Movie prime

രാഷ്ട്രീയ നേതാക്കളുടെ ഹിതകരമല്ലാത്ത ട്വീറ്റുകൾക്ക് മുകളിൽ സ്‌ക്രീൻമറയിട്ട് ട്വിറ്റർ

രാഷ്ട്രീയ നേതാക്കളുടെ ഹിതകരമല്ലാത്ത ട്വീറ്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ട്വിറ്റർ. തങ്ങളുടെ ചട്ടങ്ങൾ കൃത്യമായി പാലിക്കാത്ത പോസ്റ്റുകൾ ‘ഹൈഡ്’ ചെയ്താണ് ട്വിറ്റർ രംഗത്തെത്തിയിട്ടുള്ളത്. പൊതുതാത്പര്യം ഉള്ളതാണെങ്കിൽ അത് പരിഗണിച്ച് അത്തരം ട്വീറ്റുകൾ ‘റിമൂവ്’ ചെയ്യില്ല. പകരം മറച്ചുവെയ്ക്കും. അത്തരം ട്വീറ്റിനൊപ്പം ഒരു മുന്നറിയിപ്പ് സന്ദേശം കൂടി ഉണ്ടാകും. ദുരുപയോഗം സംബന്ധിച്ച തങ്ങളുടെ റൂൾ പ്രസ്തുത ട്വീറ്റ് ലംഘിച്ചെന്നും എന്നാൽ പൊതു താത്പര്യം പരിഗണിച്ച് മാത്രം അത് നീക്കം ചെയ്യുന്നില്ല എന്നുമുള്ള സന്ദേശമാണ് കാണുക. താത്പര്യമുള്ളവർക്ക് മാത്രം അതിൽ ക്ലിക് More
 
രാഷ്ട്രീയ നേതാക്കളുടെ ഹിതകരമല്ലാത്ത ട്വീറ്റുകൾക്ക് മുകളിൽ സ്‌ക്രീൻമറയിട്ട് ട്വിറ്റർ

രാഷ്ട്രീയ നേതാക്കളുടെ ഹിതകരമല്ലാത്ത ട്വീറ്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ട്വിറ്റർ. തങ്ങളുടെ ചട്ടങ്ങൾ കൃത്യമായി പാലിക്കാത്ത പോസ്റ്റുകൾ ‘ഹൈഡ്’ ചെയ്താണ് ട്വിറ്റർ രംഗത്തെത്തിയിട്ടുള്ളത്. പൊതുതാത്പര്യം ഉള്ളതാണെങ്കിൽ അത് പരിഗണിച്ച് അത്തരം ട്വീറ്റുകൾ ‘റിമൂവ്’ ചെയ്യില്ല. പകരം മറച്ചുവെയ്ക്കും. അത്തരം ട്വീറ്റിനൊപ്പം ഒരു മുന്നറിയിപ്പ് സന്ദേശം കൂടി ഉണ്ടാകും. ദുരുപയോഗം സംബന്ധിച്ച തങ്ങളുടെ റൂൾ പ്രസ്തുത ട്വീറ്റ് ലംഘിച്ചെന്നും എന്നാൽ പൊതു താത്പര്യം പരിഗണിച്ച് മാത്രം അത് നീക്കം ചെയ്യുന്നില്ല എന്നുമുള്ള സന്ദേശമാണ് കാണുക. താത്പര്യമുള്ളവർക്ക് മാത്രം അതിൽ ക്ലിക് ചെയ്ത് വായിക്കാം.

ചട്ടലംഘനം നടത്തുന്ന ട്വീറ്റുകളുടെ മുകളിൽ ഒരു സ്‌ക്രീൻ ഇടുകയാണ് ചെയ്യുന്നത്. വായിക്കേണ്ടവർക്ക് അതിൽ ‘ടാപ്പ്’ ചെയ്ത് സ്‌ക്രീൻ നീക്കം ചെയ്യാം. വെല്ലുവിളികൾ, ഭീഷണി തുടങ്ങി പൊതുതാത്പര്യം ഒട്ടുമില്ലാത്ത ട്വീറ്റുകൾക്ക് ഈ ഇളവ് നൽകില്ല. അവ അപ്പപ്പോൾ പൂർണമായി നീക്കം ചെയ്യും.
ഹൈഡ് ചെയ്യുന്ന ട്വീറ്റുകൾക്ക് അൽഗോരിതം ഉപയോഗിച്ചുള്ള പ്രചാരണ മുൻ‌തൂക്കം ലഭിക്കില്ലെന്നും ട്വിറ്റർ വ്യക്തമാക്കിയിട്ടുണ്ട്.

കമ്പനി ഇതിനായി ഒരു ടീമിന് രൂപം കൊടുത്തിട്ടുണ്ട്. വിശ്വാസ്യത, സുരക്ഷ, നിയമവശങ്ങൾ, പൊതുനയം തുടങ്ങി വ്യത്യസ്ത മേഖലകളിലെ വിദഗ്‌ധരുടെ സംഘമാണ് ഇനിമുതൽ ട്വീറ്റുകളുടെ കാര്യത്തിൽ അവ പൊതുജന താത്പര്യപ്രകാരം പങ്കുവെയ്ക്കുന്നതാണോ അല്ലയോ എന്ന് നിശ്ചയിക്കുക. കാര്യമായ മാറ്റങ്ങൾക്ക് ഇടയാക്കില്ല എന്ന് തന്നെ വിലയിരുത്തുന്നുണ്ടെങ്കിലും എതിരാളികളെ വ്യക്തിഹത്യ ചെയ്യൽ, അപമാനിക്കൽ, വിദ്വേഷ പ്രചാരണം, സ്പർധ വളർത്തൽ തുടങ്ങി ഹിതകരമല്ലാത്ത പെരുമാറ്റങ്ങൾക്കെതിരെയുള്ള ദിശാബോധമുള്ള ചുവടുവെപ്പായിത്തന്നെ നിരീക്ഷകർ ഇതിനെ കാണുന്നു.