Movie prime

യു എസ് ടി ഗ്ലോബൽ ഗോൾ ഫുട്ബോൾ ഫെസ്റ്റ്: ഇൻഫോസിസ് ജേതാക്കൾ

തിരുവനന്തപുരം: യു എസ് ടി ഗ്ലോബൽ സംഘടിപ്പിച്ച കോർപ്പറേറ്റ് ഫുട്ബോൾ മത്സരമായ ഗോളിൽ ജേതാക്കളായി ഇൻഫോസിസ്. കാര്യവട്ടം എൽ എൻ സി പി ഇ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ യു എസ് ടി ഗ്ലോബലിനെയാണ് ഇൻഫോസിസ് പരാജയപ്പെടുത്തിയത്. എക്സ്ട്രാ ടൈമിലും ഫലം കണ്ടെത്താനാകാത്തതിനാൽ, പെനാൽറ്റി ഷൂട്ട് ഔട്ടിലേയ്ക്ക് കളി നീണ്ടു. ഷൂട്ട് ഔട്ടിൽ ഇൻഫോസിസ് വിജയ ഗോൾ നേടി. പത്താമത്തെ പതിപ്പാണ് ഇന്നലെ നടന്നത്. ടെക്നോപാർക്കിലെ 24 കമ്പനികൾ പങ്കാളികളായ ടൂർണമെന്റിൽ നാനൂറിലേറെ ടെക്കികൾ പങ്കെടുത്തു. ടൂർണമെന്റിൽ ആറ് ഗോളുകൾ നേടിയ യു എസ് ടി ഗ്ലോബലിലെ ജെയിൻ ടോപ്പ് More
 
യു എസ് ടി ഗ്ലോബൽ  ഗോൾ ഫുട്ബോൾ ഫെസ്റ്റ്: ഇൻഫോസിസ് ജേതാക്കൾ

തിരുവനന്തപുരം: യു എസ് ടി ഗ്ലോബൽ സംഘടിപ്പിച്ച കോർപ്പറേറ്റ് ഫുട്‍ബോൾ മത്സരമായ ഗോളിൽ ജേതാക്കളായി ഇൻഫോസിസ്. കാര്യവട്ടം എൽ എൻ സി പി ഇ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ യു എസ് ടി ഗ്ലോബലിനെയാണ് ഇൻഫോസിസ് പരാജയപ്പെടുത്തിയത്. എക്സ്ട്രാ ടൈമിലും ഫലം കണ്ടെത്താനാകാത്തതിനാൽ, പെനാൽറ്റി ഷൂട്ട് ഔട്ടിലേയ്ക്ക് കളി നീണ്ടു. ഷൂട്ട് ഔട്ടിൽ ഇൻഫോസിസ് വിജയ ഗോൾ നേടി. പത്താമത്തെ പതിപ്പാണ് ഇന്നലെ നടന്നത്. ടെക്‌നോപാർക്കിലെ 24 കമ്പനികൾ പങ്കാളികളായ ടൂർണമെന്റിൽ നാനൂറിലേറെ ടെക്കികൾ പങ്കെടുത്തു.

ടൂർണമെന്റിൽ ആറ് ഗോളുകൾ നേടിയ യു എസ് ടി ഗ്ലോബലിലെ ജെയിൻ ടോപ്പ് സ്‌കോററായി. ഇൻഫോസിസിലെ അഭിറാം ആണ് പ്ലേയർ ഓഫ് ദി ടൂർണമെന്റ്. മികച്ച ഗോൾ കീപ്പർക്കുള്ള പുരസ്‌കാരം ജൂഡ്സൺ (ഇൻഫോസിസ്) നേടി. ജേതാക്കൾക്ക് സായ് എൽ എൻ സി പി ഇ പ്രിൻസിപ്പാൾ ഡോ. ജി കിഷോർ, യു എസ് ടി ഗ്ലോബൽ സെന്റർ ഹെഡ് ശില്പ മേനോൻ എന്നിവർ മെഡലുകൾ വിതരണം ചെയ്തു. ടെക്കികൾക്കിടയിലെ ഫുട്‍ബോൾ കളി പ്രോത്സാഹിപ്പിക്കാനും ടെക്‌നോപാർക്കിലെ വിവിധ കമ്പനികളിലെ ജീവനക്കാർക്കിടയിൽ ടീം സ്പിരിറ്റ് വർധിപ്പിക്കാനുമായി യു എസ് ടി ഗ്ലോബൽ 2007 -ൽ തുടക്കമിട്ടതാണ് ഗോൾ. തിരുവനന്തപുരത്തിന് പുറമെ കൊച്ചിയിലും ടൂർണമെന്റ് അരങ്ങേറുന്നുണ്ട്.