Movie prime

അയച്ച സന്ദേശങ്ങൾ അപ്രത്യക്ഷമാക്കി മെസഞ്ചറിൽ ‘വാനിഷ് മോഡ് ‘

അയയ്ക്കുന്ന സന്ദേശങ്ങൾ അപ്രത്യക്ഷമാകുന്ന ഫീച്ചർ അവതരിപ്പിച്ച് ഫേസ് ബുക്ക്. മെസഞ്ചർ വഴി അയയ്ക്കുന്ന സന്ദേശങ്ങളാണ് ‘വാനിഷ് മോഡ് ‘ [ Vanish Mode ] വഴി അപ്രത്യക്ഷമാകുന്നത്. സന്ദേശങ്ങൾ കണ്ട് ചാറ്റ് ബോക്സ് ക്ലോസ് ചെയ്യുന്നതോടെയാണ് മെസേജുകൾ അപ്രത്യക്ഷമാകുന്നത്. മീമുകൾ, സ്റ്റിക്കറുകൾ, ജിഫുകൾ തുടങ്ങി ചില സന്ദേശങ്ങൾക്ക് നാം തത്സമയം അയയ്ക്കുന്ന രസകരമായ ചില റിയാക്ഷനുകൾ ചാറ്റ് ഹിസ്റ്ററിയിൽ എന്നന്നേക്കുമായി നിലനിർത്തേണ്ട ആവശ്യമില്ല. അത്തരം മെസേജുകളാണ് വാനിഷ് മോഡിൽ ഇല്ലാതാകുന്നത്. സ്ക്രീൻ ഷോട്ടുകൾ ഉൾപ്പെടെ പല രീതിയിൽ More
 
അയച്ച സന്ദേശങ്ങൾ അപ്രത്യക്ഷമാക്കി മെസഞ്ചറിൽ ‘വാനിഷ് മോഡ് ‘

അയയ്ക്കുന്ന സന്ദേശങ്ങൾ അപ്രത്യക്ഷമാകുന്ന ഫീച്ചർ അവതരിപ്പിച്ച് ഫേസ് ബുക്ക്.  മെസഞ്ചർ വഴി അയയ്ക്കുന്ന സന്ദേശങ്ങളാണ് ‘വാനിഷ് മോഡ് ‘ [ Vanish Mode ] വഴി അപ്രത്യക്ഷമാകുന്നത്.  സന്ദേശങ്ങൾ കണ്ട് ചാറ്റ് ബോക്സ് ക്ലോസ് ചെയ്യുന്നതോടെയാണ് മെസേജുകൾ  അപ്രത്യക്ഷമാകുന്നത്. മീമുകൾ, സ്റ്റിക്കറുകൾ, ജിഫുകൾ തുടങ്ങി ചില സന്ദേശങ്ങൾക്ക് നാം തത്സമയം അയയ്ക്കുന്ന രസകരമായ ചില റിയാക്ഷനുകൾ ചാറ്റ് ഹിസ്റ്ററിയിൽ എന്നന്നേക്കുമായി നിലനിർത്തേണ്ട ആവശ്യമില്ല.

അത്തരം മെസേജുകളാണ് വാനിഷ് മോഡിൽ ഇല്ലാതാകുന്നത്. സ്ക്രീൻ ഷോട്ടുകൾ ഉൾപ്പെടെ പല രീതിയിൽ ചാറ്റുകൾ പലർക്കുമായി ഷെയർ ചെയ്യുന്ന അവസ്ഥയിൽ കൂളായി അയച്ച ഒരു  റിയാക്ഷനെപ്പറ്റി പിന്നീട് വല്ലാതെ ആകുലപ്പെടാതെ ഇരിക്കാം എന്നതാണ് വാനിഷ് മോഡിൻ്റെ മെച്ചം.
നിലവിലുള്ള ഒരു ചാറ്റ് ത്രെഡിൽ സ്വൈപ്പ് അപ്പ് ചെയ്താണ് വാനിഷിങ്ങ്  മോഡിലേക്ക് മാറ്റുന്നത്.  വീണ്ടും ഒരിക്കൽക്കൂടി  സ്വൈപ്പ് അപ്പ് ചെയ്താൽ റെഗുലർ ചാറ്റിലേക്ക് മാറും.  

പുതിയ ഫീച്ചറിനെപ്പറ്റിഉപയോക്താക്കളെ പരിചയപ്പെടുത്തുന്ന ഒരു എക്സ്പ്ലെയ്നർ കൂടി ആദ്യം സ്വൈപ്പുചെയ്യുമ്പോൾ  പ്രത്യക്ഷപ്പെടും. ഓപ്റ്റ്-ഇൻ ഫീച്ചറാണ് മെസഞ്ചർ അവതരിപ്പിച്ചിട്ടുള്ളത്. അതായത് ചാറ്റിലെ രണ്ട് യൂസർമാരുടെയും അംഗീകാരമുണ്ടെങ്കിലേ ഫീച്ചർ ആക്റ്റീവ് ആകൂ.  
കൂടാതെ, ബിൽറ്റ് ഇൻ ആയ ചില പ്രൈവസി ഫീച്ചറുകളും ഇതോടൊപ്പം ചേർത്തിട്ടുണ്ട്.  ഉദാഹരണത്തിന്, വാനിഷിങ്ങ് മോഡിലിട്ട ഒരു ചാറ്റിന്റെ സ്ക്രീൻഷോട്ട് എടുക്കുകയാണെങ്കിൽ, ഒരു നോട്ടിഫിക്കേഷൻ വഴി അത് നിങ്ങളെ അറിയിക്കും.  

വാനിഷ് മോഡ് മെസഞ്ചറിലേക്കും ഇൻസ്റ്റഗ്രാമിലേക്കും വ്യാപിപ്പിക്കുകയാണ് ഫേസ് ബുക്കിൻ്റെ ഉദ്ദേശ്യം. ഇപ്പോൾ യുഎസ് ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിലാണ് ഇത് ലഭ്യമാകുന്നത്. താമസിയാതെ യൂറോപ്യൻ യൂണിയനിലും ലഭിക്കും. ഇൻസ്റ്റഗ്രാമിലെ വാനിഷ് മോഡ് ഇതിനകം തന്നെ നിരവധി രാജ്യങ്ങളിൽ ലഭ്യമാണ്.

വരും ആഴ്ചകളിൽ യുഎസിലും നിലവിൽ വരും. ഇന്ത്യയിൽ ഈ ഫീച്ചർ അവതരിപ്പിക്കുന്നതിനെപ്പറ്റി നിലവിൽ സൂചനകളൊന്നുമില്ല.