Movie prime

ത്രിഭാഷാ പദ്ധതി തമിഴ്നാട്ടിൽ അനുവദിക്കില്ല, എൻഇപിയെ എതിർത്ത് എടപ്പാടി കെ പളനിസ്വാമി

Tamil Nadu പുതിയ ദേശീയ വിദ്യാഭ്യാസ നയം(എൻഇപി) ത്രിഭാഷാ ഫോർമുലയിൽ അധിഷ്ഠിതമാവുന്നത് വേദനാജനകമാണെന്നും, പുതിയ നയം തമിഴ്നാട്ടിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്നും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി. തമിഴ്നാട്ടിൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ അന്തരിച്ച മുൻ മുഖ്യമന്ത്രിമാരായ അണ്ണ ദുരൈ, എംജിആർ, ജയലളിത എന്നിവർ എടുത്ത ശക്തമായ നിലപാടുകളെപ്പറ്റി ഓർമിപ്പിച്ച മുഖ്യമന്ത്രി ത്രിഭാഷാ നയം പുന:പരിശോധിക്കാൻ പ്രധാനമന്ത്രി മോദിയോട് ആവശ്യപ്പെട്ടു.Tamil Nadu “കേന്ദ്ര സർക്കാരിൻ്റെ ത്രിഭാഷാ നയം തമിഴ്നാട്ടിൽ ഒരിക്കലും അനുവദിക്കില്ല. പുതിയ വിദ്യാഭ്യാസ നയത്തിലെ ത്രിഭാഷാ പദ്ധതി വേദനാജനകവും സങ്കടകരവുമാണ്. More
 
ത്രിഭാഷാ പദ്ധതി തമിഴ്നാട്ടിൽ അനുവദിക്കില്ല,  എൻഇപിയെ എതിർത്ത് എടപ്പാടി കെ പളനിസ്വാമി

Tamil Nadu

പുതിയ ദേശീയ വിദ്യാഭ്യാസ നയം(എൻ‌ഇ‌പി) ത്രിഭാഷാ ഫോർമുലയിൽ അധിഷ്ഠിതമാവുന്നത് വേദനാജനകമാണെന്നും, പുതിയ നയം തമിഴ്നാട്ടിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി. തമിഴ്നാട്ടിൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ അന്തരിച്ച മുൻ മുഖ്യമന്ത്രിമാരായ അണ്ണ ദുരൈ, എം‌ജി‌ആർ, ജയലളിത എന്നിവർ എടുത്ത ശക്തമായ നിലപാടുകളെപ്പറ്റി ഓർമിപ്പിച്ച മുഖ്യമന്ത്രി ത്രിഭാഷാ നയം പുന:പരിശോധിക്കാൻ പ്രധാനമന്ത്രി മോദിയോട് ആവശ്യപ്പെട്ടു.Tamil Nadu

“കേന്ദ്ര സർക്കാരിൻ്റെ ത്രിഭാഷാ നയം തമിഴ്‌നാട്ടിൽ ഒരിക്കലും അനുവദിക്കില്ല. പുതിയ വിദ്യാഭ്യാസ നയത്തിലെ ത്രിഭാഷാ പദ്ധതി വേദനാജനകവും സങ്കടകരവുമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി നയം പുന:പരിശോധിക്കണം” – മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു. ഹിന്ദിയെ ഔദ്യോഗിക ഭാഷയാക്കാൻ 1965ൽ കോൺഗ്രസ് സർക്കാർ ശ്രമിച്ചപ്പോൾ തമിഴ്‌നാട്ടിൽ വിദ്യാർഥികൾ മുന്നിൽ നിന്ന് നയിച്ച ഹിന്ദിവിരുദ്ധ പ്രക്ഷോഭത്തെക്കുറിച്ചും മന്ത്രി പരാമർശിച്ചു.

ത്രിഭാഷാ നയപ്രകാരം ഏതെല്ലാം ഭാഷകൾ വേണമെന്ന് തീരുമാനിക്കാനുള്ള അവകാശം സംസ്ഥാനങ്ങൾക്ക് വിട്ടുകൊടുക്കുന്നുണ്ടെങ്കിലും, ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമമായാണ് തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാർട്ടികൾ ഇതിനെ കാണുന്നത്. കേന്ദ്ര സർക്കാർ ഒരു സംസ്ഥാനത്തിനുമേലും ഒരു ഭാഷയും അടിച്ചേല്പിക്കുകയില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ തമിഴിലുളള ഒരു ട്വീറ്റിലൂടെ വ്യക്തമാക്കി. തമിഴ്‌നാട്ടിൽ എൻ‌ഇ‌പി നടപ്പാക്കുന്നതിൽ മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ്റെ മാർഗനിർദേശത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.

എം‌കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി‌എം‌കെയും തമിഴ്‌നാട്ടിലെ വിവിധ പ്രതിപക്ഷ പാർട്ടികളും എൻ‌ഇ‌പിയെ എതിർത്തു കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.

പുതിയ വിദ്യാഭ്യാസ നയം ഹിന്ദിയും സംസ്‌കൃതവും അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണെന്നും സമാന ചിന്താഗതിക്കാരായ രാഷ്ട്രീയ പാർട്ടികളുമായും മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും കൈകോർത്ത് അതിനെതിരെ പോരാടുമെന്നും ഡിഎംകെ മേധാവി പറഞ്ഞു. പുതിയ പരിഷ്കാരങ്ങൾ പുതിയതൊന്നുമല്ല. മറിച്ച് പഴയ, “അടിച്ചമർത്തൽ ഉപകരണമായ മനുസ്മൃതിയുടെ മേൽ ചാർത്തിയ തിളക്കമുള്ള കോട്ട് ” മാത്രമാണ്- അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ഒരു ഐച്ഛിക ഭാഷയായി ഹിന്ദി പഠിപ്പിക്കുന്നുണ്ടെങ്കിലും,ഹിന്ദി അടിച്ചേൽപ്പിക്കുന്നത് തമിഴ്‌നാട്ടിൽ ഒരു വൈകാരിക വിഷയമാണ്. 1960-കളിൽ അന്നത്തെ കോൺഗ്രസ് സർക്കാർ ഹിന്ദിയെ ഔദ്യോഗിക ഭാഷയാക്കാൻ ശ്രമിച്ചപ്പോൾ തമിഴ്‌നാട് വൻ ഹിന്ദിവിരുദ്ധ പ്രക്ഷോഭത്തിന് സാക്ഷ്യം വഹിച്ചിരുന്നു. ഇതാണ് സംസ്ഥാനത്ത് പിന്നീട് ഡിഎംകെയെ അധികാരത്തിലെത്തിച്ചത്.

തമിഴ്‌നാട്ടിൽ വ്യാപകമായി അരങ്ങേറിയ കലാപത്തെത്തുടർന്ന് അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്, ഹിന്ദി ഇതര സംസ്ഥാനങ്ങൾ ആഗ്രഹിക്കുന്നിടത്തോളം കാലം സംസ്ഥാനങ്ങളെയും കേന്ദ്രത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഷയായി ഇംഗ്ലീഷ് ഉണ്ടാവുമെന്ന ഉറപ്പ് നൽകേണ്ടിവന്നു. 2021-ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പുതിയ വിദ്യാഭ്യാസ നയം തമിഴ്നാട്ടിൽ വലിയ രീതിയിൽ ചർച്ചയാവും എന്നതുറപ്പാണ്.