുവയിലാണ് താമസം.

ആദ്യ ട്രാന്‍സ്‌മെന്‍ ഫിഷ് ബ്രീഡറെന്ന നേട്ടവും സ്വന്തമാക്കി ഹൃത്വിക്

കൊറിയര്‍ വഴിയാണ് മീനുകള്‍ ആവശ്യക്കാരിലേക്കെത്തുന്നത്. വീട്ടില്‍ നേരിട്ടെത്തി മീന്‍ വാങ്ങുന്നവരുമുണ്ട്. ‘തൃപ്തി അക്വാടിക്‌സ്’ എന്ന പേരില്‍ യുട്യൂബ് ചാനലും ഫെയ്‌സ്ബുക്ക് പേജും ഹൃത്വിക്ക് ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ ഹൃത്വിക്കിന്റെ കൈവശമുള്ള മീനുകളെ ആവശ്യക്കാരന് കാണാവുന്നതാണ്.

സ്വന്തമായി ഒരു വീടുണ്ടാകുന്ന കാലത്ത് കരിമീന്‍,സിലോപ്പിയ പോലുള്ള ഭക്ഷ്യയോഗ്യമായ മീനുകളെയും കൂടെ വളര്‍ത്തുന്ന ഒരു ഫാമാണ് ഹൃത്വികിന്‍റെ സ്വപ്നം. എന്തിനും കൂട്ടായി ഭാര്യ തൃപ്തിയും ഹൃത്വികിനൊപ്പമുണ്ട്.