Movie prime

വാക്സിനേഷനെ തുടർന്ന് രാജ്യത്ത് നാല് മരണം, മൂന്നിനും കുത്തിവെപ്പുമായി ബന്ധമില്ലെന്ന് കേന്ദ്രം

vaccination കോവിഡ് 19 വാക്സിനേഷൻ പ്രക്രിയ ആരംഭിച്ചതിനു ശേഷം രാജ്യത്ത് റിപ്പോർട്ട് ചെയ്ത നാല് മരണങ്ങളിൽ മൂന്നിനും വാക്സിൻ കുത്തിവെപ്പുമായി ബന്ധമില്ലെന്ന് കേന്ദ്ര സർക്കാർ. മൃതദേഹ പരിശോധനയിൽ മൂന്ന് മരണങ്ങളും നടന്നിട്ടുള്ളത് വാക്സിനേഷൻ മൂലമല്ല എന്ന് തെളിഞ്ഞിട്ടുണ്ട്. മരിച്ച നാലാമത്തെ വ്യക്തിയുടെ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. റിപ്പോർട്ട് വന്നാലേ അതേപ്പറ്റി പറയാനാവൂ.vaccination ഉത്തർപ്രദേശിലെ മൊറാദാബാദ് ജില്ലയിലാണ് ആദ്യമരണം റിപ്പോർട്ട് ചെയ്തത്. പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ കാർഡിയോ പൾമനറി അസുഖമാണ് മരണകാരണമെന്ന് തെളിഞ്ഞു. കർണാടകയിലെ ബെല്ലാരിയിലാണ് രണ്ടാമത്തെ മരണം. വാക്സിൻ More
 
വാക്സിനേഷനെ തുടർന്ന് രാജ്യത്ത് നാല് മരണം, മൂന്നിനും കുത്തിവെപ്പുമായി ബന്ധമില്ലെന്ന് കേന്ദ്രം

vaccination
കോവിഡ് 19 വാക്സിനേഷൻ പ്രക്രിയ ആരംഭിച്ചതിനു ശേഷം രാജ്യത്ത് റിപ്പോർട്ട് ചെയ്ത നാല് മരണങ്ങളിൽ മൂന്നിനും വാക്സിൻ കുത്തിവെപ്പുമായി ബന്ധമില്ലെന്ന് കേന്ദ്ര സർക്കാർ. മൃതദേഹ പരിശോധനയിൽ മൂന്ന് മരണങ്ങളും നടന്നിട്ടുള്ളത് വാക്സിനേഷൻ മൂലമല്ല എന്ന് തെളിഞ്ഞിട്ടുണ്ട്. മരിച്ച നാലാമത്തെ വ്യക്തിയുടെ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. റിപ്പോർട്ട് വന്നാലേ അതേപ്പറ്റി പറയാനാവൂ.vaccination

ഉത്തർപ്രദേശിലെ മൊറാദാബാദ് ജില്ലയിലാണ് ആദ്യമരണം റിപ്പോർട്ട് ചെയ്തത്. പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ കാർഡിയോ പൾമനറി അസുഖമാണ് മരണകാരണമെന്ന് തെളിഞ്ഞു. കർണാടകയിലെ ബെല്ലാരിയിലാണ് രണ്ടാമത്തെ മരണം. വാക്സിൻ എടുത്തയാളിൻ്റെ മരണം ആശങ്ക സൃഷ്ടിച്ചു. എന്നാൽ മരണത്തിന് വാക്സിനേഷനുമായി ബന്ധമില്ലെന്ന് കണ്ടെത്തി. മയോകാർഡിയൽ
ഇൻഫാർക്ഷൻ ആണ് മരണകാരണമെന്ന് തെളിഞ്ഞു.

മൂന്നാമത്തെ മരണവും റിപ്പോർട്ട് ചെയ്തത് കർണാടകയിൽ തന്നെ. ഷിമോഗയിൽ മരണമടഞ്ഞ ആ വ്യക്തിയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടും പുറത്തു വന്നിട്ടുണ്ട്. മയോകാർഡിയൽഇൻഫാർക്ഷൻ തന്നെയാണ് മരണകാരണമെന്ന് അധികൃതർ വെളിപ്പെടുത്തി. തെലങ്കാനയിലെ നിർമൽ ജില്ലയിലാണ് നാലാമത്തെ മരണം നടന്നിരിക്കുന്നത്. പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണെന്നും റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വെളിവാകൂ എന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചു.

വാക്സിനേഷൻ സുരക്ഷിതമാണ്. അതേപ്പറ്റി ഒട്ടും ആശങ്ക വേണ്ടതില്ല. എന്നാൽ ചില നിക്ഷിപ്ത താത്പര്യക്കാർ ഇതിന് എതിരാണ്. വാക്സിൻ വിരുദ്ധരാണവർ. ജനങ്ങൾക്കിടയിൽ അനാവശ്യമായ ഭയാശങ്കകൾ സൃഷ്ടിക്കാൻ ഇക്കൂട്ടർ ശ്രമിക്കുന്നുണ്ട്. തെറ്റായ പ്രചാരണങ്ങളിൽ വീഴരുത്. ജനങ്ങൾ കബളിപ്പിക്കപ്പെടരുത്. വാക്സിനേഷൻ എടുത്ത വ്യക്തികളുടെ സ്വാഭാവിക മരണങ്ങൾ പോലും വാക്സിനേഷൻ മൂലം സംഭവിച്ചതാണെന്ന് വ്യാജമായി പ്രചരിപ്പിച്ച് സാഹചര്യങ്ങൾ മുതലെടുക്കാനാണ് ഇത്തരം ശക്തികൾ ശ്രമിക്കുന്നത്. അതിനെതിരെ പൊതുജനങ്ങൾ അതീവ കരുതലും ജാഗ്രതയും പുലർത്തണമെന്ന് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകി.