Movie prime

വെടിവെച്ചയാളെ കൽബുർഗിയുടെ ഭാര്യ തിരിച്ചറിഞ്ഞു

ഇന്ന് നടന്ന തിരിച്ചറിയൽ പരേഡിൽ പിതാവിന്റെ ഘാതകനെ അമ്മ തിരിച്ചറിഞ്ഞതായി കൽബുർഗിയുടെ മകൻ. ശ്രീവിജയ് കൽബുർഗി തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. എന്നാൽ കൊലയാളിയുടെ പേര് പൊലീസ് ഉദ്യോഗസ്ഥർ അമ്മയോട് വെളിപ്പെടുത്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു. കർണാടകയിലെ ദാർവാഡ് ജില്ലയിൽ 2015 ആഗസ്റ്റ് 30 നാണ് പ്രമുഖ ചിന്തകനും യുക്തിവാദിയും എഴുത്തുകാരനുമായ കൽബുർഗി അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെടുന്നത്. ഉമാദേവി കൽബുർഗി തിരിച്ചറിഞ്ഞതായി പറയപ്പെടുന്ന കൊലയാളിക്ക് ഗൗരി ലങ്കേഷ് വധക്കേസിലും പങ്കുള്ളതായി സൂചനകളുണ്ട്. 2017 സെപ്റ്റംബറിലാണ് ബെംഗളൂരുവിലെ വീട്ടിൽവെച്ച് അക്രമികൾ More
 
വെടിവെച്ചയാളെ കൽബുർഗിയുടെ ഭാര്യ തിരിച്ചറിഞ്ഞു

ഇന്ന് നടന്ന തിരിച്ചറിയൽ പരേഡിൽ പിതാവിന്റെ ഘാതകനെ അമ്മ തിരിച്ചറിഞ്ഞതായി കൽബുർഗിയുടെ മകൻ. ശ്രീവിജയ്‌ കൽബുർഗി തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. എന്നാൽ കൊലയാളിയുടെ പേര് പൊലീസ് ഉദ്യോഗസ്ഥർ അമ്മയോട് വെളിപ്പെടുത്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു. കർണാടകയിലെ ദാർവാഡ് ജില്ലയിൽ 2015 ആഗസ്റ്റ് 30 നാണ് പ്രമുഖ ചിന്തകനും യുക്തിവാദിയും എഴുത്തുകാരനുമായ കൽബുർഗി അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെടുന്നത്.

ഉമാദേവി കൽബുർഗി തിരിച്ചറിഞ്ഞതായി പറയപ്പെടുന്ന കൊലയാളിക്ക് ഗൗരി ലങ്കേഷ് വധക്കേസിലും പങ്കുള്ളതായി സൂചനകളുണ്ട്. 2017 സെപ്റ്റംബറിലാണ് ബെംഗളൂരുവിലെ വീട്ടിൽവെച്ച് അക്രമികൾ ഗൗരി ലങ്കേഷിനെ വധിക്കുന്നത്. കൽബുർഗി വധത്തിൽ കേസന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘം ഉടൻ തന്നെ കുറ്റപത്രം സമർപ്പിക്കും. നേരത്തേ ബെംഗളൂരു കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ കൽബുർഗി, ഗൗരി ലങ്കേഷ് കൊലപാതകങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളത് ഒരേ പ്രതികളാണ് എന്ന് എസ് ഐ ടി പറഞ്ഞിട്ടുണ്ട്.

2013 ആഗസ്റ്റ് 20 ന് നടന്ന നരേന്ദ്ര ധബോൽക്കർ വധത്തിലും 2015 ഫെബ്രുവരി 16 ന് നടന്ന ഗോവിന്ദ് പൻസാരെ വധത്തിലും ഉൾപ്പെട്ടവർ തന്നെയാണ് കൽബുർഗിയെയും ഗൗരി ലങ്കേഷിനെയും വധിച്ചത് എന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ഗൗരി ലങ്കേഷ് വധം അന്വേഷിക്കുന്ന ഉദോഗസ്ഥ സംഘം തന്നെ കൽബുർഗിയുടെ കൊലപാതകവും അന്വേഷിക്കണമെന്ന് കഴിഞ്ഞ മാർച്ചിൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.