Movie prime

രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷം: സീതാറാം യെച്ചൂരി

Sitaram Yechuri രാജ്യത്ത് തൊഴിലില്ലായ്മ അതിരൂക്ഷമെന്ന് സി പി ഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. മോദി സർക്കാർ അധികാരത്തിലേറിയതിനു ശേഷം തൊഴിലില്ലായ്മ വർധിച്ചു. കോർപറേറ്റുകൾക്ക് അനുകൂലമായ സാമ്പത്തിക നയങ്ങളാണ് സർക്കാർ പിന്തുടരുന്നത്. ഇത് എല്ലാ മേഖലയിലും തകർച്ചയ്ക്ക് ഇടയാക്കി. കോവിഡ് പ്രതിസന്ധി വ്യാപകമായ തൊഴിൽ നഷ്ടത്തിനു കാരണമായി. പുതിയ തൊഴിലവസരങ്ങൾ ഇല്ലാതായിരിക്കുന്നു. സംഘടിത, അസംഘടിത മേഖലകളെ അപ്പാടെ തകർക്കുന്ന തൊഴിൽ നയങ്ങളാണ് എൻ ഡി എ സർക്കാരിൻ്റേതെന്ന് യെച്ചൂരി പറഞ്ഞു.Sitaram Yechuri 2020 ഡിസംബറിൽ More
 
രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷം: സീതാറാം യെച്ചൂരി

Sitaram Yechuri

രാജ്യത്ത് തൊഴിലില്ലായ്മ അതിരൂക്ഷമെന്ന് സി പി ഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. മോദി സർക്കാർ അധികാരത്തിലേറിയതിനു ശേഷം തൊഴിലില്ലായ്മ വർധിച്ചു. കോർപറേറ്റുകൾക്ക് അനുകൂലമായ സാമ്പത്തിക നയങ്ങളാണ് സർക്കാർ പിന്തുടരുന്നത്. ഇത് എല്ലാ മേഖലയിലും തകർച്ചയ്ക്ക് ഇടയാക്കി. കോവിഡ് പ്രതിസന്ധി വ്യാപകമായ തൊഴിൽ നഷ്ടത്തിനു കാരണമായി. പുതിയ തൊഴിലവസരങ്ങൾ ഇല്ലാതായിരിക്കുന്നു. സംഘടിത, അസംഘടിത മേഖലകളെ അപ്പാടെ തകർക്കുന്ന തൊഴിൽ നയങ്ങളാണ് എൻ ഡി എ സർക്കാരിൻ്റേതെന്ന് യെച്ചൂരി പറഞ്ഞു.Sitaram Yechuri

2020 ഡിസംബറിൽ രാജ്യത്തെ തൊഴിൽ രഹിതരുടെ എണ്ണം
38.7 ദശലക്ഷമായിരുന്നു. തൊട്ട് മുമ്പത്തെ മാസം നവംബറിൽ 27.4 ദശലക്ഷവും. ഒരു മാസം കൊണ്ട് 11.3 മില്യൺ വർധനവാണ് ഉണ്ടായത്.

ഇത് കോവിഡ് മഹാമാരി ആരംഭിക്കുന്നതിനു മുമ്പുള്ള കണക്കാണ്. ഇന്ത്യ തൊഴിലില്ലായ്മയുടെ റെക്കോഡ് തലത്തിലെത്തിയിരുന്നു. ഏതു മേഖലയിലാണ് പുതിയതായി തൊഴിൽ അവസരങ്ങൾ വർധിച്ചിട്ടുള്ളതെന്ന് യെച്ചൂരി ചോദിച്ചു. കോർപറേറ്റ് കൂട്ടാളികൾക്ക് മാത്രം ആനുകൂല്യങ്ങൾ ലഭിക്കുന്ന ഭരണമാണ് മോദിയുടേത്. ഇത് ഒട്ടും അംഗീകരിക്കാനാവാത്ത കാര്യമാണെന്ന് യെച്ചൂരി കൂട്ടിച്ചേർത്തു.