Movie prime

ടി വി എസ് സെലബ്രിറ്റി സ്‌പെഷല്‍ എഡിഷൻ റേഡിയോണ്‍ കമ്യൂട്ടര്‍ ഓഫ് ദ ഇയര്‍ പുറത്തിറക്കി

ലോകത്തെ പ്രമുഖ ഇരുചക്ര-ത്രിചക്ര വാഹന നിര്മാതാക്കളായ ടി.വി.എസ്. മോട്ടോര് കമ്പനി തങ്ങളുടെ ഏറ്റവും പ്രശസ്തമായ ടി.വി.എസ്. റേഡിയോണിന്റെ കമ്യൂട്ടര് ഓഫ് ദ ഇയര് സെലബ്രിറ്റി സ്പെഷല് എഡിഷന് അവതരിപ്പിച്ചു. ക്രോം-ബ്ലാക്ക്, ക്രോം-ബ്രൗണ് എന്നീ നിറങ്ങളില് ഇത് ലഭ്യമാണ്. ടി.വി.എസ്. റേഡിയോണിന് പുതിയൊരു രൂപ ‘ഭംഗി നല്കുന്നതാണ് ഈ എഡിഷന്. മുന്നിലെ ഡിസ്ക്ക് ബ്രെയ്ക്ക്, നവീനമായ തൈപാഡ് രൂപകല്പന, ‘ആര്’ എംബ്ലവുമായുള്ള പുതിയ പെട്രോള് ടാങ്ക് കുഷ്യന്, പുതിയ മെറ്റാലിക് ലിവറുകള്, ക്രോം റിയര് വ്യൂ മിററുകള്, More
 
ടി വി എസ് സെലബ്രിറ്റി സ്‌പെഷല്‍ എഡിഷൻ റേഡിയോണ്‍ കമ്യൂട്ടര്‍ ഓഫ് ദ ഇയര്‍ പുറത്തിറക്കി

ലോകത്തെ പ്രമുഖ ഇരുചക്ര-ത്രിചക്ര വാഹന നിര്‍മാതാക്കളായ ടി.വി.എസ്. മോട്ടോര്‍ കമ്പനി തങ്ങളുടെ ഏറ്റവും പ്രശസ്തമായ ടി.വി.എസ്. റേഡിയോണിന്റെ കമ്യൂട്ടര്‍ ഓഫ് ദ ഇയര്‍ സെലബ്രിറ്റി സ്‌പെഷല്‍ എഡിഷന്‍ അവതരിപ്പിച്ചു. ക്രോം-ബ്ലാക്ക്, ക്രോം-ബ്രൗണ്‍ എന്നീ നിറങ്ങളില്‍ ഇത് ലഭ്യമാണ്.

ടി.വി.എസ്. റേഡിയോണിന് പുതിയൊരു രൂപ ‘ഭംഗി നല്‍കുന്നതാണ് ഈ എഡിഷന്‍. മുന്നിലെ ഡിസ്‌ക്ക് ബ്രെയ്ക്ക്, നവീനമായ തൈപാഡ് രൂപകല്‍പന, ‘ആര്‍’ എംബ്ലവുമായുള്ള പുതിയ പെട്രോള്‍ ടാങ്ക് കുഷ്യന്‍, പുതിയ മെറ്റാലിക് ലിവറുകള്‍, ക്രോം റിയര്‍ വ്യൂ മിററുകള്‍, ക്രോം കാര്‍ബറേറ്റര്‍ കവര്‍ തുടങ്ങിയ വിപുലമായ സവിശേഷതകളുമായാണ് ഇതില്‍ അവതരിപ്പിച്ചിട്ടുള്ളത്. പുതുക്കിയ പ്രീമിയം ഗ്രാഫിക്കുകള്‍ ഇതിന്റെ സ്റ്റൈല്‍ വീണ്ടും വര്‍ധിപ്പിക്കുന്നു.

നവീന സ്റ്റൈലും ഏറ്റവും മികച്ച സൗകര്യങ്ങളും സംയോജിപ്പിച്ചു നിര്‍മിച്ചിരിക്കുന്ന ടി.വി.എസ്. റേഡിയോണ്‍ ഇന്ത്യയിലെ മധ്യനിര യുവാക്കളെയാണ് ലക്ഷ്യമിടുന്നത്. 2018 ആഗസ്റ്റില്‍ പുറത്തിറക്കിയ ടി.വി.എസ്. റേഡിയോണ്‍ സ്ഥിരം യാത്രക്കാരുടെ പ്രിയപ്പെട്ട വാഹനമായി മാറിയിരിക്കുകയാണ്. രണ്ടു ലക്ഷത്തിലേറെ നീണ്ട ഉപഭോക്തൃ നിരയും ഇതിനുണ്ട്.

മുന്‍പൊന്നുമില്ലാത്ത വിധത്തില്‍ ഉപഭോക്താക്കളുടേയും വിദഗ്ദ്ധരുടേയും മനസു കവര്‍ന്ന അനുഭവമാണ് ടി.വി.എസ്. റേഡിയോണിനുള്ളതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ടി.വി.എസ്. മോട്ടോര്‍ കമ്പനിയുടെ വിപണന വിഭാഗം (കമ്യൂട്ടര്‍ മോട്ടോര്‍ സൈക്കിള്‍സ്, സ്‌ക്കൂട്ടേഴ്‌സ് ആന്റ് കോര്‍പറേറ്റ് ബ്രാന്‍ഡ്) വൈസ് പ്രസിഡന്റ് അനിരുദ്ധ ഹാല്‍ദര്‍ ചൂണ്ടിക്കാട്ടി.

വിപണിയിലിറക്കി ഒരു വര്‍ഷത്തിനകം തന്നെ രണ്ടു ലക്ഷത്തിലേറെ ഉപഭോക്താക്കളെയാണിതിനു ലഭിച്ചത്. ഈ ഉപഭോക്താക്കളുടെ വിശ്വാസവും സ്‌നേഹവും തങ്ങള്‍ അവരിലര്‍പ്പിച്ച പ്രതിബദ്ധതയുടെ പ്രതിഫലനം ഒന്നു മാത്രമാണ്. വിദഗ്ദ്ധരുടെ പ്രശംസയ്ക്കു പാത്രമായ ടി.വി.എസ്. റേഡിയോണ്‍ ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ പുരസ്‌ക്കാരങ്ങള്‍ നേടിയ മോട്ടോര്‍ സൈക്കിളായി മാറുകയും ചെയ്തു.

സ്‌പെഷല്‍ എഡിഷനില്‍ ഇതിന്റെ സൗകര്യങ്ങളും ദൃശ്യ ഭംഗിയും വര്‍ധിപ്പിക്കുകയാണ്. ശക്തമായി ജീവിക്കുകയും ശക്തമായി റൈഡു ചെയ്യുകയും എന്ന പ്രതിജ്ഞയുമായി ടി.വി.എസ്. റേഡിയോണും അതിന്റെ ഉപഭോക്താക്കളും ആഹ്ലാദത്തോടെ മുന്നേറുമെന്ന് തനിക്കുറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പെട്രോള്‍ ടാങ്കിനോടു ചേര്‍ന്നുള്ള സ്റ്റൈലീഷ് തൈപാഡുകള്‍, ക്രോം ഫിനിഷിങോടു കൂടിയ സ്പീഡോ മീറ്റര്‍, ഷോക്ക് അബ്‌സോര്‍ബര്‍ ഷ്രൗഡ്, സൈലന്‍സര്‍ തുടങ്ങിയവ ടി.വി.എസ്. റേഡിയോണിന്റെ ക്ലാസിക് മികവു വര്‍ധിപ്പിക്കുന്നു. ശക്തിയും ഇന്ധന ക്ഷമതയും പ്രദാനം ചെയ്യും വിധം 109.7 സി.സി. ഡ്യൂറ ലൈഫ് എഞ്ചിനാണ് ഇതിനുള്ളത്. 7000 ആര്‍.പി.എമ്മില്‍ 8.4 പി.എസ്. പവര്‍, 5000 ആര്‍.പി.എമ്മില്‍ 8.7 എന്‍.എം. ടോര്‍ക്ക് എന്നിവയും ഇതിനുണ്ട്. പത്തു ലിറ്റര്‍ ടാങ്കുള്ള ഇതിന്റെ ഇന്ധന ക്ഷമത ലിറ്ററിന് 69.3 കിലോമീറ്ററാണ്.

ടി.വി.എസ്. റേഡിയോണ്‍ സെലബ്രിറ്റി സ്‌പെഷന്‍ എഡിഷന്‍ ക്രോം -ബ്ലാക്ക്, ക്രോം-ബ്രൗണ്‍ നിറങ്ങളിലാണ് അവതരിപ്പിച്ചിട്ടുള്ളത്.