Movie prime

യൂറിക് ആസിഡ് കൂടിയാൽ 11 വർഷം വരെ ആയുസ്സ് കുറഞ്ഞേക്കാം

uric acid ഷുഗറും പ്രഷറും പോലെ യൂറിക് ആസിഡിൻ്റെ ഉയർന്ന അളവും ഇന്ന് ഏറെപ്പേരെ അലട്ടുന്ന ഗുരുതരമായ ഒരു ആരോഗ്യ പ്രശ്നമാണ്. യൂറിക് ആസിഡ് പരലുകൾ മൂലമുണ്ടാകുന്ന ഒരിനം സന്ധിവാതവും വൃക്കയിലെ കല്ലുകളും ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾക്ക് ഇത് കാരണമാകുന്നുണ്ട്. ലളിതമായ ഒരു രക്തപരിശോധനയിലൂടെ ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് കണ്ടെത്താം. രക്തത്തിൽ യൂറിക് ആസിഡിന്റെ അളവ് വലിയ തോതിൽ ഉയരുന്നത് അതിജീവനത്തിനുള്ള സാധ്യതയെ ഗണ്യമായി കുറയ്ക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. പുതിയ കണ്ടെത്തലുകൾ യൂറോപ്യൻ ജേണൽ ഓഫ് More
 
യൂറിക് ആസിഡ് കൂടിയാൽ 11 വർഷം വരെ ആയുസ്സ് കുറഞ്ഞേക്കാം

uric acid
ഷുഗറും പ്രഷറും പോലെ യൂറിക് ആസിഡിൻ്റെ ഉയർന്ന അളവും ഇന്ന് ഏറെപ്പേരെ അലട്ടുന്ന ഗുരുതരമായ ഒരു ആരോഗ്യ പ്രശ്നമാണ്. യൂറിക് ആസിഡ് പരലുകൾ മൂലമുണ്ടാകുന്ന ഒരിനം സന്ധിവാതവും വൃക്കയിലെ കല്ലുകളും ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾക്ക് ഇത് കാരണമാകുന്നുണ്ട്. ലളിതമായ ഒരു രക്തപരിശോധനയിലൂടെ ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് കണ്ടെത്താം. രക്തത്തിൽ യൂറിക് ആസിഡിന്റെ അളവ് വലിയ തോതിൽ ഉയരുന്നത് അതിജീവനത്തിനുള്ള സാധ്യതയെ ഗണ്യമായി കുറയ്ക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. പുതിയ കണ്ടെത്തലുകൾ യൂറോപ്യൻ ജേണൽ ഓഫ് ഇന്റേണൽ മെഡിസിനിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. uric acid

ലിമെറിക്ക് സർവകലാശാലയിലെ സ്കൂൾ ഓഫ് മെഡിസിനിലെ ഗവേഷകരുടെ അഭിപ്രായത്തിൽ, ഉയർന്ന അളവിലുള്ള യൂറിക് ആസിഡ് ഒരു വ്യക്തിയുടെ ആയുസ്സ് 11 വർഷം വരെ കുറയ്ക്കും. യൂറിക് ആസിഡ് കൂടുന്നത് ഹൃദ്രോഗം, ഹൃദയാഘാതം, പ്രമേഹം തുടങ്ങിയ ഗുരുതരമായ അവസ്ഥകളിലേക്ക് നയിക്കും.

ഉയർന്ന യൂറിക് ആസിഡ് നിലയുള്ള 26,525 പേരുടെ ഡാറ്റയാണ് ഗവേഷണ വിധേയമാക്കിയത്. “തികച്ചും ആശ്ചര്യജനകമായ കണ്ടെത്തലുകൾ” എന്നാണ് ഗവേഷണത്തെപ്പറ്റി ലിമെറിക് സർവകലാശാലയുടെ വെബ്‌സൈറ്റിൽ പറയുന്നത്. പുരുഷന്മാരുടെയും സ്ത്രീകളുടെയും മരണനിരക്ക് വ്യത്യസ്തമാണെന്നും കണ്ടെത്തിയിട്ടുണ്ട്.

പുരുഷന്മാരെ സംബന്ധിച്ചിടത്തോളം സന്ദേശം വളരെ വ്യക്തമായിരുന്നു. കുറഞ്ഞ അളവിലുള്ള സെറം യൂറിക് ആസിഡ് (238µmol / L ൽ താഴെ) ഉള്ള പുരുഷന്മാർക്ക് ശരാശരി 9.5 വർഷവും, ഉയർന്ന അളവിലുള്ള സെറം യൂറിക് ആസിഡ് (535µmol / L)
ഉള്ള പുരുഷന്മാർക്ക് ശരാശരി 11.7 വർഷവും ആയുസ്സ് കുറഞ്ഞതായി കാണപ്പെട്ടു. സെറം യൂറിക് ആസിഡ് 357-416µmol / L അളവിലുള്ള രോഗികളുമായി താരതമ്യപ്പെടുത്തിയാണ് പഠനങ്ങൾ നടന്നതെന്ന് യു‌എൽ സ്കൂൾ ഓഫ് മെഡിസിനിൽ ബയോസ്റ്റാറ്റിസ്റ്റിക്സ് വിഭാഗം സീനിയർ റിസർച്ച് ഫെലോ ആയ ഡോ. ലിയോനാർഡ് ബ്രൗൺ അറിയിച്ചു. അതുപോലെ, സാധാരണ ശ്രേണിയിൽ എസ്‌യു‌എ ഉള്ള സ്ത്രീകളെ അപേക്ഷിച്ച് എസ്‌യു‌എ അളവ് 416µmol / L ൽ കൂടുതലുള്ള സ്ത്രീകൾക്ക് ശരാശരി 6 വർഷത്തോളം ആയുസ്സ് കുറഞ്ഞതായും കണ്ടെത്തിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഡോക്ടറുടെ നിർദേശപ്രകാരം മരുന്ന് കഴിച്ച് രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. ആരോഗ്യകരമായ ഭക്ഷണശീലത്തിലൂടെ മൊത്തത്തിലുള്ള ശാരീരികക്ഷമത ഉറപ്പു വരുത്തേണ്ടതും രോഗികളെ സംബന്ധിച്ച് സുപ്രധാനമാണ്.

ഉയർന്ന യൂറിക് ആസിഡ് ഉള്ളവർ ഭക്ഷണത്തിൽ നിന്ന് പ്യൂരിൻ അടങ്ങിയ ഭക്ഷണം ഒഴിവാക്കണം എന്നാണ് വിദഗ്ധർ പറയുന്നത്. ദഹന പ്രക്രിയയിൽ യൂറിക് ആസിഡിലേക്ക് വിഘടിക്കുന്ന രാസ സംയുക്തമാണ് പ്യൂരിൻ. ചീര, കൂൺ, റെഡ് മീറ്റ്, ചെമ്മീൻ, തക്കാളി ചെറു പയർ, തുവര പരിപ്പ്,സോയാബീൻ, കാപ്പി തുടങ്ങി നിരവധി വെജ്, നോൺ വെജ് ഭക്ഷണങ്ങളിൽ പ്യൂരിൻ അടങ്ങിയിട്ടുണ്ട്.
അമിതമായ യൂറിക് ആസിഡ് ശരീരത്തിൽ നിന്ന് പുറന്തള്ളാൻ ധാരാളം വെള്ളം കുടിക്കണമെന്നും ഡോക്ടർമാർ അഭിപ്രായപ്പെടുന്നു.

കടപ്പാട്: എൻഡിടിവി ഫുഡ്