Movie prime

ട്രമ്പിനെ നിരോധിക്കാത്തതിൽ യു ട്യൂബിനെതിരെ കടുത്ത വിമർശനം

Trump ഡൊണാൾഡ് ട്രമ്പിനെതിരെ നടപടി സ്വീകരിക്കാൻ മടി കാണിക്കുന്നു എന്ന് ആരോപിച്ച് യു ട്യൂബിനെ കടുത്ത ഭാഷയിൽ വിമർശിച്ച് ഇംഗ്ലീഷ് കൊമേഡിയനും നടനുമായ സച്ച ബരോൺ കോഹൻ. മിക്കവാറും എല്ലാ സോഷ്യൽ മീഡിയ കമ്പനികളും ട്രമ്പിനെ പുറത്താക്കിയിട്ടും യു ട്യൂബ് ട്രമ്പിനോടുള്ള അതിൻ്റെ മൃദുസമീപനം തുടരുന്നതിന് എതിരെയാണ് കോഹൻ രംഗത്തു വന്നത്. യു ട്യൂബ് സി ഇ ഒ സൂസൻ വൊചിസ്കി, ഗൂഗിൾ സി ഇ ഒ സുന്ദർ പിച്ചൈ എന്നിവരെ ടാഗ് ചെയ്താണ് നടൻ്റെ ട്വീറ്റ്.ഇലക്ഷൻ More
 
ട്രമ്പിനെ നിരോധിക്കാത്തതിൽ യു ട്യൂബിനെതിരെ കടുത്ത വിമർശനം

Trump
ഡൊണാൾഡ് ട്രമ്പിനെതിരെ നടപടി സ്വീകരിക്കാൻ മടി കാണിക്കുന്നു എന്ന് ആരോപിച്ച് യു ട്യൂബിനെ കടുത്ത ഭാഷയിൽ വിമർശിച്ച് ഇംഗ്ലീഷ് കൊമേഡിയനും നടനുമായ സച്ച ബരോൺ കോഹൻ. മിക്കവാറും എല്ലാ സോഷ്യൽ മീഡിയ കമ്പനികളും ട്രമ്പിനെ പുറത്താക്കിയിട്ടും യു ട്യൂബ് ട്രമ്പിനോടുള്ള അതിൻ്റെ മൃദുസമീപനം തുടരുന്നതിന് എതിരെയാണ് കോഹൻ രംഗത്തു വന്നത്. യു ട്യൂബ് സി ഇ ഒ സൂസൻ വൊചിസ്കി, ഗൂഗിൾ സി ഇ ഒ സുന്ദർ പിച്ചൈ എന്നിവരെ ടാഗ് ചെയ്താണ് നടൻ്റെ ട്വീറ്റ്.ഇലക്ഷൻ നുണകൾ ദശലക്ഷക്കണക്കിന് പേർക്ക് പങ്കുവെയ്ക്കുന്ന ട്രമ്പിൻ്റെ വീഡിയോകൾ യു ട്യൂബ് ഇപ്പോഴും കാണിക്കുന്നതായി കോഹൻ കുറ്റപ്പെടുത്തി. Trump

ട്രമ്പിൻ്റെ ഫാസിസ്റ്റ് പ്രവണതകളെ വിമർശിച്ചും ട്രമ്പ് അനുയായികളുടെ ക്യാപിറ്റോൾ ആക്രമണത്തെ അപലപിച്ചും, ഗൂഗിളിൽ പുതുതായി രൂപീകരിച്ച വർക്കേഴ്സ് യൂണിയൻ യു ട്യൂബ് എക്സിക്യൂട്ടീവുകൾക്ക് കത്തെഴുതിയതിന് തൊട്ടു പിന്നാലെയാണ് കോഹൻ തൻ്റെ കടുത്ത പ്രതിഷേധക്കുറിപ്പുമായി രംഗത്ത് വന്നിരിക്കുന്നത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് 600-ഓളം ജീവനക്കാർ ചേർന്ന് ആൽഫബെറ്റ് വർക്കേഴ്സ് യൂണിയൻ എന്ന സംഘടനയ്ക്ക് രൂപം നൽകിയത്. ട്രമ്പിൻ്റെ ഒറ്റ വീഡിയോ മാത്രം നീക്കം ചെയ്ത യു ട്യൂബിൻ്റെ നടപടി പരിഹാസ്യമാണെന്നും പ്ലാറ്റ്ഫോമിൽ നിന്ന് ട്രമ്പിനെ എന്നന്നേക്കുമായി നീക്കം ചെയ്യണമെന്നുമാണ് ജീവനക്കാർ ആവശ്യപ്പെടുന്നത്. ട്രമ്പിന് സ്ഥിരമായി വിലക്ക് ഏർപ്പെടുത്തിയ ട്വിറ്റർ, അനിശ്ചിത കാലത്തേക്ക് അക്കൗണ്ട് മരവിപ്പിച്ചു നിർത്തിയ ഫേസ് ബുക്ക്, അക്കൗണ്ട് ഉടനടി നീക്കം ചെയ്ത യു ട്യൂബിൻ്റെ എതിരാളി ട്വിച്ചിൻ്റെ നടപടി എന്നിവയാണ് വിമർശകർ ഉയർത്തി കാണിക്കുന്നത്.

എന്നാൽ അടുത്തിടെ കൊണ്ടുവന്ന തങ്ങളുടെ “ത്രീ സ്ട്രൈക്ക് പോളിസി” യാണ് വിമർശകർക്കുള്ള മറുപടിയായി യു ട്യൂബ് മുന്നോട്ടു വെയ്ക്കുന്നത്. പ്രഖ്യാപിത നയത്തിൻ്റെ അടിസ്ഥാനത്തിലാണ് തങ്ങളുടെ പ്രവർത്തനമെന്ന് കമ്പനി ന്യായീകരിക്കുന്നു. ആദ്യ സ്ട്രൈക്കിൽ വിദ്വേഷ വീഡിയോകൾക്ക് ഒരാഴ്ചത്തേക്കാണ് നിരോധനം ഏർപ്പെടുത്തുന്നത്. 90 ദിവസത്തിനുള്ളിൽ രണ്ടാമതും അത്തരം വീഡിയോ അപ് ലോഡ് ചെയ്താൽ രണ്ടാമത്തെ സ്ട്രൈക്കായ രണ്ടാഴ്ചത്തെ നിരോധനം വരും. ഇതേ കാലയളവിൽ, ഇതേ സ്വഭാവമുള്ള വീഡിയോ മൂന്നാമതും ഇടുന്ന സാഹചര്യം ഉണ്ടായാൽ എന്നന്നേക്കുമായി അക്കൗണ്ട് ഡിലീറ്റ് ചെയ്യും.