Movie prime

വാക്സിൻ വിതരണത്തിന് 2021 പകുതിവരെയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്ന് ഡോ. സൗമ്യ സ്വാമിനാഥൻ

vaccine കോവിഡ്-19 നെതിരെയുള്ള വാക്സിനുകൾ ആഗോളതലത്തിൽ വിതരണം ചെയ്യാൻ 2021പകുതിവരെയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്ന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ചീഫ് സയൻ്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥൻ. vaccine “ശരിക്കും പറഞ്ഞാൽ, ഒരുപക്ഷേ 2021-ന്റെ മധ്യത്തിൽ- ഒന്നുകിൽ രണ്ടാം പാദത്തിൽ, അല്ലെങ്കിൽ മൂന്നാം പാദത്തിൽ ആവും വാക്സിനുകൾ വിതരണത്തിന് തയ്യാറാവുക. വിപുലമായ വാക്സിനേഷൻ നടപടികളിലേക്ക് കടക്കാൻ നാം അത്രയും സമയം കാത്തിരിക്കേണ്ടി വരും,” സൗമ്യ സ്വാമിനാഥൻ പറഞ്ഞു. പല വാക്സിനുകളുടെയും മൂന്നാം ഘട്ട പരീക്ഷണങ്ങൾ പൂർത്തിയാവാൻ നടപ്പ് വർഷം അവസാനം More
 
വാക്സിൻ വിതരണത്തിന് 2021 പകുതിവരെയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്ന്  ഡോ. സൗമ്യ സ്വാമിനാഥൻ

vaccine

കോവിഡ്-19 നെതിരെയുള്ള വാക്സിനുകൾ ആഗോളതലത്തിൽ
വിതരണം ചെയ്യാൻ 2021പകുതിവരെയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്ന്
ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ചീഫ് സയൻ്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥൻ. vaccine

“ശരിക്കും പറഞ്ഞാൽ, ഒരുപക്ഷേ 2021-ന്റെ മധ്യത്തിൽ- ഒന്നുകിൽ രണ്ടാം പാദത്തിൽ, അല്ലെങ്കിൽ മൂന്നാം പാദത്തിൽ ആവും വാക്സിനുകൾ വിതരണത്തിന് തയ്യാറാവുക. വിപുലമായ വാക്സിനേഷൻ നടപടികളിലേക്ക് കടക്കാൻ നാം അത്രയും സമയം കാത്തിരിക്കേണ്ടി വരും,” സൗമ്യ സ്വാമിനാഥൻ പറഞ്ഞു.

വാക്സിൻ വിതരണത്തിന് 2021 പകുതിവരെയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്ന്  ഡോ. സൗമ്യ സ്വാമിനാഥൻ

പല വാക്സിനുകളുടെയും മൂന്നാം ഘട്ട പരീക്ഷണങ്ങൾ പൂർത്തിയാവാൻ നടപ്പ് വർഷം അവസാനം വരെയോ അടുത്ത വർഷം ആദ്യം വരെയോ കാത്തിരിക്കേണ്ടി വരും എന്നതിന്റെ അടിസ്ഥാനത്തിലാണ് ലോകാരോഗ്യ സംഘടന യാഥാർഥ്യ ബോധത്തോടെഈ ടൈംലൈൻ, മുന്നോട്ടുവെയ്ക്കുന്നത്.

“ഇതിനകം തന്നെ മൂന്നാം ഘട്ട പരീക്ഷണങ്ങളിലേക്ക് കടന്ന ചില വാക്സിനുകൾക്ക് അത് പൂർത്തിയാക്കാൻ വർഷാവസാനം വരെയോ അടുത്ത വർഷത്തിന്റെ തുടക്കം വരെയോ കാത്തിരിക്കേണ്ടി വരുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. തുടർന്ന് നൂറുകണക്കിന് ബില്യൺ ഡോസുകളാണ് ഉത്പാദിപ്പിക്കേണ്ടത്. വാസ്തവത്തിൽ, ലോകത്തിന് കോടിക്കണക്കിന് ഡോസുകൾ ആവശ്യമുണ്ട്. അത് ഉത്പാദിപ്പിക്കാൻ സമയമെടുക്കും. അതിനാൽ നാം ഒരേ സമയം ശുഭാപ്തിവിശ്വാസവും യാഥാർത്ഥ്യബോധവും പുലർത്തണം,” അവർ അഭിപ്രായപ്പെട്ടു.