Movie prime

പ്രമേയത്തിലെ സവിശേഷത കൊണ്ട് ഉയരങ്ങൾ താണ്ടാൻ ‘ഉയരെ’

ആസിഡ് ആക്രമണത്തിന് ഇരയായ ഒരു പെൺകുട്ടിയുടെ ധീരത, അതിജീവനം, ജീവിതത്തിലേക്കുള്ള അസാധാരണമായ മടങ്ങിവരവ്. നവാഗതനായ മനു അശോകൻ സംവിധാനം ചെയ്യുന്ന ഉയരെ എന്ന ചലച്ചിത്രം ശ്രദ്ധേയമാകുന്നത് പ്രമേയത്തിന്റെ പ്രത്യേകത കൊണ്ടാണ്. പാർവതി തിരുവോത്ത് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ആസിഫ് അലി, ടോവിനോ തോമസ് എന്നിവരും മുഖ്യ വേഷങ്ങളിൽ എത്തുന്നു. സഞ്ജയ്- ബോബി കൂട്ടുകെട്ടാണ് ചിത്രത്തിന്റെ രചന. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് ഉടമ പി വി ഗംഗാധരന്റെ പെൺമക്കൾ ഷെർഗ, ഷെനുഗ, ഷെഗ്ന എന്നിവർ ചേർന്ന് രൂപം കൊടുത്ത എസ് ക്യൂബ് പ്രൊഡക്ഷൻസിന്റെ പ്രഥമ നിർമാണ സംരംഭമാണ് ഉയരെ. More
 
പ്രമേയത്തിലെ സവിശേഷത കൊണ്ട് ഉയരങ്ങൾ താണ്ടാൻ ‘ഉയരെ’

​​ആസിഡ് ആക്രമണത്തിന് ഇരയായ ഒരു പെൺകുട്ടിയുടെ ധീരത, അതിജീവനം, ജീവിതത്തിലേക്കുള്ള അസാധാരണമായ മടങ്ങിവരവ്. നവാഗതനായ മനു അശോകൻ സംവിധാനം ചെയ്യുന്ന ഉയരെ എന്ന ചലച്ചിത്രം ശ്രദ്ധേയമാകുന്നത് പ്രമേയത്തിന്റെ പ്രത്യേകത കൊണ്ടാണ്.

പാർവതി തിരുവോത്ത് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ആസിഫ് അലി, ടോവിനോ തോമസ് എന്നിവരും മുഖ്യ വേഷങ്ങളിൽ എത്തുന്നു. സഞ്ജയ്- ബോബി കൂട്ടുകെട്ടാണ് ചിത്രത്തിന്റെ രചന. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് ഉടമ പി വി ഗംഗാധരന്റെ പെൺമക്കൾ ഷെർഗ, ഷെനുഗ, ഷെഗ്ന എന്നിവർ ചേർന്ന് രൂപം കൊടുത്ത എസ് ക്യൂബ് പ്രൊഡക്ഷൻസിന്റെ പ്രഥമ നിർമാണ സംരംഭമാണ് ഉയരെ. ഏപ്രിൽ 26 ന് ചിത്രം റിലീസ് ചെയ്യും.

ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ ജീവിതം പറയുന്ന ചപക് എന്ന ചിത്രം ബോളിവുഡിലും ഒരുങ്ങുന്നുണ്ട്. ദീപിക പദുകോൺ പ്രധാന വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മേഘ്ന ഗുൽസാറാണ്‌. അടുത്ത ജനുവരിയിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

പ്രമേയത്തിലെ സവിശേഷത കൊണ്ട് ഉയരങ്ങൾ താണ്ടാൻ ‘ഉയരെ’

കൗമാര പ്രണയവും ലൈംഗികതയുമെല്ലാം വ്യത്യസ്തമായ രീതിയിൽ ചർച്ച ചെയ്യപ്പെട്ട നോട്ട് ബുക്കിലൂടെയാണ് സഞ്ജയ്-ബോബി കൂട്ടുകെട്ട് തിരക്കഥാ രംഗത്തേക്ക് പ്രവേശിക്കുന്നത്. നോട്ട് ബുക്കിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് പാർവതിയുടെ സിനിമയിലേക്കുള്ള രംഗപ്രവേശവും. നിരവധി മികച്ച രചനകളാണ് തുടർന്നങ്ങോട്ട് ഈ കൂട്ടുകെട്ടിൽ പിറന്നത്. മലയാളത്തിൽ ന്യൂ ജെൻ തരംഗത്തിന് തുടക്കമിട്ടത് എന്ന് പറയാവുന്ന ട്രാഫിക്, പ്രമേയത്തിൽ ധീരവും വ്യത്യസ്തവുമായ പരീക്ഷണത്തിന് ഒരുങ്ങിയ മുംബൈ പൊലീസ്, മഞ്ജു വാര്യരുടെ തിരിച്ചുവരവിന് കളമൊരുക്കിയ ഹൌ ഓൾഡ് ആർ യു, സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ അയാളും ഞാനും തമ്മിൽ, നൂറു കോടി ക്ലബിൽ ഇടം നേടിയ ബിഗ് ബഡ്ജറ്റ് വിജയ ചിത്രമായ കായംകുളം കൊച്ചുണ്ണി തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങൾക്ക് ഇരുവരും രചന നിർവഹിച്ചു.

ഒരു വ്യക്തിയുടെ സൗന്ദര്യം എന്നത് പുറമെനിന്ന് നാം നോക്കി കാണുന്നതല്ല എന്ന് ഇരുവരും അഭിപ്രായപ്പെടുന്നു. ആന്തരികമായ സൗന്ദര്യമാണ് നാം കാണേണ്ടത്. പുറംകാഴ്ചയിൽ സുന്ദരമെന്ന് കരുതുന്നത് അകമേ അങ്ങനെയാവണമെന്നില്ല. ഈ ചിന്തയായിരുന്നു ഉയരെയുടെ സ്പാർക്ക്. ആസിഡ് ആക്രമണത്തിന് ഇരയാവുന്നവരെക്കുറിച്ചുള്ള ചിന്തകൾ പിന്നീടാണ് കടന്നു വരുന്നത്. പാർവതി അവതരിപ്പിക്കുന്നത് പല്ലവി എന്ന കഥാപാത്രത്തെയാണ്.

പ്രമേയത്തിലെ സവിശേഷത കൊണ്ട് ഉയരങ്ങൾ താണ്ടാൻ ‘ഉയരെ’

ബോളിവുഡ് ചിത്രം ചപക്കുമായി ഇതിനു യാതൊരു ബന്ധവുമില്ല. ചപകിൽ ദീപിക അവതരിപ്പിക്കുന്ന കഥാപാത്രം യഥാർഥ ജീവിതത്തിൽ നിന്നുള്ളതാണ്. ലക്ഷ്മി അഗർവാൾ ജീവിച്ചിരിക്കുന്ന വ്യക്തിയാണ്. അതൊരു ട്രൂ സ്റ്റോറിയാണ്. എന്നാൽ പല്ലവി തികച്ചും ഭാവനാപരമാണ്. ചപകിൽ മേക്കപ്പിന് വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. പുറത്തു വന്ന പോസ്റ്ററുകളിൽ നിന്ന് അതറിയാം.

ഉയരെയിലും മേക്കപ്പിനു പ്രാധാന്യമുണ്ട്. എന്നാൽ അത് വലിയ രീതിയിൽ ഒരു ആഘോഷമാക്കിമാറ്റാൻ ഉദ്ദേശിക്കുന്നില്ല, തിരക്കഥാകൃത്തുക്കൾ വിശദീകരിക്കുന്നു. ബാംഗ്ലൂർ ഡെയ്‌സ്, എന്ന് നിന്റെ മൊയ്തീൻ, ചാർളി, ടേക്ക് ഓഫ്, തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കൃത്യമായി രേഖപ്പെടുത്താൻ കഴിഞ്ഞ അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ രാജ്യാന്തര അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച നടിക്കുള്ള പുരസ്‌കാരം മലയാളം നേടുന്നത് പാർവതിയാണ്. ടേക് ഓഫ് ആയിരുന്നു ചിത്രം. തന്റെ അഭിനയ ജീവിതത്തിൽ കനത്ത വെല്ലുവിളി ഉയർത്തുന്ന കഥാപാത്രമാണ് ഉയരെയിലെ പല്ലവി എന്ന് പാർവതി പറയുന്നു.

“മൂന്നു കൊല്ലം മുൻപാണ് എസ് ക്യൂബ് രൂപം കൊള്ളുന്നത്. മലയാളത്തിൽ ആദ്യമായാണ് മൂന്നു പെണ്ണുങ്ങളുടെ മുൻകൈയിൽ ഒരു ചലച്ചിത്ര നിർമാണ കമ്പനി രൂപം കൊള്ളുന്നത്. സ്ത്രീ എന്നത് ഒരു പരിമിതിയല്ല. സമൂഹത്തിന് ഗുണകരമായ സന്ദേശങ്ങൾ പകരുന്ന മികച്ച ചിത്രങ്ങൾ നിർമിക്കാനാണ്എസ് ക്യൂബിന്റെ ആലോചന. സിനിമാ നിർമാണ മേഖല ഞങ്ങൾക്ക് ഒട്ടും അപരിചിതമായ ഇടമല്ല “, നിർമാതാക്കളായ ഷെർഗയും ഷെനുഗയും ഷെഗ്നയും പറയുന്നു.

ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് കാലങ്ങളായി ഈ രംഗത്തുണ്ട്. കലാമൂല്യമുള്ള ഒട്ടേറെ വിജയചിത്രങ്ങൾ മലയാളത്തിന് സംഭാവന ചെയ്യാൻ ഗൃഹാലക്ഷ്മിക്കായി. ഒരു നല്ല കഥ കിട്ടാനുള്ള കാത്തിരിപ്പിലായിരുന്നു ഇത്രയും കാലം. ഉയരെയിലൂടെ നല്ലൊരു തുടക്കമാവും എന്നാണ് ഞങ്ങളുടെ പ്രതീക്ഷ, മൂവരും പറഞ്ഞു