Movie prime

അസാധാരണ സാഹചര്യം നേരിടാന്‍ അസാധാരണമായി ചിന്തിക്കണം: മുഖ്യമന്ത്രി

സംസ്ഥാനത്തും രാജ്യത്തിലുമുണ്ടായിരിക്കുന്ന അസാധാരണ സാഹചര്യങ്ങള് നേരിടാന് ആസാധാരണമായി ചിന്തിക്കണമെന്നും അത്തരത്തിലുള്ള മാര്ഗ്ഗങ്ങള് നടപ്പാണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ജില്ല പോലീസ് മേധാവികളുമായി മുഖ്യമന്ത്രി നടത്തിയ വീഡിയോ കോണ്ഫറന്സിലാണ് ലോക്ക് ഡൗണ് സമയത്ത് പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യങ്ങളും നടപടികളും സംബന്ധിച്ച നര്ദേശം നല്കിയത്.ലോക്ക് ഡൗണ് സമയത്ത് എല്ലാവരിലേക്കും ഭക്ഷണവും മരുന്നും വൈദ്യ സഹായവുമെത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് ആദ്യ പരിഗണനയെന്ന മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. അതിനായി സന്നദ്ധ പ്രവര്ത്തകരുടെ സേവനം ഉപയോഗിക്കണമെന്നും ഈ അവസരത്തില് സംഘടനാപരമായ മേന്മക്ക് ശ്രമിക്കുന്നവരെ More
 
അസാധാരണ സാഹചര്യം നേരിടാന്‍ അസാധാരണമായി ചിന്തിക്കണം: മുഖ്യമന്ത്രി

സംസ്ഥാനത്തും രാജ്യത്തിലുമുണ്ടായിരിക്കുന്ന അസാധാരണ സാഹചര്യങ്ങള്‍ നേരിടാന്‍ ആസാധാരണമായി ചിന്തിക്കണമെന്നും അത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നടപ്പാണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ല പോലീസ് മേധാവികളുമായി മുഖ്യമന്ത്രി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ലോക്ക് ഡൗണ്‍ സമയത്ത് പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യങ്ങളും നടപടികളും സംബന്ധിച്ച നര്‍ദേശം നല്‍കിയത്.ലോക്ക് ഡൗണ്‍ സമയത്ത് എല്ലാവരിലേക്കും ഭക്ഷണവും മരുന്നും വൈദ്യ സഹായവുമെത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് ആദ്യ പരിഗണനയെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

അതിനായി സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം ഉപയോഗിക്കണമെന്നും ഈ അവസരത്തില്‍ സംഘടനാപരമായ മേന്മക്ക് ശ്രമിക്കുന്നവരെ മാറ്റി നിര്‍ത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഭക്ഷണവിതരണം ഉറപ്പാക്കാനായി പഞ്ചായത്ത് തലത്തില്‍ പ്രത്യേക പരിപാടികള്‍ ആസൂത്രണം ചെയ്യണം. ഭക്ഷണം പാകം ചെയ്യാന്‍ സാധിക്കാത്തവര്‍ക്കായി കമ്മ്യുണിറ്റി കിച്ചനുകള്‍ സ്ഥാപിക്കണമെന്നും ഫോണുകള്‍ വഴി ആവശ്യക്കാരെ കണ്ടെത്തുകയും അവരിലേക്ക് ഭക്ഷണമെത്തിച്ചു നല്‍കുകയും ചെയ്യണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ആഹാരം പാകം ചെയ്യാനാവശ്യമായ പാചകക്കാരെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ കണ്ടെത്തണം. പണം തരാന്‍ സാധിക്കുന്ന ആളുകള്‍ക്ക് ഭക്ഷണം എത്തിക്കാന്‍ കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

വാര്‍ഡ് തല ജാഗ്രത സമിതി, സന്നദ്ധ പ്രവര്‍ത്തകര്‍, ജനമൈത്രി പോലീസ,് തുടങ്ങിയവരുടെ സേവനം ഇതിനായി ഉറപ്പ് വരുത്തണം. ഭക്ഷണസാധനങ്ങള്‍ വീട്ടിലെത്തിക്കുന്നതിനായുള്ള ക്രമീകരണങ്ങളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടപ്പാക്കണമെന്നും മുഖ്യമത്രി ആവശ്യപ്പെട്ടു. അവരുടെ സുരക്ഷിതത്വം കൂടി ഉറപ്പാക്കി വേണം ഭക്ഷണ വിതരണം നടത്തേണ്ടത്. ആശുപത്രികളില്‍ ജോലി ചെയ്യുന്ന ആളുകള്‍ക്കും ചികിത്സയില്‍ കഴിയുന്നവര്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആസുപത്രി ക്യാന്റീനുകള്‍ വഴി ഭക്ഷണം ഉറപ്പാക്കണം.റേഷന്‍ വിതരണത്തില്‍ മുന്‍ഗണന പട്ടികയില്‍ ഇല്ലാത്ത ആളുകള്‍ക്ക് 15 കിലോഗ്രാം അരി വിതരണം ചെയ്യാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. പല വ്യഞ്ജനങ്ങളുടെ കിറ്റുകള്‍ തയ്യാറാക്കി വിതരണം ചെയ്യുന്നതിന്റെ പ്രായോഗികത പഠിച്ചു വരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ വീട്ടിലെ മറ്റുള്ള ആളുകളുമായി ബന്ധപ്പെടുന്ന സാഹചര്യമുണ്ടാവരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. റൂമിനോട് ചേര്‍ന്നു തന്നെ ബാത്ത്‌റൂം സൗകര്യമില്ലാത്ത ആളുകള്‍ നിരീക്ഷണത്തില്‍ വീടുകളില്‍ കഴിയുന്നുണ്ടെങ്കില്‍ അവരെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡി.എം.ഒ.യുടെ നേതൃത്വത്തിലുള്ള സംഘം ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. നിരീക്ഷണത്തില്‍ കഴിയുന്ന ആളുകളുടെ വിവരങ്ങള്‍ പോലീസിന് കൈമാറണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വിദേശത്തു നിന്നുമെത്തിയ ആളുകളുടെ വിവരങ്ങളും ആരോഗ്യവകുപ്പ് പോലീസിനു കൈമാറണം.ആളുകള്‍ അടിയന്തര സാഹചര്യത്തിലല്ലാതെ പുറത്തിറങ്ങുന്നില്ലെന്ന് പോലീസ് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പാസിന് പകരം അവരുടെ ആശുപത്രിയില്‍ നിന്നുള്ള തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിക്കുന്നതിന്റെ സാധ്യത പരിശോധിക്കണമെന്നും പാസുകള്‍ ഓണ്‍ലൈന്‍ ആയി വിതരണം ചെയ്യാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മതിയായ വിശ്രമമൊരുക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകരുടെ ആരോഗ്യം ഈ സമയത്ത് പ്രത്യേക പരിഗണന അര്‍ഹിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

അവശ്യ സാധനങ്ങളുടെ പൂഴ്ത്തിവെയ്പ്പും വില വര്‍ധനവും ഉണ്ടാവുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഭക്ഷണ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. മത്സ്യ വില്‍നപ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കാന്‍ഡ അനുമതി ഉണ്ടെങ്കിലും ലേലം നടതത്ാന്‍ പാടില്ല എന്നുറപ്പാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
ജില്ലയില്‍ നിലവില്‍ അതിഥി തൊഴിലാളികളുടെ താമസ സൗകര്യമാണ് പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യമെന്ന് കളക്ടര്‍ എസ്. സുഹാസ് മുഖ്യമന്ത്രിയെ അറിയിച്ചു.

അവര്‍ക്ക് താമസിക്കാനായി പ്രളയ കാലത്തു ചെയ്ത പോലെ പ്രത്യേക ക്യാംപുകള്‍ സജ്ജമാക്കുമെന്നും കമ്മ്യൂണിറ്റി കിച്ചന്‍ വഴി ഭക്ഷണ വിതരണം നടത്തുമെന്നും കളക്ടര്‍ എസ്. സുഹാസ് മുഖ്യമന്ത്രിയെ അറിയിച്ചു. തോഴില്‍ ദാതാക്കളുടെ ഇടപെടല്‍ പുനരധിവാസത്തിലും ഭക്ഷണ ക്രമീകരണത്തിലും ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി.