Movie prime

ചൈനയിൽ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന് ട്രമ്പ്

ലോകം മുഴുവൻ കെടുതികൾ വിതച്ച കൊറോണ വൈറസിൻ്റെ പേരിൽ ചൈനയിൽ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പ്. വൈറസിൻ്റെ പ്രഭവകേന്ദ്രം ചൈനയാണ്. ചൈനയുടെ കാര്യത്തിൽ ഞങ്ങൾ ഒട്ടും തൃപ്തരല്ല. മൊത്തം സ്ഥിതിഗതികളിൽ ഞങ്ങൾ തൃപ്തരല്ല. ഉറവിടത്തിൽ വെച്ചു തന്നെ ഇതിനെ നശിപ്പിക്കാമായിരുന്നു – വൈറ്റ് ഹൗസിൽ നടന്ന പത്രസമ്മേളനത്തിൽ ട്രമ്പ് അഭിപ്രായപ്പെട്ടു. പെട്ടന്ന് തടഞ്ഞിരുന്നെങ്കിൽ ലോകം മുഴുവൻ ഇത് വ്യാപിക്കില്ലായിരുന്നു. അവരിൽ ഉത്തരവാദിത്തം ചുമത്താൻ ഒട്ടേറെ കാരണങ്ങളുണ്ട്. ഗൗരവപൂർണമായ അന്വേഷണങ്ങൾ ഇക്കാര്യത്തിൽ നടക്കുന്നുണ്ടെന്നും ട്രമ്പ് More
 
ചൈനയിൽ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന് ട്രമ്പ്

ലോകം മുഴുവൻ കെടുതികൾ വിതച്ച കൊറോണ വൈറസിൻ്റെ പേരിൽ ചൈനയിൽ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പ്‌.

വൈറസിൻ്റെ പ്രഭവകേന്ദ്രം ചൈനയാണ്. ചൈനയുടെ കാര്യത്തിൽ ഞങ്ങൾ ഒട്ടും തൃപ്തരല്ല. മൊത്തം സ്ഥിതിഗതികളിൽ ഞങ്ങൾ തൃപ്തരല്ല. ഉറവിടത്തിൽ വെച്ചു തന്നെ ഇതിനെ നശിപ്പിക്കാമായിരുന്നു – വൈറ്റ് ഹൗസിൽ നടന്ന പത്രസമ്മേളനത്തിൽ ട്രമ്പ് അഭിപ്രായപ്പെട്ടു.

പെട്ടന്ന് തടഞ്ഞിരുന്നെങ്കിൽ ലോകം മുഴുവൻ ഇത് വ്യാപിക്കില്ലായിരുന്നു. അവരിൽ ഉത്തരവാദിത്തം ചുമത്താൻ ഒട്ടേറെ കാരണങ്ങളുണ്ട്. ഗൗരവപൂർണമായ അന്വേഷണങ്ങൾ ഇക്കാര്യത്തിൽ നടക്കുന്നുണ്ടെന്നും ട്രമ്പ് പറഞ്ഞു.

ചൈനയിൽ നിന്നും 165 ബില്യൺ ഡോളറിൻ്റെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഒരു ജർമൻ ദിനപത്രം മുഖപ്രസംഗമെഴുതിയ കാര്യം ശ്രദ്ധയിൽ പെടുത്തിയപ്പോൾ അതിനേക്കാൾ എളുപ്പമുള്ള വഴികൾ അമേരിക്കയ്ക്കു മുന്നിലുണ്ടെന്നായിരുന്നു ട്രമ്പിൻ്റെ മറുപടി. നഷ്ടപരിഹാരമായി എത്ര തുക ആവശ്യപ്പെടണം എന്ന് തീരുമാനിച്ചിട്ടില്ല. എന്നാൽ വളരെ വലിയ തുകയാവും അത്.

വുഹാനിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും അബദ്ധത്തിൽ പുറത്തെത്തിയതാണ് കൊറോണ വൈറസ് എന്ന ആരോപണമാണ് തുടക്കം മുതലേ ട്രമ്പ് ഉന്നയിച്ചു പോരുന്നത്. ഇതിനിടെ അമേരിക്കയിൽ വൈറസ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 55,000 കടന്നു.