Movie prime

​മു​ത്ത​ലാ​ഖ് ബി​ൽ കു​ടും​ബ ​ബ​ന്ധ​ങ്ങ​ളു​ടെ ത​ക​ർ​ച്ച​യി​ലേക്ക് ന​യി​ക്കും: എ എം ആരിഫ്

മുത്തലാഖ് ബിൽ രാജ്യസഭയുടെ കടമ്പയും കടന്ന് രാഷ്ട്രപതിയുടെ കൈകളിലേക്ക്. രാഷ്ട്രപതി ഒപ്പു വയ്ക്കുന്നതോടെ നിയമം പ്രാബല്യത്തിൽ വരും. മുത്തലാഖ് ക്രിമിനൽ കുറ്റമാകുന്നതോടെ പ്രതിക്ക് മൂന്ന് വർഷം തടവും ശിക്ഷയും ലഭിക്കാം. മുത്തലാഖ്, എൻ ഐ എ ഭേദഗതി ബിൽ തുടങ്ങിയ വിഷയങ്ങളിൽ പാർലമെന്റിൽ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ച കേരളത്തിന്റെ ഏക ഇടത് എം പി എ.എം.ആരിഫ് തന്റെ നിലപാടുകളും അഭിപ്രായങ്ങളും വ്യക്തമാക്കുന്നു. മുത്തലാഖ് ബില്ലിനെ എതിർക്കുന്നതിനു കാരണം? മുത്തലാഖ് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ബില്ല് More
 
​മു​ത്ത​ലാ​ഖ് ബി​ൽ കു​ടും​ബ ​ബ​ന്ധ​ങ്ങ​ളു​ടെ ത​ക​ർ​ച്ച​യി​ലേക്ക് ന​യി​ക്കും: എ എം ആരിഫ്

മു​ത്ത​ലാ​ഖ് ബി​ൽ രാ​ജ്യ​സ​ഭ​യു​ടെ ക​ട​മ്പ​യും ക​ട​ന്ന് രാ​ഷ്ട്ര​പ​തി​യു​ടെ കൈ​ക​ളി​ലേ​ക്ക്. ​രാ​ഷ്ട്ര​പ​തി ഒ​പ്പു വ​യ്ക്കു​ന്ന​തോ​ടെ നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​രും.​ മു​ത്ത​ലാ​ഖ് ക്രി​മി​ന​ൽ കു​റ്റ​മാ​കു​ന്ന​തോ​ടെ പ്ര​തി​ക്ക് മൂ​ന്ന് വ​ർ​ഷം ത​ട​വും ശി​ക്ഷ​യും ല​ഭി​ക്കാം. ​മു​ത്ത​ലാ​ഖ്, എ​ൻ ഐ ​എ ഭേ​ദ​ഗ​തി ബി​ൽ തു​ട​ങ്ങി​യ വി​ഷ‍യ​ങ്ങ​ളി​ൽ പാ​ർ​ല​മെ​ന്‍റി​ൽ ശ​ക്ത​മാ​യ വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ച്ച കേ​ര​ള​ത്തി​ന്‍റെ ഏ​ക ഇ​ട​ത് എം ​പി എ.​എം.​ആ​രി​ഫ് ത​ന്‍റെ നി​ല​പാ​ടു​ക​ളും അ​ഭി​പ്രാ​യ​ങ്ങ​ളും വ്യ​ക്ത​മാ​ക്കു​ന്നു.

മു​ത്ത​ലാ​ഖ് ബി​ല്ലി​നെ എ​തി​ർ​ക്കു​ന്ന​തി​നു കാ​ര​ണം?

മു​ത്ത​ലാ​ഖ് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് സു​പ്രീം കോ​ട​തി ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​താ​ണ്.​ ബി​ല്ല് പാ​സാ​വു​ന്ന​തോ​ടെ ഏ​തൊ​രു സ്ത്രീ​ക്കും ക​ള്ള​പ​രാ​തി കൊ​ടു​ത്ത് ഭ​ർ​ത്താ​വി​നെ ജ​യി​ലി​ലി​ടാ​നു​ള്ള സാ​ഹ​ച​ര്യം കൂ​ടി​യാ​ണ് ഒ​രു​ങ്ങു​ന്ന​ത്. ​കു​ടും​ബ​പ്ര​ശ്ന​ങ്ങ​ളു​ടെ പേ​രി​ൽ കേ​സെ​ടു​ത്ത് ജ​യി​ലി​ലി​ടാ​നാ​വി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി മു​ൻ​പ് പ​റ​ഞ്ഞി​ട്ടു​ള്ള​തും ഓ​ർ​ക്ക​ണം. ​മു​സ്ലീം കു​ടും​ബ​ബ​ന്ധ​ങ്ങ​ളു​ടെ ത​ക​ർ​ച്ച​യി​ലേ​ക്കാ​ണ് ഈ ​ബി​ൽ ന​യി​ക്കു​ക. ​ക​ള്ള​പ്പ​രാ​തി​യി​ന്മേ​ൽ കു​ടും​ബ​ങ്ങ​ളെ ത​ക​ർ​ക്കാ​നു​ള്ള പ്രോ​ത്സാ​ഹ​ന​മാ​ണ് ബി​ല്ലി​നെ അ​നു​കൂ​ലി​ക്കു​ന്ന​വ​ർ ന​ൽ​കു​ന്ന​ത് എ​ന്ന​തി​ൽ സം​ശ​യ​മി​ല്ല.

​സു​പ്രീം കോ​ട​തി വി​ധി രാ​ജ്യ​ത്തി​ന്‍റെ​യാ​കെ നി​യ​മ​മാ​ണ് എ​ന്നി​രി​ക്കെ ഇ​പ്പോ​ൾ ഇ​ങ്ങ​നെ​യൊ​രു ബി​ല്ലി​ന്‍റെ ആ​വ​ശ്യ​മെ​ന്താ​ണെ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ല. മ​റ്റു മ​ത വി​ഭാ​ഗ​ങ്ങ​ളു​ടെ വി​വാ​ഹ സം​ബ​ന്ധ​മാ​യ നി​യ​മ​ങ്ങ​ൾ സി​വി​ൽ നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​മ്പോ​ൾ, മു​ത്ത​ലാ​ഖ് വി​ഷ​യം ക്രി​മി​ന​ൽ നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ലാ​ണ് വ​രു​ന്ന​ത്.​ ഭാ​ര്യ​യു​ടെ പ​രാ​തി പോ​ലും വേ​ണ്ട, ഭാ​ര്യ​യു​ടെ ബ​ന്ധു​വി​ന്‍റെ പ​രാ​തി​യി​ൽ പോ​ലും കേ​സെ​ടു​ക്കാ​നും ജ​യി​ലി​ലി​ടാ​നും വ്യ​വ​സ്ഥ​ക​ൾ ഉ​ണ്ട്.​ ഇ​ത് വ്യാ​പ​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ടാ​ൻ സാ​ധ്യ​ത ഉ​ണ്ട്. വി​വാ​ഹ ബ​ന്ധം വേ​ർ​പെ​ടു​ത്തി​യാ​ലും ജീ​വ​നാം​ശം കി​ട്ടാ​ൻ അ​ർ​ഹ​ത​യു​ള്ള ഭാ​ര്യ​യ്ക്ക് ജ​യി​ലി​ൽ കി​ട​ക്കു​ന്ന ഭ​ർ​ത്താ​വി​ൽ നി​ന്ന് എ​ങ്ങ​നെ ജീ​വ​നാം​ശം ല​ഭി​ക്കു​മെ​ന്ന​തും ഒ​രു പ്ര​ശ്ന​മാ​ണ്.

​മു​ത്ത​ലാ​ഖ് ബി​ൽ കു​ടും​ബ ​ബ​ന്ധ​ങ്ങ​ളു​ടെ ത​ക​ർ​ച്ച​യി​ലേക്ക് ന​യി​ക്കും: എ എം ആരിഫ്

പാ​ർ​ല​മെ​ന്‍റി​ൽ ഒ​റ്റ​യാ​ൾ പോ​രാ​ട്ടം?

ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്കെ​തി​രെ ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ടു​മെ​ന്നു ഭ​യ​ക്കു​ന്ന എ​ൻ ഐ ​എ ബി​ല്ലി​ലെ ഭേ​ദ​ഗ​തി​ക്കെ​തി​രെ സ​ഭ​യി​ൽ ചൂ​ടേ​റി​യ ച​ർ​ച്ച ന​ട​ന്നെ​ങ്കി​ലും വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​പ്പോ​ൾ കോ​ൺ​ഗ്ര​സും മു​സ്‌​ലിം ലീ​ഗും ഡി.​എം.​കെ​യു​മ​ട​ക്ക​മു​ള്ള ക​ക്ഷി​ക​ൾ എ​തി​ർ​പ്പ് രേ​ഖ​പ്പെ​ടു​ത്താ​ൻ ത​യ്യാ​റാ​യി​ല്ല. ​കേ​ര​ള​ത്തി​ൽ നി​ന്ന് ഞാ​ൻ മാ​ത്ര​മാ​ണ് ബി​ൽ ഭേ​ദ​ഗ​തി​യോ​ടു​ള്ള എ​തി​ർ​പ്പ് വോ​ട്ടി​ലൂ​ടെ പ്ര​ക​ടി​പ്പി​ച്ച​ത്. സ്റ്റേ​റ്റ് സ്‌​പോ​ൺ​സ​ർ ചെ​യ്യു​ന്ന ഭീ​ക​ര​വാ​ദ​മാ​ണ് എ​ൻ ഐ ​എ ഭേ​ദ​ഗ​തി ബി​ൽ.​ മൗ​ലി​കാ​വ​കാ​ശ​ങ്ങ​ൾ വ്യാ​പ​ക​മാ​യി ലം​ഘി​ക്ക​പ്പെ​ട്ട​തി​ന്‍റെ പേ​രി​ൽ പി​ൻ​വ​ലി​ക്കേ​ണ്ടി വ​ന്ന “ടാ​ഡ’​യ്ക്കു സ​മാ​ന​മാ​ണ് ഈ ​ബി​ല്ല്.​

ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട​വ​രെ വ്യാ​ജ​കേ​സു​ക​ളി​ൽ കു​ടു​ക്കു​ക​യും വി​ചാ​ര​ണാ ത​ട​വു​കാ​രാ​യി ജ​യി​ലി​ല​ട​ച്ച് വ​ർ​ഷ​ങ്ങ​ൾ പാ​ഴാ​ക്കു​ക​യും ചെ​യ്യു​ന്നു എ​ന്ന ആ​രോ​പ​ണം എ​ൻ.​ഐ.​എ​ക്കെ​തി​രെ നി​ല​നി​ൽ​ക്കു​മ്പോ​ഴാ​ണ് അ​മി​ത് ഷാ ​പു​തി​യ ഭേ​ദ​ഗ​തി​യു​മാ​യി രം​ഗ​ത്തു​വ​ന്ന​ത്.​ ഇ​തി​നെ​തി​രെ നി​ല​പാ​ടെ​ടു​ക്കാ​ൻ പോ​ലും കോ​ൺ​ഗ്ര​സി​ന് സാ​ധി​ക്കു​ന്നി​ല്ല.​ബി​ല്ലി​നെ​തി​രെ വോ​ട്ട് ചെ​യ്യു​ന്ന​ത് ഭീ​ക​ര​ത​യ്ക്ക് ഒ​പ്പം നി​ൽ​ക്കു​ന്ന​ത് ആ​ണെ​ന്ന വ്യാ​ഖ്യാ​നം ന​ൽ​കാ​ൻ ശ്ര​മി​ച്ച അ​മി​ത് ഷാ​യു​ടെ ശി​ഷ്യ​ന്മാ​ർ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലും അ​തേ കു​പ്ര​ച​ര​ണം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്നു. ​ഏ​ത് കു​റ്റ​വാ​ളി ആ​ണെ​ങ്കി​ലും അ​വ​ന് നി​യ​മ​വും, ഭ​ര​ണ​ഘ​ട​ന​യും, അ​നു​ശാ​സി​ക്കു​ന്ന അ​വ​കാ​ശ​ങ്ങ​ളും, മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളും ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​ത് ഇ​ൻ​ഡ്യ​യു​ടെ ജ​നാ​ധി​പ​ത്യ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ബാ​ധ്യ​ത​യാ​ണ്. അ​തി​ന് വി​ഘാ​ത​മാ​യ നി​യ​മ ഭേ​ദ​ഗ​തി​യെ എ​തി​ർ​ക്കു​ക​യും, വോ​ട്ട് ചെ​യ്യു​ക​യു​മാ​ണ് ശ​രി​യാ​യ നി​ല​പാ​ട്.

കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പ​ടെയുള്ളവർ എ​ൻ ഐ ​എ ബി​ല്ലി​നെ അ​നു​കൂ​ലി​ച്ച​ത് എ​ന്തു​കൊ​ണ്ടാ​വാം?

​മു​ത്ത​ലാ​ഖ് ബി​ൽ കു​ടും​ബ ​ബ​ന്ധ​ങ്ങ​ളു​ടെ ത​ക​ർ​ച്ച​യി​ലേക്ക് ന​യി​ക്കും: എ എം ആരിഫ്   ആ​റി​നെ​തി​രെ 278 വോ​ട്ടു​ക​ൾ​ക്കാ​ണ് അ​മി​ത് ഷാ​യു​ടെ സ്വ​പ്ന ബി​ൽ ലോ​ക്‌​സ​ഭ​യി​ൽ പാ​സാ​യ​ത്. ​സ​ർ​ക്കാ​ർ കൊ​ണ്ടു​വ​രു​ന്ന ഭേ​ദ​ഗ​തി ബി​ല്ലു​ക​ളി​ൽ സാ​ധാ​ര​ണ​ഗ​തി​യി​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ക്കാ​റി​ല്ല. ആ​ൾ ഇ​ന്ത്യാ മ​ജ്‌​ലി​സെ ഇ​ത്തി​ഹാ​ദി​ൽ മു​സ്ലി​മീ​ൻ (എ.​ഐ.​എം.​ഐ.​എം) ത​ല​വ​ൻ അ​സ​ദു​ദ്ദീ​ൻ ഉ​വൈ​സി ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് വോ​ട്ടെ​ടു​പ്പ് ആ​വാ​മെ​ന്ന് അ​മി​ത് ഷാ ​വ്യ​ക്ത​മാ​ക്കി​യ​ത്. വോ​ട്ടെ​ടു​പ്പ് ന​ട​ന്നാ​ൽ ആ​രൊ​ക്കെ ഭീ​ക​ര​ത​ക്കെ​തി​രെ നി​ല​പാ​ടെ​ടു​ക്കു​ന്നു, ആ​രൊ​ക്കെ ഒ​പ്പം നി​ൽ​ക്കു​ന്നു എ​ന്ന് വ്യ​ക്ത​മാ​കു​മെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു. ഇ​തോ​ടെ​യാ​ണ് കോ​ൺ​ഗ്ര​സും ഡി.​എം.​കെ​യും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സു​മ​ട​ക്ക​മു​ള്ള പാ​ർ​ട്ടി​ക​ൾ പ്ര​തി​സ​ന്ധി​യി​ലാ​യ​ത്.​ ഞാ​നു​ൾ​പ്പ​ടെ ആ​റ് പേ​ർ മാ​ത്രം എ​തി​ർ​ത്ത് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.​ കെ. മു​ര​ളീ​ധ​ര​ൻ, ബെ​ന്നി ബെ​ഹ​നാ​ൻ തു​ട​ങ്ങി കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള എം.​പി​മാ​രു​ടെ എ​തി​ർ​പ്പ് വ​ക​വെ​ക്കാ​തെ​യാ​ണ് കോ​ൺ​ഗ്ര​സ് ബി​ല്ലി​ന് അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്ത​ത്. സോ​ണി​യ ഗാ​ന്ധി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ അ​ട​ച്ചി​ട്ട മു​റി​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ കേ​ര​ള എം.​പി​മാ​ർ എ​തി​ർ​പ്പു​ന്ന​യി​ച്ചെ​ങ്കി​ലും വി​ല​പ്പോ​യി​ല്ല.

നി​ല​വി​ൽ ഭീ​ക​ര സം​ഘ​ട​ന​ക​ൾ മാ​ത്ര​മേ യു ​എ പി ​എ പ​രി​ധി​യി​ൽ വ​ന്നി​രു​ന്നു​ള്ളൂ. പു​തി​യ ഭേ​ദ​ഗ​തി പ്ര​കാ​രം വ്യ​ക്തി​ക​ളും ഇ​തി​ന്‍റെ പ​രി​ധി​യി​ൽ വ​രും. ഭീ​ക​ര​ബ​ന്ധം ഉ​ണ്ട് എ​ന്ന് സം​ശ​യം തോ​ന്നു​ന്ന വ്യ​ക്തി​ക​ളെ ഭീ​ക​ര​രാ​യി ക​ണ​ക്കാ​ക്കി അ​വ​രെ അ​ന​ന്ത​മാ​യി ജ​യി​ലി​ല​ട​യ്ക്കാ​നു​ള്ള ഭേ​ദ​ഗ​തി നി​ർ​ദ്ദേ​ശം വ​ഴി, നി​യ​മ​ത്തെ ദു​രു​പ​യോ​ഗം ചെ​യ്യാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. എ​ൻ ഐ ​എ കേ​സു​ക​ൾ സാ​ധാ​ര​ണ സെ​ഷ​ൻ​സ് കോ​ട​തി​ക​ളി​ലേ​ക്ക് മാ​റ്റാ​നു​ള്ള നി​ർ​ദ്ദേ​ശം ഇ​ത്ത​രം കേ​സു​ക​ളി​ൽ വ​ലി​യ കാ​ല​വി​ളം​ബം വ​രു​ത്തും.

വി​വ​രാ​വ​കാ​ശ നി​യ​മ​ത്തി​നും കൂ​ച്ചു​വി​ല​ങ്ങ്?

​മു​ത്ത​ലാ​ഖ് ബി​ൽ കു​ടും​ബ ​ബ​ന്ധ​ങ്ങ​ളു​ടെ ത​ക​ർ​ച്ച​യി​ലേക്ക് ന​യി​ക്കും: എ എം ആരിഫ്   വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​നെ ഒ​തു​ക്കാ​ൻ നി​യ​മ ഭേ​ദ​ഗ​തി​യോ​ടെ അ​വ​ത​രി​പ്പി​ച്ച ബി​ല്ലി​ന് ലോ​ക്സ​ഭ​യി​ൽ സ​ർ​ക്കാ​രി​ന് അ​നു​കൂ​ല​മാ​യി 224 വോ​ട്ട് ല​ഭി​ച്ചു. സി.​പി.​എ​മ്മി​ലെ ര​ണ്ട് അം​ഗ​ങ്ങ​ള​ട​ക്കം ഒ​മ്പ​തു​പേ​ർ മാ​ത്രം എ​തി​ർ​ത്ത് വോ​ട്ടു ചെ​യ്തു. ആ​ഴ്ച്ച​ക​ൾ​ക്ക് മു​മ്പ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സും വി​വ​രാ​വ​കാ​ശ നി​യ​മ പ​രി​ധി​യി​ൽ വ​രു​മെ​ന്ന് ക​മീ​ഷ​ൻ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. അ​തോ​ടെ പ്ര​തി​കാ​ര ന​ട​പ​ടി മു​റു​ക്കി. ഇ​ങ്ങ​നെ ഓ​രോ​ന്നോ​രോ​ന്നാ​യി അ​വ​ർ ദു​ർ​ബ​ല​മാ​ക്കു​ക​യാ​ണ്.

പ​ഞ്ച​വ​ൽ​സ​ര പ​ദ്ധ​തി​യെ കൊ​ന്ന് ആ​സൂ​ത്ര​ണ ക​മീ​ഷ​നെ ഇ​ല്ലാ​താ​ക്കി. ന്യൂ​ന​പ​ക്ഷ ക​മീ​ഷ​ൻ, തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ, മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ എ​ല്ലാ​ത്തി​നെ​യും നോ​ക്കു​കു​ത്തി​ക​ളാ​ക്കി. മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ നി​യ​മ​ഭേ​ദ​ഗ​തി​യി​ലൂ​ടെ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ചെ​യ​ർ​മാ​ന്‍റെ പ്ര​വ​ർ​ത്ത​ന കാ​ലാ​വ​ധി വെ​ട്ടി​ച്ചു​രു​ക്കി. രാ​ജ്യ​ത്ത് ത​ല്ലി​ക്കൊ​ല​ക​ളും ബ​ലാ​ൽ​സം​ഗ​ങ്ങ​ളും അ​ര​ങ്ങു ത​ക​ർ​ക്കു​ന്ന കാ​ല​ത്ത് അ​വ​ശേ​ഷി​ക്കു​ന്ന മ​നു​ഷ്യാ​വ​കാ​ശ ശ​ബ്ദ​ങ്ങ​ൾ കൂ​ടി അ​ടി​ച്ചൊ​തു​ക്ക​പ്പെ​ടു​ന്ന​ത് ല​ക്ഷ്യ​മി​ട്ടു​ള്ള നീ​ക്ക​മാ​ണി​ത്. ഇ​പ്പോ​ൾ ന​ട​ക്കു​ന്ന ത​ല്ലി​ക്കൊ​ല​ക​ൾ അ​ട​ക്ക​മു​ള്ള​വ ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തി​ക്കു​ന്ന ന​വ മാ​ധ്യ​മ​ങ്ങ​ളെ​ക്കൂ​ടി പൂ​ട്ടി​ക്കെ​ട്ട​ലാ​ണ് അ​ടു​ത്ത പ​ണി. അ​തോ​ടെ എ​ന്തു സം​ഭ​വി​ച്ചാ​ലും ഒ​ന്നും ആ​രും അ​റി​യാ​ത്ത അ​വ​സ്ഥ വ​രും.