Movie prime

കേരള പൊലീസ് നിര്‍മിച്ച ഹ്രസ്വ  ചിത്രം ട്രാപ്പ് പുറത്തിറങ്ങി

 

കേരള പൊലീസിന്റെ  നേതൃത്വത്തിൽ  നിർമ്മിച്ച ട്രാപ്പ്  എന്ന ഹ്രസ്വ ചിത്രം റിലീസ്  ചെയ്തു. സൈബറിടങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളേക്കുറിച്ചുള്ള  ബോധവത്‍കരണത്തിന്റെ ഭാഗമായി അണിയിച്ചൊരുക്കിയ ചിത്രമാണ് ഇത് .ചിത്രത്തിലെ  ഒരു പൊലീസ്  ഉദ്യോഗസ്ഥന്  പൃഥ്വിരാജ് ആണ്  ശബ്ദം നല്കിരിക്കുന്നത് . പൃഥ്വിരാജ് തന്നെയാണ്  തന്റെ സമൂഹമാധ്യമത്തിലൂടെ ഈ വീഡിയോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ട്രാപ്പ് സംവിധാനം ചെയ്തിരിക്കുന്നത് അരുണ്‍ വിശ്വനാണ്.   ചിത്രത്തിന്റെ തിരക്കഥ ഒരുക്കിരിക്കുന്നത് പ്രസാദ് പരപ്പുറവും  ശരത് കോവിലകത്തും  ചേർന്നാണ്.  പൃഥ്വിരാജിന്റെ  ശബ്ദത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്.

ചിത്രത്തിൽ കേണല്‍ കൃഷ്‍ണൻ നായര്‍ എന്ന സീനിയര്‍ സിറ്റിസണ്‍ കൊലചെയ്യപെടുന്നതും. പൃഥ്വിരാജ് ഫോണ്‍ കോളിലൂടെ സംഭവം അറിയുന്നതും തുടർന്ന് കാരണം  അന്വേഷണത്തിലൂടെ  കണ്ടെത്തുന്നതുമാണ് കഥാതന്തു .കേരള പൊലീസ് നിർമ്മിച്ച ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് സുജിത് വാസുദേവാണ്. ചിത്രം കേരളം പോലീസ് ഫേസ്ബുക് പേജിലൂടെ കാണാൻ സാധിക്കും .