Movie prime

സാമൂഹ്യ അകലത്തിൻ്റെ പ്രസക്തിക്കായി ഉസൈൻ ബോൾട്ട് പോസ്റ്റ് ചെയ്ത ചിത്രം വൈറൽ

കൊറോണ പടർന്നു പിടിക്കുന്നത് തടയാനായി സാമൂഹ്യ അകലം പാലിക്കണമെന്നാണ് യുഎൻ മുന്നറിയിപ്പ്. അതിനായി നിരവധി പ്രമുഖർ വിഡിയോകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ജമൈക്കൻ സ്പ്രിന്റ് താരവും ലോകത്തെ ഏറ്റവും വേഗതയേറിയ മനുഷ്യനുമായ ഉസൈൻ ബോൾട്ട് സമൂഹ്യ അകലം പാലിക്കുന്നതുമായി ബന്ധപ്പെട്ട് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. 2008ലെ ബീജിങ് ഒളിംപിക്സിൽ റെക്കോർഡ് വേഗത്തിൽ ഫിനിഷ് ലൈൻ കടക്കുന്ന ചിത്രമാണ് ബോൾട്ട് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫിനിഷിങ് ലൈൻ കടക്കുന്ന ബോൾട്ടിന്റെ ഏറെ More
 
സാമൂഹ്യ അകലത്തിൻ്റെ പ്രസക്തിക്കായി ഉസൈൻ ബോൾട്ട് പോസ്റ്റ് ചെയ്ത ചിത്രം വൈറൽ

കൊറോണ പടർന്നു പിടിക്കുന്നത് തടയാനായി സാമൂഹ്യ അകലം പാലിക്കണമെന്നാണ് യുഎൻ മുന്നറിയിപ്പ്. അതിനായി നിരവധി പ്രമുഖർ വിഡിയോകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിലും പോസ്റ്റ് ചെയ്‌തിട്ടുണ്ട്. എന്നാൽ ജമൈക്കൻ സ്പ്രിന്റ് താരവും ലോകത്തെ ഏറ്റവും വേഗതയേറിയ മനുഷ്യനുമായ ഉസൈൻ ബോൾട്ട് സമൂഹ്യ അകലം പാലിക്കുന്നതുമായി ബന്ധപ്പെട്ട് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

2008ലെ ബീജിങ് ഒളിംപിക്സിൽ റെക്കോർഡ് വേഗത്തിൽ ഫിനിഷ് ലൈൻ കടക്കുന്ന ചിത്രമാണ് ബോൾട്ട് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫിനിഷിങ് ലൈൻ കടക്കുന്ന ബോൾട്ടിന്റെ ഏറെ പിന്നിലാണ് എതിരാളികൾ. ‘സോഷ്യൽ ഡിസ്റ്റ്നസിങ്, ഹാപ്പി ഈസ്റ്റർ എന്ന അടിക്കുറിപ്പോടെ വന്ന ചിത്രം വളരെ പെട്ടന്നാണ് വൈറലായത്. ഇത് വരെ ആറര ലക്ഷത്തിനടുത്ത് ലൈക്കും ഒരു ലക്ഷത്തി പതിനേഴായിരത്തിനടുത്ത് റീട്വീറ്റുമാണ് പോസ്റ്റിനു ലഭിച്ചിരിക്കുന്നത്.

നിരവധി രസകരമായ കമെന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. അവയിൽ ചിലത് ഇതാ..