Movie prime

‘വർത്തമാന’ത്തിന് സെൻസർ ബോർഡ് അനുമതി നിഷേധിച്ചതിനെതിരെ ആര്യാടൻ ഷൗക്കത്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

‘Varthamana’ സിദ്ധാർഥ് ശിവ സംവിധാനം ചെയ്ത ‘വർത്തമാനം’ എന്ന സിനിമയ്ക്ക് സെൻസർ ബോർഡ് അനുമതി നിഷേധിച്ചതിനെതിരെ സിനിമയുടെ നിർമാതാവും തിരക്കഥാകൃത്തുമായ ആര്യാടൻ ഷൗക്കത്ത് രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് ഷൗക്കത്തിൻ്റെ പ്രതികരണം. ‘Varthamana’ ഡൽഹി ക്യാമ്പസ്സിലെ വിദ്യാര്ഥി സമരത്തെകുറിച്ച് പറഞ്ഞാല് അത് എങ്ങനെയാണ് ദേശവിരുദ്ധമാവുന്നത് എന്ന് ഷൗക്കത്ത് തൻ്റെ പോസ്റ്റിൽ ചോദിക്കുന്നു. ഇന്ത്യയിലെ ജനാധിപത്യ പോരാട്ടത്തെകുറിച്ച് പറഞ്ഞാല് എങ്ങിനെയാണ് അത് ദേശവിരുദ്ധമാവുക? സെന്സര് ബോര്ഡ് അംഗം ബി.ജെ.പി നേതാവ് അഡ്വ. വി. സന്ദീപ്കുമാറിന്റെ ട്വീറ്റില് എല്ലാമുണ്ട്. ജെഎന്യു സമരത്തിലെ ദലിത്, More
 
‘വർത്തമാന’ത്തിന് സെൻസർ ബോർഡ് അനുമതി നിഷേധിച്ചതിനെതിരെ ആര്യാടൻ ഷൗക്കത്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

‘Varthamana’
സിദ്ധാർഥ് ശിവ സംവിധാനം ചെയ്ത ‘വർത്തമാനം’ എന്ന സിനിമയ്ക്ക് സെൻസർ ബോർഡ് അനുമതി നിഷേധിച്ചതിനെതിരെ സിനിമയുടെ നിർമാതാവും തിരക്കഥാകൃത്തുമായ ആര്യാടൻ ഷൗക്കത്ത് രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് ഷൗക്കത്തിൻ്റെ പ്രതികരണം. ‘Varthamana’

ഡൽഹി ക്യാമ്പസ്സിലെ വിദ്യാര്‍ഥി സമരത്തെകുറിച്ച് പറഞ്ഞാല്‍ അത് എങ്ങനെയാണ് ദേശവിരുദ്ധമാവുന്നത് എന്ന് ഷൗക്കത്ത് തൻ്റെ പോസ്റ്റിൽ ചോദിക്കുന്നു.
ഇന്ത്യയിലെ ജനാധിപത്യ പോരാട്ടത്തെകുറിച്ച് പറഞ്ഞാല്‍ എങ്ങിനെയാണ് അത് ദേശവിരുദ്ധമാവുക?

സെന്‍സര്‍ ബോര്‍ഡ് അംഗം ബി.ജെ.പി നേതാവ് അഡ്വ. വി. സന്ദീപ്കുമാറിന്റെ ട്വീറ്റില്‍ എല്ലാമുണ്ട്. ജെഎന്‍യു സമരത്തിലെ ദലിത്, മുസ്ലീം പീഢനമായിരുന്നു വിഷയമെന്നും താന്‍ സിനിമയെ എതിര്‍ത്തതിന് കാരണം സിനിമയുടെ തിരക്കഥാകൃത്തും നിര്‍ മാതാവും ആര്യാടന്‍ ഷൗക്കത്തായിരുന്നുവെന്നുമാണ് അദ്ദേഹം പരസ്യമായി പ്രഖ്യാപിക്കുന്നത്.

ജനാധിപത്യ, മതേതര, സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായ ഇന്ത്യയിലാണ് നമ്മള്‍ ഇപ്പോഴും ജീവിക്കുന്നത്. ഒരു സിനിമക്ക് പ്രദർശനാനുമതി നൽകുന്നത് തിരക്കഥാകൃത്തിന്റെ
കുലവും ഗോത്രവും നോക്കിയാണോ ?സാംസ്‌ക്കാരിക രംഗത്തെ അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ അംഗീകരിക്കാനാവില്ല, ഷൗക്കത്ത് എഴുതുന്നു.

പാർവതി തിരുവോത്ത് ആണ് വർത്തമാനത്തിലെ നായിക. ജെഎൻയു വിൽ ഗവേഷണ വിദ്യാർഥിനിയായ ഫാസിയ സൂഫിയ എന്ന കഥാപാത്രത്തെയാണ് പാർവതി അവതരിപ്പിക്കുന്നത്. റോഷൻ മാത്യു നായകനാവുന്ന ചിത്രത്തിൽ സിദ്ധിഖ്, മുത്തുമണി എന്നിവരും മുഖ്യവേഷത്തിലെത്തുന്നു.

https://www.facebook.com/aryadanshoukath/posts/3725997274153709