in ,

വൈറലായി വടകരയിലെ വാഗ്ഭടാനന്ദ പാർക്ക്; ലോകോത്തര നിലവാരത്തിലെന്ന് പ്രതികരണങ്ങൾ

Vagbhatananda
മനോഹരമായ നടപ്പാതകൾ, ഓപ്പൺ സ്റ്റേജ്, ബാഡ്മിന്റൺ കോർട്ട്, ഓപ്പൺ ജിംനേഷ്യം, കുട്ടികളുടെ പാർക്ക്,  ഭിന്നശേഷിക്കാരെയും കാഴ്ച പരിമിതരെയും പരിഗണിച്ചുകൊണ്ടുള്ളപാതകളും ടോയ്‌ലറ്റുകളും… കോഴിക്കോട് ജില്ലയിലെ
വടകരയ്ക്കടുത്ത് പുതിയതായി പണികഴിപ്പിച്ച വാഗ്ഭടാനന്ദ പാർക്കിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചപ്പോൾ പലരും താരതമ്യം ചെയ്തത് യുറോപ്യൻ നഗരങ്ങളിലെ പാർക്കുകളോട്. എന്തിനും ഏതിനും ലോകോത്തര നിലവാരം എന്ന വിശേഷണം ചാർത്തി കൊടുക്കുന്നതിനോട്  എതിർപ്പുള്ളവർ പോലും പാർക്കിൻ്റെ നിലവാരത്തെ പ്രശംസിച്ചു. ഒഞ്ചിയത്തെ നാദാപുരം റോഡ് റെയില്‍വേ സ്‌റ്റേഷന്‍ മുതല്‍ ദേശീയപാത വരെയുള്ള റോഡാണ് മുഖച്ഛായ മാറ്റി വാഗ്ഭടാനന്ദ പാര്‍ക്ക് എന്ന് നാമകരണം ചെയ്തിരിക്കുന്നത്.Vagbhatananda 

ടൂറിസം മന്ത്രി കടകംപള്ളി  സുരേന്ദ്രനാണ് കഴിഞ്ഞ ദിവസം പാർക്ക് ഉദ്ഘാടനം ചെയ്തത്. പാര്‍ക്കിനെപ്പറ്റി മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങളിലെ തെരുവുകളെന്നു തോന്നിപ്പിക്കുന്ന വിധത്തിലാണ് പാര്‍ക്ക് എന്ന് ഫോണ്‍ വിളിച്ചും സോഷ്യല്‍ മീഡിയയിലും പലരും അഭിപ്രായപ്പെട്ടു. വെറുമൊരു തെരുവ് വീഥിയുടെ നവീകരണം എന്നതിലുപരിയായി ഒരു ‘ഹാപ്പനിംഗ് പ്ലേസ് ‘ എന്ന ആശയത്തില്‍ ഊന്നിയാണ് പാര്‍ക്ക് നവീകരിച്ചത്.

വഴിയോര വിശ്രമകൂടാരങ്ങളും ആല്‍ച്ചുവടുകള്‍ പോലെയുള്ള ഇടങ്ങളില്‍ കൂട്ടായി ഇരിക്കാനുള്ള സീറ്റിങ് കോര്‍ണറുകളും സജ്ജീകരിച്ചിട്ടുണ്ട്. റോഡില്‍ നേരത്തേ തന്നെയുള്ള മത്സ്യമാര്‍ക്കറ്റും ബസ് സ്റ്റോപ്പും കിണറുമെല്ലാം പാര്‍ക്കിന്റെ രൂപകല്പനയ്‌ക്കൊത്തു നവീകരിക്കുകയാണ് ചെയ്തത്. പ്രദേശവാസികളുടെ സജീവമായ പങ്കാളിത്തത്തോടെയായിരുന്നു നവീകരണ പ്രവർത്തനങ്ങൾ.

ഡിസൈനിങ്ങിന്റെ തുടക്കം മുതല്‍ പ്രദേശവാസികളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിഗണിച്ചിരുന്നു. പാര്‍ക്കിന്റെ പ്രവര്‍ത്തനം ഗതാഗതത്തെയും ഗതാഗതം പൊതുവിടമെന്ന നിലയിലുള്ള പാര്‍ക്കിന്റെ സ്വച്ഛതയെയും ബാധിക്കാതിരിക്കാനുള്ള ക്രമീകരണങ്ങൾ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വാഹനവേഗം നിയന്ത്രിക്കാന്‍ നിശ്ചിത അകലത്തില്‍ ടേബിള്‍ ടോപ് ഹമ്പുകള്‍, ഇരുവശത്തും നടപ്പാത, നടപ്പാതയെ വേര്‍തിരിക്കാന്‍ ഭംഗിയുള്ള ബൊല്ലാര്‍ഡുകള്‍, നടപ്പാതയില്‍ ഉയര്‍ച്ചതാഴ്ചകള്‍ പരിഹരിച്ച് വീല്‍ ചെയറുകളും മറ്റും പോകാന്‍ സഹായിക്കുന്ന ഡ്രോപ് കേര്‍ബുകള്‍, കാഴ്ചാവൈകല്യമുള്ളവര്‍ക്കു നടപ്പാത തിരിച്ചറിയാന്‍ സഹായിക്കുന്ന ടാക്റ്റൈല്‍ ടൈലുകള്‍ തുടങ്ങിയ ആധുനിക ക്രമീകരണങ്ങളെല്ലാം പാര്‍ക്കിനെ ഭിന്നശേഷീ സൗഹൃദവും സുരക്ഷിതവുമാക്കുന്നു.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ 4 അവാർഡുകൾ നേടി

പിറന്നാൾ ദിനത്തിൽ മകൻ വിയാന് ലംബോർഗിനി സമ്മാനിച്ചെന്ന വാർത്ത വ്യാജമെന്ന് രാജ് കുന്ദ്ര; വാങ്ങിയത് ഒരു കളിപ്പാട്ട ലംബോ