Movie prime

തിരുവനന്തപുരം ജില്ല സമ്പൂര്‍ണ ഇ-ഹെല്‍ത്തിലേക്ക്

തിരുവനന്തപുരം ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രം മുതല് മെഡിക്കല് കോളേജ് വരെയുള്ള മുഴുവന് സര്ക്കാര് ആശുപത്രികളിലും 2020 മാര്ച്ച് മാസത്തോടെ ഇ-ഹെല്ത്ത് സംവിധാനം പ്രവര്ത്തന സജ്ജമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്. തലസ്ഥാന ജില്ലയില് ഇതുവരെ 29 ആശുപത്രികളില് ഇ-ഹെല്ത്ത് സംവിധാനം പ്രവര്ത്തനസജ്ജമാക്കിയിട്ടുണ്ട്. ഇതില് 20 ആശുപത്രികളില് പൂര്ണമായും കടലാസ് രഹിത സേവനങ്ങള് ലഭ്യമാക്കിയിട്ടുണ്ട്. ഈ ആശുപത്രികളില് ഒ.പി.യില് ഒരു രോഗിയെത്തി എല്ലാ ചികിത്സകളും പരിശോധനകളും കഴിഞ്ഞ് മടങ്ങി പോകുന്നത് വരെ കടലാസ് രഹിത സേവനം More
 

തിരുവനന്തപുരം ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും 2020 മാര്‍ച്ച് മാസത്തോടെ ഇ-ഹെല്‍ത്ത് സംവിധാനം പ്രവര്‍ത്തന സജ്ജമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. തലസ്ഥാന ജില്ലയില്‍ ഇതുവരെ 29 ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് സംവിധാനം പ്രവര്‍ത്തനസജ്ജമാക്കിയിട്ടുണ്ട്. ഇതില്‍ 20 ആശുപത്രികളില്‍ പൂര്‍ണമായും കടലാസ് രഹിത സേവനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഈ ആശുപത്രികളില്‍ ഒ.പി.യില്‍ ഒരു രോഗിയെത്തി എല്ലാ ചികിത്സകളും പരിശോധനകളും കഴിഞ്ഞ് മടങ്ങി പോകുന്നത് വരെ കടലാസ് രഹിത സേവനം ലഭ്യമാണ്. ശേഷിക്കുന്ന 83 സ്ഥാപനങ്ങളില്‍ ഇ-ഹെല്‍ത്ത് സംവിധാനങ്ങള്‍ ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടന്നുവരികയാണെന്നും മന്ത്രി വ്യക്തമാക്കി.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളായ ചെറുന്നിയൂര്‍, ഉഴമലയ്ക്കല്‍, വേളി, കുടുംബാരോഗ്യ കേന്ദ്രങ്ങളായ വാമനപുരം, വട്ടിയൂര്‍ക്കാവ്, അരുവിക്കര, ബാലരാമപുരം, കടകംപള്ളി, കരകുളം, ആമച്ചല്‍, കീഴാറ്റിങ്ങല്‍, കിളിമാനൂര്‍, കോട്ടുകാല്‍, കുറ്റിച്ചല്‍, പള്ളിച്ചല്‍, പരണിയം, പൂഴനാട്, തോന്നയ്ക്കല്‍, മണമ്പൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രം, ജഗതി ഡിസ്‌പെന്‍സറി എന്നീ ആശുപത്രികളിലാണ് പൂര്‍ണമായും പേപ്പര്‍ രഹിത ഇ-ഹെല്‍ത്ത് സംവിധാനം ഏര്‍പ്പെടുത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി, ജനറല്‍ ആശുപത്രി, പുലയനാര്‍കോട്ട നെഞ്ച് രോഗാശുപത്രി, തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, ഫോര്‍ട്ട് താലൂക്ക് ആശുപത്രി, ചിറയിന്‍കീഴ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ് ആശുപത്രി, പേരൂര്‍ക്കട ജില്ലാ ആശുപത്രി, പബ്ലിക് ഹെല്‍ത്ത് ലാബ്, ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ ഇ-ഹെല്‍ത്ത് പ്രവര്‍ത്തിച്ചു വരികയും ചെയ്യുന്നു. ഇതില്‍ പൂഴനാട് കുടുംബാരോഗ്യ കേന്ദ്രം 99 സ്‌കോറോടെ രാജ്യത്തെ ഏറ്റവും മികച്ച കുടുംബാരോഗ്യ കേന്ദ്രമായി ഒന്നാം സ്ഥാനത്തെത്തിയിരുന്നു.

ഇനി ഇ-ഹെല്‍ത്ത് പൂര്‍ത്തിയാകനുള്ള 83 ആശുപത്രികളില്‍ 28 എണ്ണത്തില്‍ ലോക്കല്‍ ഏരിയ നെറ്റുവര്‍ക്കിംഗ്, യു.പി.എസ്. വയറിംഗ്, ഡെഡിക്കേറ്റഡ് ബ്രോഡ്ബാന്റ് കണക്ടിവിറ്റി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ശേഷിക്കുന്ന 55 ആശുപത്രികളില്‍ വിവിധ ഘട്ടങ്ങളിലുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഇതോടൊപ്പം ജീവനക്കാര്‍ക്കുള്ള പരിശീലനങ്ങളും നടന്നു വരുന്നു.

കേരളത്തില്‍ ഫലപ്രദമായി നടപ്പിലാക്കിവരുന്ന ഇ-ഹെല്‍ത്ത് ചികിത്സാ സമ്പ്രദായത്തെ കേന്ദ്ര സര്‍ക്കാരിന്റെ വിദഗ്‌ധോപദേശക സമിതിയായ നീതി ആയോഗ് അടുത്തിടെ അഭിനന്ദിച്ചിരുന്നു. സംസ്ഥാനത്ത് ഇതുവരെ 86 ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് സംവിധാനം പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ആര്‍ദ്രം മിഷന്റെ ഭാഗമായി 80 ആശുപത്രികളില്‍ ഉടന്‍ ഇ-ഹെല്‍ത്ത് പ്രവര്‍ത്തനസജ്ജമാകുന്നതാണ്. ഇതിനകം തന്നെ 2.58 കോടി ജനങ്ങളുടെ ആരോഗ്യ രേഖ ഇ-ഹെല്‍ത്തിന്റെ ഭാഗമായി ശേഖരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ കേരളത്തില്‍ മാത്രമാണ് ഇ-ഹെല്‍ത്തിന്റെ സഹായത്തോടെ ഇത്രയും സമഗ്രമായ ആരോഗ്യ വിവര ശേഖരണം അടിസ്ഥാനപ്പെടുത്തി പദ്ധതിയാസൂത്രണവും രോഗനിര്‍ണയവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ചികിത്സാരീതികളും നടപ്പിലാക്കുന്നത്.

ഒ.പി. രജിസ്‌ട്രേഷന്‍ മുതല്‍ രോഗീ പരിശോധനയും ചികിത്സാക്രമങ്ങളും ഭരണനിര്‍വഹണവും ഉള്‍പ്പെടെ സമഗ്ര മേഖലകളുടേയും പ്രവര്‍ത്തനങ്ങള്‍ ഒരു കേന്ദ്രീകൃത സോഫ്റ്റുവെയറിന് കീഴില്‍ ക്രോഡീകരിക്കുന്നതാണ് ഇ-ഹെല്‍ത്ത് സംവിധാനം. ഇതിലൂടെ ആയാസ രഹിതവും രോഗീ സൗഹൃദവുമായ ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം.