Movie prime

എച്ച്- 1 ബി വിസ സസ്പെൻഡ് ചെയ്യാനൊരുങ്ങി അമേരിക്ക

USA തൊഴിൽ വിസകൾക്ക് അനുമതി നല്കുന്നത് താത്കാലികമായി നിർത്തി വെയ്ക്കാനൊരുങ്ങി അമേരിക്ക. പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പ് ഇക്കാര്യത്തിൽ പ്രത്യേകം താത്പര്യമെടുക്കുന്നതായാണ് വിദേശ മാധ്യമ വാർത്തകൾ. എച്ച്- 1 ബി വിസയടക്കം സസ്പെൻഡ് ചെയ്തേക്കുമെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടു ചെയ്യുന്നു. കൊറോണ വൈറസ് സൃഷ്ടിച്ച പ്രതിസന്ധിയിൽ ആയിരക്കണക്കിന് അമേരിക്കക്കാർ തൊഴിലില്ലായ്മ ഭീഷണിയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിസ നിയന്ത്രങ്ങൾക്ക് ട്രമ്പ് ഭരണകൂടം തയ്യാറെടുക്കുന്നത്. ഒക്ടോബർ ഒന്നിനാരംഭിക്കുന്ന പുതിയ സാമ്പത്തിക വർഷത്തിൻ്റെ തുടക്കം മുതൽ നിയമം പ്രാബല്യത്തിൽ വരാനിടയുണ്ട്. USA ഇന്ത്യയിൽ നിന്നുള്ള More
 
എച്ച്- 1 ബി വിസ സസ്പെൻഡ് ചെയ്യാനൊരുങ്ങി അമേരിക്ക

USA

തൊഴിൽ വിസകൾക്ക് അനുമതി നല്കുന്നത് താത്കാലികമായി നിർത്തി വെയ്ക്കാനൊരുങ്ങി അമേരിക്ക. പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പ് ഇക്കാര്യത്തിൽ പ്രത്യേകം താത്പര്യമെടുക്കുന്നതായാണ് വിദേശ മാധ്യമ വാർത്തകൾ. എച്ച്- 1 ബി വിസയടക്കം സസ്പെൻഡ് ചെയ്തേക്കുമെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടു ചെയ്യുന്നു.

കൊറോണ വൈറസ് സൃഷ്ടിച്ച പ്രതിസന്ധിയിൽ ആയിരക്കണക്കിന് അമേരിക്കക്കാർ തൊഴിലില്ലായ്മ ഭീഷണിയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിസ നിയന്ത്രങ്ങൾക്ക് ട്രമ്പ് ഭരണകൂടം തയ്യാറെടുക്കുന്നത്. ഒക്ടോബർ ഒന്നിനാരംഭിക്കുന്ന പുതിയ സാമ്പത്തിക വർഷത്തിൻ്റെ തുടക്കം മുതൽ നിയമം പ്രാബല്യത്തിൽ വരാനിടയുണ്ട്.

USA

ഇന്ത്യയിൽ നിന്നുള്ള ആയിരക്കണക്കിന് ഐ ടി വിദഗ്ധരാണ് എച്ച്-1 ബി വിസയിൽ അമേരിക്കയിൽ ജോലി ചെയ്യുന്നത്. എച്ച്-1 ബി വിസ നിർത്തലാക്കിയാൽ ഏറ്റവുമധികം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നത് ഐ ടി മേഖലയിൽ നിന്നുള്ളവരാകും. ആയിരങ്ങളെയാണ് ഇത് ദോഷകരമായി ബാധിക്കുക. കൊറോണ പ്രതിസന്ധി ഉടലെടുത്തതു മുതൽ യു എസിലുള്ള ഒട്ടേറെപ്പേർക്ക് തൊഴിൽ നഷ്ടമാകുകയും സ്വദേശത്തേക്ക് മടങ്ങുകയും ചെയ്തിട്ടുണ്ട്.

USA

അമേരിക്കക്കാരുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള വിവിധ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് വൈറ്റ് ഹൗസ് വക്താവ് ഹോഗൻ ഗിഡ്ലി പറഞ്ഞു. തൊഴിൽ മേഖലയിലെ വിദഗ്ധരുമായുള്ള കൂടിയാലോചനകൾ നടക്കുകയാണ്. തീരുമാനങ്ങൾ ഒന്നും കൈക്കൊണ്ടിട്ടില്ല.

USA

എച്ച്- 1 ബി വിസയ്ക്കു പുറമെ ഹ്രസ്വകാല സീസണൽ ജോലികൾക്കായുള്ള എച്ച്- 2 ബി വിസയും ആഭ്യന്തര ട്രാൻസ്ഫറുകൾക്കായുള്ള എൽ-1 വിസയും സസ്പെൻഷൻ ഭീഷണിയുടെ നിഴലിലാണ്.