Movie prime

യൂണിറ്റി ഇൻഫോടെക് കൊച്ചി ഇൻഫോപാർക്കിൽ

കൊച്ചി: ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂണിറ്റി ഇൻഫോടെക് ഇൻഫോപാർക്കിലെ വേൾഡ് ട്രേഡ് സെൻററിൽ പ്രവർത്തനം ആരംഭിച്ചു. കമ്പനിയുടെ ഉത്ഘാടനം ഇൻഫോപാർക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഋഷികേശ് നായർ യൂണിറ്റി ഇൻഫോടെക് മാനേജിംഗ് ഡയറക്ടർ രാജേഷ് മോഹൻ, ഡയറക്ടർമാരായ ശ്രീധരൻ വെങ്കിട്ട രാമൻ, ബൈജു സെബാസ്റ്റിയൻ, ബെന്നി തോമസ്, അരുൺ വാരിയത്ത്, ഇൻഫോപാർക്ക് മാർക്കറ്റി൦ങ് മാനേജർ അരുൺ രാജീവൻ,ബിസിനസ്സ് ഡെവലൊപ്മെൻ്റ് മാനേജർ ശ്രീജിത്ത് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ നിർവഹിച്ചു. പേയ്മെന്റ് സിസ്റ്റം, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ, മൊബിലിറ്റി സ്റ്റാഫിംങ്, തുടങ്ങിയ മേഖലകളിൽ കമ്പനികളെ More
 
യൂണിറ്റി ഇൻഫോടെക് കൊച്ചി ഇൻഫോപാർക്കിൽ

​​കൊച്ചി: ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂണിറ്റി ഇൻഫോടെക് ഇൻഫോപാർക്കിലെ വേൾഡ് ട്രേഡ് സെൻററിൽ പ്രവർത്തനം ആരംഭിച്ചു.

കമ്പനിയുടെ ഉത്ഘാടനം ഇൻഫോപാർക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഋഷികേശ് നായർ യൂണിറ്റി ഇൻഫോടെക് മാനേജിംഗ് ഡയറക്ടർ രാജേഷ് മോഹൻ, ഡയറക്ടർമാരായ ശ്രീധരൻ വെങ്കിട്ട രാമൻ, ബൈജു സെബാസ്റ്റിയൻ, ബെന്നി തോമസ്, അരുൺ വാരിയത്ത്, ഇൻഫോപാർക്ക് മാർക്കറ്റി൦ങ് മാനേജർ അരുൺ രാജീവൻ,ബിസിനസ്സ് ഡെവലൊപ്മെൻ്റ് മാനേജർ ശ്രീജിത്ത് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ നിർവഹിച്ചു.

പേയ്‌മെന്റ് സിസ്റ്റം, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ, മൊബിലിറ്റി സ്റ്റാഫിംങ്, തുടങ്ങിയ മേഖലകളിൽ കമ്പനികളെ സഹായിക്കുന്ന സോഫ്ട്‍വെയർ വികസനമാണ് യൂണിറ്റി ഇൻഫോടെക്കിന്റെ പ്രവർത്തന മേഖല. 7000 ചതുരശ്ര അടിയിലാണ് വേൾഡ് ട്രേഡ് സെൻററിലെ ഓഫീസ് പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്.

75 ഐ. ടി വിദഗ്ധരാണ് ആദ്യ ഘട്ടത്തിൽ ഇൻഫോപാർക്കിലെ ഓഫീസിൽ ജോലി ചെയ്യുന്നത്. ഗൾഫ് മേഖലയിലെ ഐ. ടി കമ്പനികൾക്ക് കേരളത്തിലേക്കും പ്രവർത്തനം വ്യാപിക്കുന്നതിന് ഏറ്റവും അനുകൂലമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും യൂണിറ്റി ഇൻഫോടെക്ക്പോലെ അതി വേഗം വളന്നുകൊണ്ടിരിക്കുന്ന കൂടുതൽ കമ്പനികൾ ഇൻഫോപാർക്കിലേക്ക് എത്തുമെന്നും ഇൻഫോപാർക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഋഷികേശ് നായർ പറഞ്ഞു.