Movie prime

ഇരുപത്തൊന്നു പ്രതിപക്ഷനേതാക്കൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും

ഏതെങ്കിലും ഒരു ബൂത്തിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയാൽ മണ്ഡലത്തിലെ മുഴുവൻ ബൂത്തുകളിലെയും ഇ വി എം വോട്ടുകൾ വി വി പാറ്റ് സ്ലിപ്പുകളുമായി ഒത്തുനോക്കണം എന്ന ആവശ്യമുന്നയിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അടക്കമുള്ള ഇരുപത്തൊന്നു പ്രതിപക്ഷകക്ഷി നേതാക്കൾ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ, എൻ സി പി നേതാവ് ശരദ് പവാർ, ബി എസ് പി യുടെ സതീഷ് ചന്ദ്ര മിശ്ര, സി പി ഐ എം ജനറൽ സെക്രട്ടറി സീതാറാം More
 
ഇരുപത്തൊന്നു പ്രതിപക്ഷനേതാക്കൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും

ഏതെങ്കിലും ഒരു ബൂത്തിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയാൽ മണ്ഡലത്തിലെ മുഴുവൻ ബൂത്തുകളിലെയും ഇ വി എം വോട്ടുകൾ വി വി പാറ്റ് സ്ലിപ്പുകളുമായി ഒത്തുനോക്കണം എന്ന ആവശ്യമുന്നയിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അടക്കമുള്ള ഇരുപത്തൊന്നു പ്രതിപക്ഷകക്ഷി നേതാക്കൾ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും.

കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ, എൻ സി പി നേതാവ് ശരദ് പവാർ, ബി എസ് പി യുടെ സതീഷ് ചന്ദ്ര മിശ്ര, സി പി ഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി പി ഐയുടെ ഡി രാജ, ടി എം സി യിൽ നിന്ന് ഡെറിക് ഓ ബ്രിയാൻ തുടങ്ങിയവർ സംഘത്തിലുണ്ടാകും.

ഓരോ മണ്ഡലത്തിലെയും അൻപത് ശതമാനം വി വി പാറ്റ് സ്ലിപ്പുകളെങ്കിലും എണ്ണണം എന്ന ഇരുപത്തൊന്നു പ്രതിപക്ഷകക്ഷികളുടെ റിവ്യൂ പെറ്റിഷൻ സുപ്രീം കോടതി നേരത്തേ തള്ളിയിരുന്നു. ഒരു മണ്ഡലത്തിലെ അഞ്ച് ഇ വി എം അനുബന്ധ വി വി പാറ്റ് സ്ലിപ്പുകൾ എണ്ണിയാൽ മതി എന്ന കോടതി വിധിക്കെതിരെ നൽകിയ പുനഃപരിശോധനാ ഹർജിയാണ് തള്ളിയത്.

ബി ജെ പി നേതൃത്വത്തിലുള്ള എൻ ഡി എ വീണ്ടും സർക്കാർ രൂപീകരിക്കും എന്ന തരത്തിൽ എട്ടോളം എക്സിറ്റ് പോൾ പ്രവചനങ്ങൾ പുറത്ത് വന്നതോടെ വോട്ടിംഗ് മെഷീനുകളിൽ തിരിമറികൾ നടത്താനുള്ള സാധ്യതകളെപ്പറ്റി മുന്നറിയിപ്പുകൾ നൽകി നിരവധിപേർ രംഗത്ത് വന്നിട്ടുണ്ട്. അത്തരം അട്ടിമറികൾക്ക് സാധുത നൽകാനാണ് ശതകോടികൾ മുടക്കി എക്സിറ്റ് പോളുകൾ സംഘടിപ്പിച്ചതെന്ന് ആരോപിക്കപ്പെടുന്നു. മമത ബാനർജിയാണ് ആരോപണവുമായി ആദ്യം രംഗത്തെത്തിയത്.